മലയാളികള്‍ക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് കെബി ഗണേഷ് കുമാര്‍. മലയാള സിനിമാരംഗത്തും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും തിളങ്ങി നില്‍ക്കുന്ന ഗണേഷ് കുമാര്‍ മിക്കപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്.
പത്തനാപുരത്തെ എംഎല്‍എ ആണ് ഗണേഷ് കുമാര്‍. ഇക്കാലത്തെ ജനപ്രതിനിധികളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഗണേഷ് കുമാറിന് തന്റെ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണപിന്തുണയാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നത്.
സാധാരണക്കാരുടെ പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതാണ് അദ്ദേഹത്തെ കൂടുതല്‍ ജനപ്രിയനാക്കിയത്. ഇപ്പോഴിതാ കേരള വാട്ടര്‍ അതോറിറ്റിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗണേഷ് കുമാര്‍. ആകെ കുറച്ച് കുടിവെള്ള പൈപ്പുകളാണ് ജനങ്ങള്‍ക്ക് കിട്ടിയതെന്നും അതില്‍ മിക്കതിലും കാറ്റാണ് വരുന്നതെന്നും ഗണേഷ് കുമാര്‍ പറയുന്നു.
അങ്ങനെ കാറ്റ് മാത്രം വരുന്ന വീടുകളില്‍ വലിയ തുകയാണ് ബില്ലായി ലഭിക്കുന്നതെന്നും ഇത് ശരിയായ കാര്യമാണോ എന്നും അന്നന്നത്തെ അന്നത്തിന് വേണ്ടി കഷ്ടപ്പെടുന്ന സാധാരണക്കാരുടെ വീട്ടില്‍ കാറ്റ് വരുന്ന പൈപ്പ് വെച്ചിട്ട് പതിനായിരങ്ങള്‍ ബില്ലടക്കാന്‍ പറയുന്നത് ശരിയല്ലെന്നും റീഡിങ്ങിന് വരുന്നവര്‍ക്ക് കൃത്യമായ ട്രെയിനിങ് നല്‍കണമെന്നും ഗണേഷ് കുമാര്‍ പറയുന്നു.
മറ്റ് പൈപ്പുകളൊന്നുമില്ലാത്ത തൊട്ടിയില്‍ വെള്ളം കോരുന്നവന്റെ വീട്ടില്‍ പതിനാലായിരം രൂപയാണ് മാസം ബില്ലായി വരുന്നത്. ഇതിന് മാത്രം അവര്‍ വെള്ളമെടുക്കുമെന്ന് തോന്നാന്‍ മാത്രം ബുദ്ധിയുള്ളവരാണ് റീഡിങ്ങ് നടത്തുന്നതെന്നും റീഡിങ് നടത്താന്‍ പോകുന്നവന്റെ തലയില്‍ അല്‍പ്പമെങ്കിലും ബോധം വേണ്ടേ എന്നും ഗണേഷ് കുമാര്‍ ചോദിക്കുന്നു.