സത്യവും കഠിനാധ്വാനവും സ്നേഹവും എന്നും വിജയിച്ചിട്ടേയുള്ളൂ, എന്റെ മീനുവിന് എന്ത് വിഷമം ഉണ്ടായാലും അവളുടെ അരികിൽ ഞാൻ ഓടിയെത്തും : കാവ്യ മാധവനെ കുറിച്ച് സുജ കാർത്തിക പറയുന്നത് ഇങ്ങനെ

2059

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് സുജ കാർത്തിക. ജയറാം നായകനായി എത്തിയ ചിത്രം മലയാളി മാമന് വണക്കം എന്ന ജയറാം ചിത്രത്തിൽ കൂടി സിനിമയിൽ എത്തിയ സുജ പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു. ഇപ്പോൾ കുടുംബവും ജോലിയും ഒപ്പം പഠനവുമൊക്കെയായി വളരെ തിരക്കിലാണ് സുജ കാർത്തിക. സിനിമയിൽ നിന്നും ഇടവേള എടുത്തിരിയ്ക്കുകയാണ് താരം. 2006 യിലാണ് താരം വിവാഹിതയായത്.

കുട്ടികാലം മുതലുള്ള പ്രണയ സാഫല്യം ആയിരുന്നു അത്. സ്‌കൂൾ കാലത്തെ പ്രണയമായിരുന്നു വിവാഹ ജീവിതത്തിലേക്ക് എത്തിയത്. രാകേഷ് എന്നാണ് ഭർത്താവിന്റെ പേര്. കിച്ചുവെന്നാണ് വീട്ടിൽ വിളിക്കുന്നത്. 7 ാ-ം ക്ലാസ് വരെ ഞങ്ങൾ വേറെ വേറെ ഡിവിഷനുകളിലായിരുന്നു.

Advertisements

എട്ടിലെത്തിയപ്പോഴാണ് ഒരേ ക്ലാസിലെത്തിയത്. അപ്പോഴാണ് പ്രേമിക്കാൻ തുടങ്ങിയത്. തുടക്കം മുതലേ ഞങ്ങളുടെ പ്രണയത്തെ മെച്വേർഡ് എന്നാണ് എല്ലാവരും വിശേഷിപ്പിച്ചത് എന്നാണ് സുജ കാർത്തിക പറയുന്നത്.

സിനിമയിൽ അത്ര സജീവമല്ലെങ്കിലും സിനിമ താരങ്ങളുമായി വളരെ അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്ന ആളാണ് സുജ. കാവ്യ മാധവനും ദിലീപും സുജയുടെ വളരെ അടുത്ത സുഹൃത്തുക്കളാണ്. സിനിമയിൽ സജീവമല്ലെങ്കിലും കാവ്യ മാധവനുമായുള്ള സൗഹൃദം ഇപ്പോഴും അതേ പോലെ തുടരുന്നുണ്ട്.

ALSO READ
പ്രിയ വാര്യരുടെ പുതിയ കോലം കണ്ടോ, അതിശയിച്ച് ആരാധകർ…

അവരുടെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ കാവ്യയ്ക്കൊപ്പം നിന്ന നല്ല കൂട്ടുകാരി കൂടിയാണ് സുജ കാർത്തിക. കാവ്യയെ കുറിച്ച് സുജ പറയുന്നത് ഇങ്ങനെ. മീനുവെന്നാണ് കാവ്യയെ ഞാൻ വിളിക്കുന്നത്. സത്യവും കഠിനാധ്വാനവും സ്നേഹവും എന്നും വിജയിച്ചിട്ടേയുള്ളൂയെന്നായിരുന്നു സുജയുടെ പ്രതികരണം.

ദിലീപ് എന്റെ ഏട്ടനെ പോലെയാണ്, അന്നും ഇന്നും എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും താരം പറയുന്നു. എന്റെ മീനുവിന് എന്ത് വിഷമം ഉണ്ടായാലും അവളുടെ അരികിൽ ഞാൻ ഓടിയെത്തുമെന്നും സുജ പറയുന്നുണ്ട്. മീനാക്ഷിയും മഹാലക്ഷ്മിയും എന്റെ പ്രിയപെട്ടവരാണ്.

മഹാലക്ഷ്മിയുടെ ജന്മദിനത്തിൽ സുജ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. ദിലീപിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രം പങ്കിട്ടായിരുന്നു സുജ കാർത്തിക ആശംസ നേർന്നത്. ഹാപ്പി ബർത്ത് ഡേ ഡിയർ മാമാട്ടി, എല്ലാ സൗഭാഗ്യങ്ങളും തന്ന് ദൈവം അനുഗ്രഹിക്കട്ടെയെന്നുമായിരുന്നു സുജ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ALSO READ
ആ വാർത്ത കണ്ട് ഷോക്ക് ആയിപ്പോയി, അങ്ങനെ ഒരിടത്തും ലാൽ സാറിനെ കുറിച്ച് ഞാൻ പറഞ്ഞിട്ടേയില്ല, പരാതി കൊടുക്കാൻ ഒരുങ്ങിയതാണ് പക്ഷേ, ഹണി റോസ് പറയുന്നു

റൺവേ എന്ന ഹിറ്റ് ചിത്രത്തിൽ ദിലീപിന്റെ സഹോദരിയായി അഭിനയിച്ചത് സുജയായിരുന്നു. വാളയാർ പരമശിവം വീണ്ടുമെത്തുമ്പോൾ ആ ചിത്രത്തിൽ താനും അഭിനയിക്കുന്നുണ്ടോയെന്ന് കുറേ പേർ ചോദിച്ചിരുന്നുവെന്നും സുജ പറയുന്നു. സിനിമയിലേക്കുള്ള തിരിച്ചുവരവ് ഇതുവരെ പ്ലാൻ ചെയ്തിട്ടില്ലെന്നാണ് സുജ പറയുന്നത്. 2009 ൽ പിജിഡിഎം കോഴ്സ് ഒന്നാം റാങ്കോടെ വിജയിച്ചു.

അതോടെ പഠിക്കാനുള്ള ആവേശം കൂടി. മറ്റൊരു പ്രൊഫഷനിലേക്ക് പോവാൻ പഠിത്തം ഒരു തടസമാകരുത് എന്ന ആഗ്രഹമുണ്ടായിരുന്നു. പഠിക്കാൻ ഇഷ്ടമുള്ളത് കൊണ്ടും പിജിയ്ക്ക് റാങ്ക് കിട്ടിയതുമായപ്പോൾ ആത്മവിശ്വാസം കൂടി. മാനേജ്മെന്റിൽ പിഎച്ച്ഡി നേടിയ താരം ഡോക്ടർ സുജ കാർത്തികയായി മാറിയിരിക്കുകയാണ് ഇപ്പോൾ.

 

Advertisement