കാവ്യയ്ക്ക് റോളില്ലാത്ത സിനിമയുടെ ലൊക്കേഷനിലും ദിലീപും കാവ്യയും ഒരുമിച്ചുണ്ടാവാറുണ്ട് ; മഞ്ജുവിന് നേരത്തെ എല്ലാം അറിയാമായിരുന്നു, കാവ്യയുടെ ആദ്യ വിവാഹത്തിൽ വച്ച്, ഇനി മഞ്ജുവിന് സമാധാനമായി ജീവിക്കാലോ എന്ന് ഞാൻ പറഞ്ഞിരുന്നു : ലിബർട്ടി ബഷീർ

439

നടി ആക്രമിക്കപ്പെട്ട കേസിനെ ചുറ്റിപ്പറ്റി വലിയ ചർച്ചകളാണ് ഇപ്പോഴും നടക്കുന്നത്. നടൻ ദിലീപ് പ്രതിയായ കേസുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യമാണ് നിർമ്മാതാവ് ലിബർട്ടി ബഷീർ. ഇപ്പോൾ അദ്ദേഹം നടത്തിയ വെളിപ്പെടുത്തലാണ് വലിയവാർത്തയായിരിക്കുന്നത്.

ദിലീപും കാവ്യമാധവനും തമ്മിൽ മീശമാധവൻ സിനിമ ഇറങ്ങിയ കാലം മുതലേ ബന്ധമുണ്ട് എന്നാണ് ലിബർട്ടി ബഷീറിന്റെ വെളിപ്പെടുത്തൽ. മഞ്ജുവാര്യർക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലിബർട്ടി ബഷീറിന്റെ ഈ വെളിപ്പെടുത്തൽ.

Advertisements

ALSO READ

ശ്രീനാഥിന് കൂട്ടായി അശ്വതി സേതുനാഥ് ; വിവാഹനിശ്ചയം കഴിഞ്ഞ സന്തോഷം പങ്കിട്ട് മലയാളികളുടെ പ്രിയഗായകൻ ശ്രീനാഥ് ശിവശങ്കരൻ

ലിബർട്ടി ബഷീർ പറഞ്ഞതിങ്ങനെ, മഞ്ജുവാര്യരുടെയും ദിലീപിന്റെയും പ്രണയ വിവാഹം സിനിമാ ലോകത്ത് ഏറെ ചർച്ചയായതാണ്. വിവാഹ ശേഷം ദിലീപിന്റെ വീട്ടിൽ മഞ്ജുവാര്യർക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ഞാൻ ആ വീട്ടിൽ പോയ വേളയിൽ തനിക്ക് ഇക്കാര്യം മനസിലായിട്ടുണ്ട്. ദിലീപിന്റെ വീട്ടിൽ പണവുമായി പോകാറുണ്ട്. ഈ വേളയിൽ ശ്വാസം മുട്ടി നിൽക്കുന്ന പോലെ മഞ്ജുവിനെ കണ്ടിട്ടുണ്ട്.

അമ്മയോ സഹോദരിമാരോ ആണ് ഫോണെടുക്കുക. ആരാണ് ഫോൺ വിളിക്കുന്നതെന്ന് വ്യക്തമായ ശേഷമേ മഞ്ജുവാര്യർക്ക് ഫോൺ കൈമാറുകയുള്ളൂ. മഞ്ജുവിന്റെ തറവാടിത്തം കൊണ്ടുമാത്രമാണ് അവർ മൗനം പാലിക്കുന്നത്. മീശമാധവൻ സിനിമയുടെ 125ാം ദിവസത്തിന്റെ ആഘോഷം എറണാകുളത്തെ ഹോട്ടലിൽ കഴിഞ്ഞ് രാത്രി പന്ത്രണ്ട് മണിയായിട്ടുണ്ട്. സുഹൃത്ത് സുബൈർ അവിടെയുണ്ടായിരുന്നു. ഞാൻ ബാത്ത് റൂമിൽ പോകുമ്പോൾ മഞ്ജുവാര്യർ മൂന്ന് മാസം പ്രായമുള്ള മകൾ മീനാക്ഷിയെ മടിയിൽ വച്ച് കരഞ്ഞിരിക്കുന്നു. എന്താ പോയില്ലേ എന്ന് മഞ്ജുവിനോട് ചോദിച്ചു.

