കാവ്യയ്ക്ക് ശബ്ദം നൽകിയത് ഒടുവിൽ എനിക്ക് തന്നെ പാരയായി; സോഷ്യൽമീഡിയയിൽ അടക്കം വിമർശനം കേട്ടെന്ന് ശ്രീജ രവി

175

മലയാളം തമിഴ് സിനിമാ രംഗത്തെ മുൻനിര ഡബ്ബിംഗ് ആർട്ടിസ്റ്റുകളായ അമ്മയും മകളുമാണ് ശ്രീജ രവിയും രവീണയും. മലയാളത്തിലെ പല നടിമാർക്കും ശബ്ദം നൽകിയിട്ടുണ്ട് ശ്രീജ രവി. പിന്നീട് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ കുക്കറമ്മയായി എത്തി അഭിനയത്തിലും ശ്രീജ കയ്യടി നേടിയിരുന്നു.

ഇപ്പോഴിതാ അമ്മയും മകളും തങ്ങളുടെ ഡബ്ബിംഗ് അനുഭവങ്ങൾ പങ്കുവെക്കുകയാണ്. ബിഹൈൻഡ് വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. ദേവയാനി, ശാലിനി തുടങ്ങി മിക്ക നായികമാർക്കും തുടക്കകാലത്ത് ശബ്ദം നൽകിയിരുന്നത് ശ്രീജയായിരുന്നു.

Advertisements

ശാലിനിയുടെ ചെറുപ്പത്തിലും ശബ്ദം നൽകിയത് ശ്രീജയായിരുന്നു. അതേസമയം ശ്രീജയെ കൂടുതലും മലയാളികൾ ഓർക്കുന്നത് കാവ്യ മാധവന്റെ ശബ്ദമായിട്ടാണ്. വരനെ ആവശ്യമുണ്ട് സിനിമ കണ്ടവരിൽ പലരും ആദ്യം ചോദിച്ചതും ഇത കാവ്യയുടെ ശബ്ദമല്ലേ എന്നായിരുന്നു.

ALSO READ- എത്ര വലിയ ആളായാലും ആ കാര്യം ഒഴിവാക്കി ഞാൻ കല്യാണം കഴിക്കില്ല, ആരാധകരെ ഞെട്ടിച്ച് സുചിത്ര നായർ

കാവ്യയുടെ 99 ശതമാനം സിനിമകൾക്കും ശബദം നൽകിയത് താനാണെന്നാണ് ശ്രീജ പറയുന്നത്. ഒടുവിൽ കാവ്യ മാധവന് ശബ്ദം കൊടുത്ത് അവസാനം തനിക്ക് തന്നെ പാരയായി വന്ന സംഭവം ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് താരമിപ്പോൾ. പലർക്കും ശബ്ദം കൊടുത്ത കഥ പറയുന്നതിനിടെയാണ് ശ്രീജ രവി കാവ്യയ്ക്ക് ശബ്ദം നൽകിയ കഥ പറഞ്ഞത്.

‘കാവ്യ മാധവന്റെ ഒരുവിധം സിനിമകളിലും ഡബ്ബ് ചെയ്തതാണ് ഞാനാണ്. പക്ഷേ പിന്നീട് അത് എനിക്ക് തന്നെ വലിയൊരു പാരയായി വന്നു. വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ കുക്കറമ്മ എന്ന കഥാപാത്രത്തെയാണ് ഞാൻ ചിത്രത്തിൽ അവതരിപ്പിച്ചത്. ആ റോളിന് ഡബ്ബ് ചെയ്തതും ഞാനാണ്.’

ALSO READ-ആ മക്കൾക്ക് ഇനി അമ്മത്തണൽ, സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് വിവാഹിതൻ ആകുന്നു, ആശംസകളുമായി കേരളക്കര

എന്നാൽ സിനിമ റിലീസായതോടെ വിമർശനങ്ങളാണ് കേൾക്കേണ്ടി വന്നതെന്ന് ശ്രീജ പറയുന്നു. ‘ഇതെന്തിനാണ് കാവ്യയ്ക്ക് ഡബ്ബ് ചെയ്യുന്ന ആളെ കൊണ്ട് ചെയ്യിച്ചത്, ഈ തള്ളയ്ക്ക് ഇങ്ങനൊരു ശബ്ദം വേണോ’ എന്നൊക്കെയുള്ള കമന്റുകളാണ് വന്നത്. ഇപ്പോൾ മലയാളത്തിൽ തന്നെ മറ്റൊരു സിനിമയിലേക്ക് അഭിനയിക്കാൻ ക്ഷണിച്ചിട്ടുണ്ട്. പക്ഷേ ആ സിനിമയിൽ എനിക്ക് ശബ്ദം വേറെ ആളെ കൊണ്ട് ചെയ്യിപ്പിക്കുമെന്നാണ് അവർ ആദ്യമേ തന്നെ പറഞ്ഞിട്ടുള്ളത്.’

‘എന്നാൽ ഞാൻ എങ്ങനെയെങ്കിലും വോയിസ് മാറ്റി ചെയ്തോളാമെന്ന് പറഞ്ഞിട്ടുണ്ട്. ഇത്രയും ആളുകൾക്ക് ഡബ്ബ് ചെയ്തിട്ടുള്ള എനിക്ക് സ്വന്തമായി ശബ്ദം കൊടുക്കാൻ പറ്റില്ലെന്ന് പറയുന്നത് കഷ്ടമല്ലേ എന്നും ശ്രീജ ചോദിക്കുന്നു. തമിഴിലൊക്കെ താൻ തന്നെയാണ് ഡബ്ബ് ചെയ്യുന്നതെന്നും താരം സൂചിപ്പിച്ചു.

ചിലർ കാവ്യ വിഷ് ചെയ്തതാണെന്ന തരത്തിൽ വോയിസ് അയക്കാൻ പറയും. അങ്ങനെ ഒന്ന് രണ്ട് തവണ ചെയ്തിട്ടുണ്ട്. പിന്നീട് അത് മാറ്റി ഞാനാണ് ചെയ്തതെന്ന് അവരോട് വ്യക്തമാക്കി പറഞ്ഞ് കൊടുക്കും. ചിലർക്ക് അങ്ങനെ പറ്റിക്കണമെന്ന കൗതുകം ഉണ്ടാവും. ശാലിനിയാണ് ലൈനിൽ സംസാരിക്കൂ എന്ന് പറഞ്ഞ് എന്റെ സുഹൃത്തുക്കൾക്ക് വേണ്ടി പറ്റിച്ചിട്ടുണ്ടെന്നും ശ്രീജ പറയുന്നു.

Advertisement