മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ അമരക്കാരില്‍ ഒരാളാണ് വിനയന്‍. വര്‍ഷങ്ങളായി മലയാളത്തിന് വമ്പന്‍ ഹിറ്റുകള്‍ സമ്മാനിക്കുന്ന അദ്ദേഹം ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ഈ ബ്രഹ്‌മാണ്ഡ ചിത്രം ഓണത്തിന് തിയ്യേറ്ററുകളിലെത്തി മികച്ച വിജയം കൈവരിക്കുകയാണ്.
സാമൂഹിക പരിഷ്‌കര്‍ത്താവ് ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ പറയുന്ന ചിത്രത്തില്‍ സിജു വില്‍സനാണ് നായകന്‍. അമ്പതില്‍ അധികം അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്. സിനിമയുടെ പ്രീ പ്രൊഡക്ഷന് മാത്രം ഒരു വര്‍ഷവും ചിത്രീകരണത്തിന് 110 ദിവസവും എടുത്തിരുന്നു. വിനയന്റെ മാസ്റ്റര്‍ പീസ് എന്നാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’ സിനിമയെ ആരാധകര്‍ വിളിക്കുന്നത്.
ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന ചരിത്രം പോലും മറന്ന നവോത്ഥാന നായകനെ സിജു വില്‍സണ്‍ ഗംഭീരമാക്കിയിരിക്കുകയാണ്. അതോടൊപ്പം തന്നെ ചിത്രത്തിലെ കയാദു ലോഹര്‍ എന്ന നടിയുടെ നങ്ങേലിയായുള്ള പ്രകടനവും ആരാധകരെ ഏറെ ആകര്‍ഷിച്ചിരിക്കുകയാണ്.
വിനയന്‍ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ദൃശ്യ വിസ്മയത്തില്‍ ആയിരത്തി എണ്ണൂറുകളിലെ തിരുവിതാംകൂറിലെ ജാതി വ്യവസ്ഥ കൃത്യമായി വരച്ചിട്ടിരിക്കുന്നു. അതിനെതിരെ പോരാടിയ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന വ്യക്തിയുടെ ജീവിതം മിഴിവാര്‍ന്ന ദൃശ്യങ്ങളോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. സിനിമയെ മലയാളത്തിന്റെ ബാഹുബലി എന്നാണ് ഇതിനകം പ്രേക്ഷകര്‍ ചിത്രത്തെ വാഴ്ത്തുന്നത്.
നങ്ങേലിയായി എത്തുന്നത് മറാത്തി, കന്നഡ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള കയാദുവാണ്. പൂനെയിലെ മോഡലും നടിയുമായ കയാദു മറാത്തി, കന്നഡ സിനിമകളില്‍ മുമ്പ് ഏതാനും സിനിമകളില്‍ അഭിനിച്ചിട്ടുണ്ട്. മാറുമറയ്ക്കല്‍ സമരനായിക നങ്ങേലിയായാണ് ചിത്രത്തില്‍ കയാദു എത്തിയിരിക്കുന്നത്. മറ്റനേകം ചരിത്ര പുരുഷന്‍മാരേയും ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.
മുഗ്ലിപേറ്റേ, ഐ പ്രേം യു തുടങ്ങിയ സിനിമകളിലെ കയാദുവിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. ഈ സിനിമകള്‍ കണ്ട വിനയന്‍ തന്റെ നായികയായി കയാദുവിനെ ഉറപ്പിക്കുകയായിരുന്നു. ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടെ മികച്ച രീതിയിലാണ് കയാദു ചെയ്തിരിക്കുന്നത്. നങ്ങേലിയായുള്ള കയാദുവിന്റെ അഭിനയത്തിന് കൈയ്യടിക്കുകയാണ് പ്രേക്ഷകര്‍.
താരത്തിന് മലയാളത്തിലേക്ക് മികച്ച തുടക്കമാണ് നടിക്ക് ലഭിച്ചിരിക്കുന്നത്. നിരവധി ഫാഷന്‍ ഷോകളിലുള്‍പ്പെടെ പങ്കെടുത്ത താരം, ജുവല്ലറി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. ഇതുവരെ അഭിനയിച്ച സിനിമകളെല്ലാം റൊമാന്‍സിന് പ്രധാന്യം നല്‍കിയതായിരുന്നുവെങ്കില്‍ ഇതാദ്യമായാണ് ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന വേഷം കയാദു അഭിനയിച്ചിരിക്കുന്നത്.