കൊച്ചിയും, എറണാംകുളവും ഒന്നാണോ; കാവ്യയുടെ സംശയവും, സെറ്റിൽ ഉയർന്ന ചിരിയും; വൈറലായി റാഫിയുടെ വാക്കുകൾ

130

ബാലതാരമായി സിനിമയിലെത്തി പിന്നീട് മലയാളത്തിന്റെ മുഖശ്രീയായി മാറിയ നടിയാണ് കാവ്യാ മാധവൻ. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ് ആദ്യമായി കാവ്യ നായികയായി വേഷമിട്ടത്. തുടർന്ന് ഒട്ടേറെ ചിത്രങ്ങളിൽ താരം നായികയായി എത്തി. ഇപ്പോഴിതാ കാവ്യ അഭിനയിച്ച തെങ്കാശിപ്പട്ടണം എന്ന സിനിമയിലെ രസകരമായ സംഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് ഫിലിം മേക്കറായ റാഫി.

സിനിമയിലെ ഒരു പാട്ട് രംഗത്തെകുറിച്ചാണ് റാഫി മുൻപൊരു അഭിമുഖത്തിൽ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; തെങ്കാശി പട്ടണത്തിന്റെ ഷൂട്ടിംഗ്. മൂന്ന് നായകൻമാരും മൂന്ന് നായികമാരും ഉൾപ്പെടെ ആറ് ആർട്ടിസ്റ്റുകൾ. സുരേഷ് ഗോപി, ലാൽ, ദിലീപ് എന്നിവരും സംയുക്ത, ഗീതു മോഹൻദാസ്, കാവ്യ എന്നിവരുമാണ് പാട്ടിലുള്ളത്. ഒരു ആക്ഷൻ സോങ് പോലെയാണ് ഡാൻസ്.

Advertisements

Also Read
രഞ്ജുഷ മരണം മുൻകൂട്ടി തീരുമാനിച്ചിരുന്നോ; താരത്തിന്റെ പോസ്റ്റുകളിൽ നിറഞ്ഞ് നില്ക്കുന്നത് നിരാശ; എന്തുപറ്റിയെന്ന് അറിയാതെ ആരാധകർ

എല്ലാവർക്കും ചുവടുകൾ തെറ്റാൻ തുടങ്ങി. അന്ന് ഡിജിറ്റൽ അല്ല, ഫിലിം ആണ്. ടേക്ക് എടുക്കുന്നതും തെറ്റുന്നതും പതിവായി. കുറേക്കഴിഞ്ഞപ്പോൾ ഞാൻ വയലന്റായി. നിങ്ങൾ എല്ലാവരും ഒന്ന് ശ്രദ്ധിക്കണം. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കണം, അല്ലാതെ ഷോട്ടിനിടയിൽ തെറ്റിക്കരുതെന്ന് പറഞ്ഞു. പാട്ട് തുടങ്ങാറായപ്പോൾ നിർത്ത്, നിർത്ത് എനിക്കൊരു സംശയമുണ്ടെന്ന് കാവ്യ.

കാവ്യ ട്രോളിയൊക്കെ ചാടി വന്നു. കൊച്ചിയും എറണാകുളവും ഒന്നാണോ അതോ രണ്ടാണോ എന്നാണ് കാവ്യ ചോദിച്ചത്. കണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് ലൊക്കേഷൻ മാറുകയായിരുന്നു. അപ്പോൾ എറണാകുളത്തേക്കാണോ കൊച്ചിയിലേക്കാണോ പോകുന്നതെന്ന് പലരും ചോദിച്ചു. അതാണ് കാവ്യയുടെ ചോദ്യത്തിന് കാരണമായതെന്നും റാഫി ചിരിച്ച് കൊണ്ട് പറഞ്ഞു.

Also Read
റെക്കോര്‍ഡുകള്‍ തകര്‍ത്ത് കണ്ണൂര്‍ സ്‌ക്വാഡ്! അഞ്ചാം ആഴ്ചയിലും തിയറ്ററില്‍ വിളയാട്ടം; ഇതുവരെ നേടിയ കളക്ഷനിങ്ങനെ

2017 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സിനിമയിൽ ദിലീപാണ്നാ യകനായെത്തിയത്.സിനിമയിലെ കാവ്യയുടെ പ്രകടനത്തെ പ്രശംസിച്ച് അടൂർ ഗോപാലകൃഷ്ണൻ അടുത്തിടെ സംസാരിച്ചിരുന്നു

Advertisement