ALSO READ

ബീഫ് കഴിക്കുന്നതിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും താൻ ഉറച്ച് നിൽക്കുന്നു ; താൻ ആ പറഞ്ഞത് എന്റെ നിലപാടാണ് : നിഖില വിമൽ

ദിലീപേട്ടനെ കാണുന്നില്ലെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ഞാൻ അന്വേഷിച്ചുപോയ വേളയിൽ ദിലീപ് മറ്റൊരു ബാത്ത് റൂമിൽ കാവ്യയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതാണ് കണ്ടത്. ഞാൻ ദിലീപിനെ കുറേ തെറി പറഞ്ഞു. നീ എത്ര വേണേലും സംസാരിച്ചോ, നിന്നെ കാത്ത് മഞ്ജുവാര്യർ ഇരിക്കുന്നുവെന്നും അവളെ വീട്ടിലെത്തിക്കാനും ആവശ്യപ്പെട്ടു. കാവ്യയുമായി ദിലീപിന് ബന്ധമുണ്ടെന്ന് മഞ്ജുവാര്യർക്ക് അന്നേ അറിയാമായിരുന്നു. മഞ്ജുവിന് കുഞ്ഞായിരിക്കുന്ന സമയമാണത്. സിനിമാ രംഗത്തുള്ള പലർക്കും ഈ ബന്ധത്തെ കുറിച്ച് അറിയാമായിരുന്നു. അന്ന് ഇത്രയും രൂക്ഷമായിട്ടില്ല. പിന്നീട് ദിലീപിന്റെ പല ലൊക്കേഷനിലും കാവ്യ വന്ന് താമസിച്ചിരുന്നു.

വിവാഹം കഴിക്കുന്നതിന് മുമ്പുതന്നെ ദിലീപും കാവ്യയും പല ലൊക്കേഷനിലും ഒരുമിച്ചുണ്ടാകാറുണ്ട്. കാവ്യയ്ക്ക് റോളില്ലാത്ത സിനിമയുടെ ലൊക്കേഷനിലും ഒരുമിച്ചുണ്ടായിരുന്നു. ദിലീപ് ഹോട്ടലിലെ മുകളിലെ മുറിയിലും കാവ്യയും അച്ഛനും താഴത്തെ മുറിയിലും തിരുവനന്തപുരത്ത് താമസിച്ചിരുന്നു. അമേരിക്കൻ പര്യടനത്തിന്റെ സമയത്തുണ്ടായ വിഷയങ്ങളല്ല ഇത്. മഞ്ജുവാര്യർ എല്ലാം അറിയുന്നു എന്ന കാര്യം ദിലീപ് അറിഞ്ഞിരുന്നില്ല. ആക്രമിക്കപ്പെട്ട നടി പറഞ്ഞിട്ടാണ് മഞ്ജു അറിഞ്ഞത് എന്നാണ് കരുതിയത്. അവർക്കിടയിൽ ഒരു തെറ്റിദ്ധാരണയായിരുന്നു ഇത്. മഞ്ജുവിന് നേരത്തെ അറിയാമായിരുന്നു എല്ലാം. കാവ്യയുടെ ആദ്യ വിവാഹ സ്ഥലത്ത് വച്ച്, ഇനി മഞ്ജുവിന് സമാധാനമായി ജീവിക്കാലോ എന്ന് ഞാൻ തമാശയായി പറഞ്ഞിരുന്നു.

Advertisement