മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യ മാധവനെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ തീരുമാനത്തിലെത്തി ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യും. ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തിൽ എത്തിയാണ് ചോദ്യം ചെയ്യൽ.
നിലവിൽ ഈ തീരുമാനത്തിന് മാറ്റമില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. ചോദ്യം ചെയ്യലിൽ നിയമോപദേശം തേടിയില്ലെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ആലുവയിലുള്ള ദിലീപിന്റെ വീടായ പത്സമരോവരത്തിൽ ചോദ്യം ചെയ്യലിന് തയ്യാറാണെന്ന് കാവ്യ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.
ALSO READ
നാളെ ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ് എന്നിവരേയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നുണ്ട്. വെണ്ണലയിലെ സ്വന്തം വീട്ടിൽ വെച്ചായിരുന്നു നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻപ് കാവ്യയെ ചോദ്യം ചെയ്തത്.
ആലുവ പോലീസ് ക്ലബ്ബിൽ വെച്ചാകും അനൂപിന്റെയും സൂരജിന്റെയും ചോദ്യം ചെയ്യൽ. ഇരുവരും നോട്ടീസ് നേരിട്ട് കൈ പറ്റിയിരുന്നില്ല. അതിനാൽ തന്നെ ഇന്ന് വൈകിട്ടോടെ ഇരുവരുടെയും വീട്ടിൽ പോലീസെത്തി നോട്ടീസ് പതിപ്പിക്കുകയായിരുന്നു.
ALSO READ
പലതവണ അന്വേഷണ ഉദ്യോഗസ്ഥൻ അനൂപിനെയും സൂരജിനെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇരുവരേയും ലഭിച്ചിരുന്നില്ല. അതിനാലാണ് ഇവരുടെ വീട്ടിലെത്തി പോലീസ് നോട്ടീസ് പതിപ്പിച്ചത്.