കായംകുളം കൊച്ചുണ്ണി കാത്തിരുന്നവര്‍ക്ക് എട്ടിന്റെ പണി

53

സെപ്തംബര്‍ ആദ്യം കായംകുളം കൊച്ചുണ്ണി കാണാനിരുന്നവര്‍ക്ക് എട്ടിന്റെ പണി. ചിത്രത്തിന്റെ റിലീസ് വീണ്ടും നീട്ടി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് നിവിന്‍ പോളിയും മോഹന്‍ലാലും അഭിനയിക്കുന്ന കായംകുളം കൊച്ചുണ്ണിയെന്ന ബിഗ്ബഡ്ജറ്റ് ചിത്രം സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ്. ഓണത്തിന് റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ പ്രളയം ചിത്രത്തിന്റെ റിലീസ് മാറ്റിവെപ്പിക്കുകയായിരുന്നു.

Advertisements

പ്രളയത്തെ തുടര്‍ന്ന് ഓണം റിലീസായി പ്രഖ്യാപിച്ചിരുന്ന എല്ലാ ചിത്രങ്ങളും മാറ്റിവെച്ചിരുന്നു. മാറ്റിവെച്ച ചിത്രങ്ങള്‍ സെപ്തംബര്‍ ആദ്യ വാരം റിലീസ് ചെയ്യുവാനാണ് തീരുമാനിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് പൃഥ്വിരാജ് ചിത്രം രണം ആദ്യ റിലീസായി സെപ്തംബര്‍ 6ന് റിലീസ് ചെയ്യും. സെപ്തംബര്‍ 7ന് ടോവിനോയുടെ തീവണ്ടി എന്ന ചിത്രവും റിലീസ് ചെയ്യും. സെപ്തംബറില്‍ തന്നെ കായംകുളം കൊച്ചുണ്ണി റിലീസ് ചെയ്യുമെന്നാണ് കരുതിയിരുന്നത്.

45 കോടി ബഡ്ജറ്റില്‍ ആണ് ഗോകുലം ഗോപാലന്‍ കായംകുളം കൊച്ചുണ്ണി നിര്‍മ്മിച്ചിരിക്കുന്നത്. അവധിക്കാലത്ത് റിലീസ് ചെയ്താലേ സാമ്പത്തിക വിജയം കൈവരിക്കാന്‍ കഴിയൂ എന്ന ആലോചനയുടെ ഭാഗമായാണ് പൂജ അവധിക്ക് റിലീസ് എന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് കരുതുന്നു.

നിവിന്‍ പോളി കായംകുളം കൊച്ചുണ്ണിയെ അവതരിപ്പിക്കുമ്പോള്‍ മോഹന്‍ലാല്‍ ഇത്തിക്കരപ്പക്കിയായി ചിത്രത്തിലുണ്ട്. പ്രിയ ആനന്ദ് ആണ് ചിത്രത്തിലെ നായിക. ബാബു ആന്റണി, പ്രിയങ്ക തമേഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തിരക്കഥ. ബോബി-സഞ്ജയ്, സഹ നിര്‍മ്മാതാക്കള്‍. വി സി പ്രവീണ്‍, ബൈജു ഗോപാലന്‍, സംഗീതം. ഗോപി സുന്ദര്‍, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, ക്യാമറ. ബിനോദ് പ്രധാന്‍, വരികള്‍. ഷോബിന്‍ കണ്ണങ്കാട്ട്, റഫീക്ക് അഹമ്മദ്, ചമയം. രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം. ധന്യാ ബാലകൃഷ്ണന്‍, കലാസംവിധാനം. സുനില്‍ ബാബു, ആര്‍ട്ട് ഡയറക്ടര്‍. വൈഷ്ണവി റെഡ്ഡി, ശബ്ദം. പി എം സതീഷ്, മനോജ് എം ഗോസ്വാമി, ആക്ഷന്‍ ഡയറക്ടര്‍. അലന്‍ ആമേന്‍, ദിലീപ് സുബ്ബരായന്‍, രാജശേഖര്‍, നൃത്തസംവിധാനം. രാജു ഖാന്‍, വിഷ്ണു ദേവ, വിതരണം. ഗോകുലം മൂവീസ്.

Advertisement