അർജുന് നൽകിയ വാക്ക് പാലിച്ചു; അതിവേഗത്തിൽ പുതിയവീട് പൂർത്തിയാക്കി സമ്മാനിച്ച് ഗണേഷ് കുമാർ; ഒപ്പം സർപ്രൈസായി സമ്മാനങ്ങളും

183

മലയാളികൾക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് കെബി ഗണേഷ് കുമാർ. മലയാള സിനിമാരംഗത്തും രാഷ്ട്രീയ പ്രവർത്തനത്തിലും തിളങ്ങി നിൽക്കുന്ന ഗണേഷ് കുമാർ മിക്കപ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാറുണ്ട്.പത്തനാപുരത്തെ എംഎൽഎ ആണ് ഗണേഷ് കുമാർ. കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽമീഡിയയിൽ ചർച്ചയായിരിക്കുന്നത് ഗണേഷ് കുമാറിന്റെ ചില പ്രസ്താവനകളായിരുന്നു.

സാധാരണ ഒരു പൊതുപ്രവർത്തകൻ നൽകുന്ന വാഗ്ദാനം ജനങ്ങൾ വലിയ വില കൊടുക്കാറില്ല. കാരണം പലതും കാറ്റിൽ പറത്തുന്ന സാഹചര്യമാണുള്ളത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി താൻ നൽകിയ വാഗ്ദാനം പാലിച്ച് കാണിച്ച് കൊടുക്കുകയാണ് ഗണേഷ് കുമാർ.

Advertisements

ഏഴാം ക്ലാസ്സുകാരനായ അർജുന് വീട് വെച്ച് നൽകുമെന്ന കൊടുത്ത വാഗ്ദാനമാണ് ഇപ്പോൾ ഗണേഷ് കുമാർ പൂർത്തിയാക്കിയിരിക്കുന്നത്. ഭാര്യ ബിന്ദു മേനോനും ഗണേഷ് കുമാറിനൊപ്പം എല്ലാത്തിനും സഹായത്തിനുമുണ്ട്. നേരത്തെ അര്ജുനെ കെട്ടിപ്പിടിച്ച് നല്ലൊരു വീട് വെച്ച് നൽകമെന്നും പഠിക്കാനായി ഒരു മുറി മാറ്റിവെക്കുമെന്നും പഠനത്തിനാവശ്യമായ എല്ലാ സാധനങ്ങളും വാങ്ങി തരുമെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു. അതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

ALSO READ- ഹിതാര് ചാർളി ചാപ്ലിനോ? പുത്തൻരൂപത്തിൽ നിവിൻ പോളിക്ക് ഒപ്പം എത്തി വിനയ് ഫോർട്ട്; ചിരി നിർത്താനാകാതെ ആരാധകർ

ഇപ്പോഴിതാ ഗണേഷ് കുമാർ നൽകിയ വാക്ക് പൂർണമായും പാലിച്ചിരിക്കുകയാണ്. അതിവേഗത്തില് പണി പൂർത്തിയാക്കിയ വീട് അർജുനും അമ്മയ്ക്കും സമ്മാനിച്ചിരിക്കുകയാണ് ഗണേഷ് കുമാർ.

വീടിന്റെ ഗൃഹപ്രവേശവും കഴിഞ്ഞിരിക്കുകയാണ്. അർജുൻ തന്നെയാണ് നിലവിളക്കുമായി വീടിനുള്ളിലേക്ക് കയറിയത്. ഗണേഷ് കുമാറും സമീപവാസികളും ചടങ്ങിൽ പങ്കെടുത്തു.

അതേസമയം, അർജുന് വീട് വച്ച് നൽകിയതിനൊപ്പം പുതിയ വീട്ടിലേക്ക് ആവശ്യമായ വസ്തുക്കളെല്ലാം വാങ്ങി നൽകുകയും ചെയ്തിരിക്കുകയാണ് ഗണേഷ് കുമാർ. ഒപ്പം സർപ്രൈസ് സമ്മാനമായി അർജുന് ഒരു പുതിയ സൈക്കിളും അദ്ദേഹം കൈമാറിയിരിക്കുകയാണ്.

ALSO READ- പഴയ ചിത്രത്തിൽ എന്തു മോശമാണ്, എത്ര മെലിഞ്ഞിട്ടാണ്;അന്നത് ആരു പറഞ്ഞാലും വിശ്വസിക്കില്ലായിരുന്നു; കുറിപ്പുമായി രഞ്ജിനി ഹരിദാസ്

തനിക്ക് ഒരിക്കലും സാധ്യമാകില്ലെന്ന് കരുതിയ വീട് എന്ന സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലും അദ്ഭുതത്തിലുമാണ് അർജുനും അമ്മ അഞ്ജുവും. കുറച്ചു മാസങ്ങൾക്കു മുൻപാണ് പത്തനാപുരം സ്വദേശിയായ അഞ്ജുവിനും ഏഴാം ക്ലാസുകാരനായ മകൻ അർജുനും വീടുവെച്ച് നൽകുമെന്ന് ഗണേഷ് വാക്കുനൽകിയത്.

പിന്നീട് അദ്ദേഹം തന്നെ മുൻകൈയ്യെടുത്ത് വീടിന്റെ തറക്കല്ലിടലും പണിയും എല്ലാം നടത്തുകയായിരുന്നു. താൻ അർജുനെ തന്റെ നാലാമത്തെ കുട്ടിയായി നോക്കുമെന്ന പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകളൊക്കെ കൈയടികളോടെയാണ് മലയാളികൾ സ്വീകരിച്ചത്.

വീടിന്റെ തറക്കല്ലിടൽ കർമം നിർവഹിച്ച് അഞ്ച് മാസം തികയുമ്പോൾ അതിവേഗത്തിൽ അർജുനും അമ്മ അഞ്ജുവിനും വീടിന്റെ താക്കോൽ അദ്ദേഹം കൈമാറിയിരിക്കുകയാണ്.

Advertisement