ബാംഗ്ലൂര്‍ സ്വദേശിനിയും മോഡലുമായ മാധുരി ബ്രൊഗാന്‍സ നടന്‍ ജോജു ജോര്‍ജ്ജിന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായ ‘ജോസഫ്’ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടിയാണ്. മാധുരി ഈ ചിത്രത്തിന് പുറമെ എന്റെ മെഴുതിരി അത്താഴങ്ങള്‍, പട്ടാഭിരാമന്‍, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, അല്‍ മല്ലു എന്നീ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
സംവിധായകന്‍ വിനയന്റെ തിരിച്ചുവരവിലെ ഹിറ്റ് ചിത്രമായ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന സിനിമയിലാണ് മാധുരി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രങ്ങള്‍ താരം പങ്കുവെച്ചിരിക്കുകയും ചെയ്തിട്ടുണ്ട്.
സിനിമയില്‍ വ്യത്യസ്തമായ ഒരു കഥാപാത്രമായി എത്തിയ കായംകുളം കൊച്ചുണ്ണിയുടെ കാമുകിയായ കാത്ത എന്ന കഥാപാത്രത്തെയാണ് മാധുരി പത്തൊമ്പതാം നൂറ്റാണ്ട് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് സിനിമയേയും തന്റെ കഥാപാത്രത്തെയും ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറയുകയും ചെയ്യുന്നുണ്ട് മാധുരി ബ്രൊഗാന്‍സ.
താരനിരയിലേക്ക് വളരുന്ന സിജു വില്‍സണ്‍ നായകനായെത്തിയ ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസാണ് കായംകുളം കൊച്ചുണ്ണിയായി എത്തിയത്. കയാദു ലോഹറും ദീപ്തി സതിയുമാണ് ചിത്രത്തിലെ നായികമാരുടെ വേഷത്തിലെത്തിയത്. തിരുവോണ ദിനത്തില്‍ തീയേറ്ററുകളിലെത്തിയ ചിത്രം ഇതിനകം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയിരിക്കുന്നത്.
ഓണം റിലീസുകളില്‍ വിജയക്കകൊടി പാറിച്ചത് പത്തൊമ്പതാം നൂറ്റാണ്ട് എന്ന ഈ വിനയന്‍ മാജിക്ക് തന്നെയാണ്. ഇതുവരെ മലയാളത്തിലിറങ്ങിയ ചരിത്ര സിനിമകളില്‍ ഏറെ വ്യത്യസ്തമായാണ് ഈ ചിത്രത്തെ പലരും കാണുന്നത്.