റോഷന് ആന്‍ഡ്രൂസ് നിവിന്‍ പോളിയെ നായകനാക്കി സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി മികച്ച ചിത്രമെന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ ഇത്തിക്കരപക്കിയായി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഇന്നലെ മുംബൈയില്‍ നടന്ന ഇന്‍ഡസ്ട്രി-കാസ്റ്റ് ആന്‍ഡ് ക്രൂ സ്ക്രീനിംഗിനു ശേഷമാണ് ചിത്രം മികച്ചതെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. ട്വിറ്ററിലൂടെ ചിത്രത്തെ കുറിച്ച് സ്ക്രീനിംഗില്‍ പങ്കെടുത്ത പലരും എഴുതി.
ചിത്രത്തിന് കിട്ടുന്ന ഹൈപ്പ്, കഥയുടെ വലിയ കാന്‍വാസ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്നിവയെ തരണം ചെയ്യാന്‍ എളുപ്പമല്ല, പക്ഷേ റോഷന് ആന്‍ഡ്രൂസ് ഒട്ടും നിരാശപ്പെടുത്തുന്നില്ല എന്നാണ് ചിത്രത്തെ കുറിച്ച് വന്ന പ്രതികരണം.
ഇത്തിക്കര പക്കിയായെത്തുന്ന മോഹന്‍ലാല്‍ ‘ഇലക്ട്രിഫൈയിങ്’ സാന്നിദ്ധ്യമായി. കൊച്ചുണ്ണിയായി നിവിന്‍ പോളിയുടെ അവതരണവും പ്രശംസനീയം. ബാബു ആന്റണി, സണ്ണി വെയ്ന്‍ എന്നിവരും മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെന്നാണ് ട്വീറ്റുകള്‍.
‘എസ്രാ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ പ്രിയ ആനന്ദ് ആണ് നായിക. സഞ്ജയ്-ബോബിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്.
45 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ചിത്രം പൂജ അവധിക്ക് റിലീസ് ചെയ്തേക്കും.