വിനായകന്‍ മികച്ച നടന്‍, അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും കഴിവുള്ളവരെ ഞാന്‍ അംഗീകരിക്കും, ജയിലര്‍ കാണാനെത്തിയ ഗണേഷ് കുമാര്‍ പറയുന്നു

237

ഇരകള്‍ എന്ന 1985 ല്‍ റിലീസായ കെജി ജോര്‍ജ് സിനിമയിലൂടെ അഭിനയ രംഗത്തെത്തി പിന്നീട് മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് കെ ബി ഗണേഷ്‌കുമാര്‍. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ച ഗണേഷ് കുമാര്‍ കൂടുതലും വില്ലന്‍ വേഷങ്ങളിലാണ് തിളങ്ങിയത്.

Advertisements

പിതാവ് ബാലകൃഷ്ണപിള്ളയുട പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തിലുമെത്തിയ ഗണേഷ്‌കുമാര്‍ മന്ത്രിയായും തിളങ്ങിയിരുന്നു. നിലവില്‍ പത്തനാപുരം എംഎല്‍എ ആണ് അദ്ദേഹം. നടനായി തിളങ്ങുന്നതിനൊപ്പം തന്നെ സാമൂഹിക സേവനത്തിലും ഈ എംഎല്‍എ മുന്‍നിരയിലാണ്.

Also Read: സൂര്യയുടെ അടുത്ത ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടോ, ആരാധകരുടെ ആകാംഷ നിറഞ്ഞ ചോദ്യത്തിന് ഒടുവില്‍ മറുപടിയുമായി ദുല്‍ഖര്‍ സല്‍മാന്‍

ഇപ്പോഴിതാ ജയിലര്‍ എന്ന ഹിറ്റ് ചിത്രം കാണാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഗണേഷ് കുമാര്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. ഈ ചിത്രം കണ്ടവരെല്ലാം നല്ല അഭിപ്രായമാണ് പറയുന്നതെന്നും അതുകൊണ്ടാണ് താനും കാണാമെന്ന് വിചാരിച്ചതെന്നും ഗണേഷ് കുമാര്‍ പറയുന്നു.

രജനികാന്തിന്റെ പടം താന്‍ കാണാറുണ്ട്. സിനിമയുടെ റിവ്യൂ വായിച്ചപ്പോഴും നല്ലതായിരുന്നുവെന്നും ഗണേഷ് കുമാര്‍ പറയുന്നു. അതേസമയം ചിത്രത്തില്‍ വിനായകന്‍ പ്രതിനായവേഷം ഗംഭീരമാക്കിയല്ലോ എന്താണ് അഭിപ്രായമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വിനായകനൊക്കെ നല്ല നടനല്ലേ അതില്‍ ഒരു തര്‍ക്കവുമില്ലെന്നായിരുന്നു ഗണേഷിന്റെ മറുപടി.

Also Read: സിനിമയിലെത്തിയത് 11ാം വയസ്സില്‍, ഹസീന എന്ന പേര് മാറ്റി ഉഷയിലെത്തിയത് ഇങ്ങനെ, മനസ്സുതുറന്ന് താരം

തനിക്ക് വിനായകനുമായി അഭിപ്രായവ്യത്യാസമുണ്ട്. അത് ചില പരാമര്‍ശങ്ങളുടെ പേരില്‍ മാത്രമാണെന്നും അത് ഇതുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്നും കലാകാരന്മാരെയും കഴിവുള്ളവരെയും താന്‍ അംഗീകരിക്കുമെന്നും ഗണേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Advertisement