മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. ഇരുവരുടെയും വിശേഷങ്ങളെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇവരുടെ വിവാഹം വലിയ ചർച്ചയായിരുന്നു. ഇന്ന് ദിലീപിനേയും കാവ്യയേയും പോലെ ഇവരുടെ മകൾ മഹാലക്ഷ്മിക്കും ആരാധകരേറെയാണ്.
മഹാലക്ഷ്മിയുമൊത്തുള്ള ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാവാറുണ്ട്. വിവാഹശേഷം സിനിമയിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണ് കാവ്യ. ഒരു കാലത്ത് മലയാളസിനിമയിൽ നായികയായി തിളങ്ങിയ കാവ്യക്ക് ഇന്നും ആരാധകരേറെയാണ്.
അടുത്തിടെ കാവ്യ സോഷ്യൽമീഡിയയിൽ ഏറെ സജീവമായിക്കൊണ്ടിരിക്കുകയാണ്. കാവ്യ വീടിന് പുറത്തിറങ്ങിയാൽ ചുറ്റും ഫോട്ടോയെടുക്കാനായി കാത്തിരിക്കുകയായിരിക്കും ക്യാമറകൾ. കാവ്യയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്. സിനിമയിലേക്ക് താരം തിരിച്ചെത്തുന്നു എന്ന വാർത്തയും ഇതിനിടെ പ്രചരിച്ചിരുന്നു.
ദിലീപിന്റെ മൂത്തമകൾ മീനാക്ഷി സോഷ്യൽമീഡിയയിലെ താരമാണ്. നൃത്തവും ഫോട്ടോഷൂട്ടുകളുമൊക്കെ മീനാക്ഷി പങ്കുവെയ്ക്കുന്നത് വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. ഇതിന് പിന്നാലെ സോഷ്യൽമീഡിയയിലേക്ക് എത്തിയിരിക്കുകയാണ് കാവ്യ മാധവനും.
കാവ്യ മാധവൻ ഇൻസ്റ്റഗ്രാമിൽ പുതിയ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ്. ചിങ്ങമാസ പുലരിയിലാണ് ഐശ്വര്യത്തോടെ താരം പുതിയ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. ‘ ചിങ്ങമാസത്തിന്റെ ചാരുതയിൽ പൂവണിയട്ടെ ഓരോ മനസുകളും. പുതിയൊരു പൂക്കാലത്തെ വരവേൽക്കാൻ ഒരുങ്ങുന്ന പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ’- എന്ന് കുറിച്ചുകൊണ്ടാണ് താരം ആദ്യത്തെ ചിത്രം പങ്കിട്ടിരിക്കുന്നത്.
ALSO READ- ‘ഞെട്ടിപ്പോയ ഞാൻ ഡാൻസ് നിർത്തി; എനിക്ക് ഡാൻസ് ചെയ്യാൻ പറ്റിയില്ല’; വിജയ് കാരണം നടുങ്ങിയ അനുഭവം പങ്കിട്ട് അനുഷ്‌ക ഷെട്ടി
സെറ്റ് സാരിയിൽ അതി സുന്ദരിയായുള്ള കാവ്യയെയാണ് ചിത്രത്തിൽ കാണുന്നത്. ആരാദകർ നിമിഷനേരം കൊണ്ടാണ് ചിത്രവും പുതിയ അക്കൗണ്ടും ഏറ്റെടുത്തിരിക്കുന്നത്.
താരം തന്റെ ഉടമസ്ഥതതയിലുള്ള ലക്ഷ്യയിലെ സാരിയാണ് ധരിച്ചതെന്നും പോസ്റ്റിലുണ്ട്. സഹോദരപത്നിയായ റിയ മിഥുൻ ഉൾപ്പടെ നിരവധി പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തിട്ടുള്ളത്.
അതേസമയം, ഒടുവിൽ കാവ്യയും ഇൻസ്റ്റഗ്രാമിലെത്തി ഇതായിരുന്നു ആ സർപ്രൈസ് എന്നായിരുന്നു ഫാൻസ് പേജിൽ വന്ന കുറിപ്പ്. താരത്തിൻരെ സർപ്രൈസ് അടുത്ത ദിവസം പുറത്ത് വന്നേക്കുമെന്നുള്ള പോസ്റ്റ് കഴിഞ്ഞ ദിവസം വൈറലായിരുന്നു.