കാവ്യയും അമ്മയും അത് വിശ്വസിച്ചിരുന്നു, ദിലീപ് അതിന്റെ യാഥാർത്ഥ്യം പറഞ്ഞ് കൊടുക്കാൻ ശ്രമിച്ചുവെങ്കിലും ഞങ്ങൾ അടുപ്പിച്ചില്ലെന്ന് സലീം കുമാർ ; കാവ്യ ഇത് കാണുന്നുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് നവ്യ

1670

മലയാളികൾ ഇഷ്ടപ്പെട്ട രണ്ട് നടിമാരാണ് കാവ്യയും നവ്യയും. ശാലീന സൗന്ദര്യം നാടൻ പെൺകുട്ടി എന്ന സംസാരങ്ങളെല്ലാം അവസാനം ചെന്നെത്തുന്നത് ഇവരിലാണ്. പൂക്കാലം വരവായി എന്ന സിനിമയിലൂടെയായിരുന്നു കാവ്യ മാധവൻ തുടക്കം കുറിച്ചത്. ചന്ദ്രനുദിക്കുന്ന ദിക്കിൽ രാധയെ അവതരിപ്പിച്ചാണ് നായികയായി അരങ്ങേറിയത്.

ദിലീപുമായുള്ള കെമിസ്ട്രിക്ക് സ്‌നേഹത്തോടെയുള്ള അംഗീകാരം പ്രേക്ഷകർ കൊടുത്തതോടെ ഭാഗ്യജോഡികളായി മാറുകയായിരുന്നു ഇരുവരും. കാവ്യ മാധവന് ലൊക്കേഷനുകളിൽ നിന്നും രസകരമായ പണി കിട്ടാറുണ്ട് എപ്പോഴും. അതേക്കുറിച്ച് കാവ്യ തന്നെ പറഞ്ഞിട്ടുമുണ്ട്.

Advertisements

ALSO READ

അർധരാത്രിയിലെ ആ വീഡിയോ കണ്ട് എല്ലാവരും ആവശ്യപ്പെട്ട കാര്യം ഞാൻ ചെയ്തു! അന്ന് ഒരു നൂലിടയിലാണ് ഞാൻ രക്ഷപ്പെട്ടത് ; വീഡിയോ പങ്ക് വച്ച് പേളി മാണി

കാവ്യയെക്കുറിച്ചുള്ള രസകരമായ അനുഭവമായിരുന്നു സലീം കുമാറും നവ്യയും പങ്കിട്ടത്. സ്റ്റാർ മാജികിൽ പങ്കെടുത്തപ്പോഴായിരുന്നു ഇരുവരും കാവ്യയെക്കുറിച്ച് വാചാലരായത്. പരിപാടിയുടെ വീഡിയോ യൂട്യൂബിലൂടെ വൈറലായി മാറിയിരിക്കുകയാണ്.

താരങ്ങളെല്ലാം തങ്ങളുടെ മിമിക്രിയിലെ മികവ് പുറത്തെടുത്തപ്പോഴായിരുന്നു നവ്യയും ആ സാഹസത്തിന് മുതിർന്നത്. സലീം കുമാറും നവ്യയ്ക്ക് പിന്തുണ കൊടുത്തിരുന്നു. സുരേഷ് ഗോപിയേയും കാവ്യ മാധവനേയുമായിരുന്നു നവ്യ അനുകരിച്ചത്. കാവ്യ ഇത് കാണുന്നുണ്ടെങ്കിൽ ക്ഷമിക്കണമെന്ന മുഖവുരയോടെയായിരുന്നു നവ്യ അനുകരണം തുടങ്ങിയത്.

സലീമേട്ടൻ നമ്പൂതിരിയാണെന്ന് മറ്റുള്ളവരോട് പറയുന്ന കാവ്യയുടെ ശബ്ദമായിരുന്നു നവ്യ അനുകരിച്ചത്. ആ ശബ്ദം അതേ പോലെ തന്നെയായെന്നായിരുന്നു താരങ്ങൾ പറഞ്ഞത്. താൻ ബ്രാഹ്മണാനെന്നായിരുന്നു കാവ്യ മുൻപ് കരുതിയത്. കാവ്യയുടെ അമ്മയും അത് വിശ്വസിച്ചിരുന്നു. ദിലീപ് അതിന്റെ യാഥാർത്ഥ്യം പറഞ്ഞ് കൊടുക്കാൻ ശ്രമിച്ചുവെങ്കിലും ഞങ്ങൾ അടുപ്പിച്ചില്ലെന്നായിരുന്നു സലീം കുമാർ പറഞ്ഞത്.

ഒരേ സമയത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നായികമാരാണ് കാവ്യ മാധവനും നവ്യ നായരും ഭാവനയും. അന്ന് പോസിറ്റീവും നെഗറ്റീവുമായ മത്സരങ്ങളുണ്ടായിരുന്നു. ഞങ്ങൾ ഇത്രയും ലിബറലായിരുന്നില്ല. പ്രായത്തിന്റെ പക്വതയും മാറ്റങ്ങളും കാണാനുണ്ട്. പുതിയ നായികമാരിൽ എല്ലാവരും നല്ല കലാകാരികളാണെന്നും നവ്യ നായർ പറയുന്നുണ്ട്.

ALSO READ

സുജാത ആദ്യമായി ഗുരുവായൂരിൽ പാടുമ്പോൾ സ്റ്റേജിന് മുന്നിൽ ഞാനുമുണ്ട്, ഒമ്പതാം വയസ്സിലാണത് ; ഞങ്ങൾക്കിടയിൽ 12 വയസ്സിൻറെ വ്യത്യാസമുണ്ട് ; തങ്ങളുടെ പ്രണയ നിമിഷങ്ങളെ കുറിച്ച് വെളിപ്പെടുത്തി സുജാതയും ഭർത്താവ് മോഹനും

ദിലീപുമായുള്ള വിവാഹ ശേഷമായാണ് കാവ്യ മാധവൻ അഭിനയ രംഗത്തുനിന്നും ഇടവേളയെടുത്തത്. സിനിമയിൽ സജീവമല്ലെങ്കിലും പൊതുപരിപാടികളിലേക്ക് താരമെത്താറുണ്ട്. കാവ്യ മാധവന്റെ വിശേഷങ്ങളെല്ലാം ആരാധകർ ആഘോഷമാക്കി മാറ്റാറുണ്ട്.

മഹാലക്ഷ്മിക്കും ദിലീപിനുമൊപ്പം സന്തുഷ്ട കുടുംബജീവിതം നയിച്ച് വരികയാണ് കാവ്യ. അഭിനയത്തിലേക്കുള്ള തിരിച്ചുവരവിന്റെ സൂചനകളൊന്നും താരം നൽകിയിരുന്നു. കാവ്യ അഭിനയിക്കുന്നതിൽ തനിക്ക് വിരോധമില്ലെന്നായിരുന്നു ദിലീപ് പറഞ്ഞത്.

പങ്കെടുക്കുന്ന അഭിമുഖങ്ങളിലെല്ലാം ഇതേ ചോദ്യം ദിലീപിന് നേരിടേണ്ടി വരാറുണ്ട് എപ്പോഴും ഒരേ ഉത്തരം തന്നെയാണ്. പേഴ്‌സണൽ ജീവിതത്തിൽ പല പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും കാവ്യയും ദിലീപും മലയാളികളുടെ ഇഷ്ട ജോഡികൾ തന്നെയാണ്.

Advertisement