ഓസ്കാര്‍ നോമിനേഷനില്‍ കായംകുളം കൊച്ചുണ്ണി!

29

മോഹന്‍ലാലിന്റെ പുലിമുരുകന് ശേഷം നൂറ് കോടി ക്ലബിലെത്തുന്ന മലയാള ചിത്രമായിട്ടാണ് കൊച്ചുണ്ണി മാറിയിരിക്കുന്നത്.

ഇന്ത്യയിലെന്ന പോലെ വിദേശരാജ്യങ്ങളിലും ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.

Advertisements

തൊണ്ണൂറ്റി ഒന്നാമത് അക്കാദമി അവാര്‍ഡിന്‍ നോമിനേഷന്‍ ലഭിച്ച ഇന്ത്യന്‍ സിനിമകളില്‍ മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണിയും ഇടംനേടി.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം 45 കോടി ബഡ്ജറ്റിലാണ് ഒരുക്കിയത്.

കളരിപ്പയറ്റ് പോലൊരു ആയോധന കലയുടെ സാന്നിധ്യവും റോബിന്‍ഹുഡ് എന്ന തസ്‌കരശൈലിയും ചൈനീസ് പ്രേക്ഷകര്‍ക്കും ചിത്രം സ്വീകാര്യമാക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

70 കോടിക്കടുത്ത് ഇതിനകം ബോക്‌സ് ഓഫിസില്‍ നിന്ന് ചിത്രം നേടിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. ചിത്രത്തിന്റെ ടോട്ടല്‍ ബിസിനസ് 100 കോടിയില്‍ എത്തിയിട്ടുണ്ട്.

ബോബി സഞ്ജയ് തിരക്കഥ എഴുതിയ ചിത്രം ശ്രീ ഗോകുലം മൂവീസാണ് നിര്‍മിച്ചത്. ഇത്തിക്കര പക്കിയായി മോഹന്‍ലാലും ചിത്രത്തില്‍ എത്തി.

Advertisement