മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രി വേദിയിൽ നിന്ന് മലയാള സിനിമയുടെ തലപ്പത്ത് എത്തിയ നടന്മാരിൽ ഒരാളാണ് സുരാജ് വെഞ്ഞാറമൂട് ആയിരിയ്ക്കും. മിമിക്രി വേദിയിൽ നിന്ന് നേരെ ഹാസ്യ നടനിലേക്ക്.
ദശമൂലം രാമു പോലുള്ള കഥാപാത്രം പ്രേക്ഷകർ ഏറ്റെടുത്ത് വിജയിപ്പിയ്ക്കുകയായിരുന്നു. ഇന്ന് മലയാളത്തിലെ ഏറ്റവും താര്യമൂല്യമുള്ള മുൻനിര നായകനാണ് സുരാജ് വെഞ്ഞാറമൂട്. തുടക്ക കാലത്ത് താൻ നേരിട്ട അവഗണനയെ കുറിച്ച് അടുത്തിടെ നൽകിയ അഭിമുഖത്തിൽ സുരാജ് സംസാരിക്കുകയുണ്ടായി.
ഇപ്പോഴിതാ നടി കാവ്യ മാധവന് കൊടുത്തഒരു മുട്ടന്‍ പണിയെ കുറിച്ചാണ് സുരാജ് മനസ് തുറന്നിരിക്കുന്നത്. വാരണാസിയില്‍ ബനാറസ് എന്ന സിനിമയുടെ ഷൂട്ടിനായി പോയതിനിടെയായിരുന്നു കാവ്യയ്ക്ക് വലിയൊരു സര്‍പ്രൈസ് കെ ണി സുരാജ് സമ്മാനിച്ചത്. വെറൈറ്റി മീഡിയയോട് താരം ആ കഥ പറഞ്ഞതിങ്ങനെ.
കാവ്യ മാധവന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ബനാറസിന്റെ സെറ്റിലേക്കെത്തിയത്. അവിടെ ബര്‍ത്ത് ഡേ സെലിബ്രേഷന്‍ നടക്കുന്നുണ്ടായിരുന്നു. ഇതറിയാത്ത താന്‍ സമ്മാനമൊന്നും കരുതിയിരുന്നില്ലെന്നും പോവാനൊരുങ്ങിയ തന്നോട്, അയ്യോ, ചേട്ടാ പോവല്ലേ, ഇപ്പോള്‍ കേക്ക് കട്ടിംഗാണെന്ന് കാവ്യ വന്നു പറയുകയായിരുന്നു എന്ന് സുരാജ് പറയുന്നു.
ഇതോടെ എന്തെങ്കിലുമൊരു സമ്മാനം കൊടുക്കണമല്ലോ എന്നായി ചിന്ത. അങ്ങനെ നോക്കിയപ്പോഴാണ് ആ സാധനം കണ്ണിലുടക്കിയത്. സുരേഷ് കൃഷ്ണയുടെ റൂമിലേക്ക് പോയപ്പോള്‍ അവിടെ ഡംബല്‍ ഇരിക്കുന്നത് കണ്ടു. അതെടുത്ത് മനോഹരമായി പൊതിഞ്ഞ് കെട്ടി കിടിലന്‍ സമ്മാനമാക്കി മാറ്റുകയായിരുന്നു സുരാജ്.
കാവ്യയ്ക്ക് അന്ന് വേറാരും ഇത്രയും വലിയ ഗിഫ്റ്റ് കൊടുത്തില്ല. ഇതോടെ കാവ്യ ചേട്ടാ ഇതെന്തിനാ ഇത്ര വലിയ സമ്മാനം എന്നൊക്കെ ചോദിച്ചു. അവിടുത്തെ ബര്‍ത്ത് ഡേ പരിപാടി കഴിഞ്ഞ് നാലാമത്തെ നിലയിലേക്ക് കാവ്യയുടെ അച്ഛന്‍ മാധവന്‍ ചേട്ടനായിരുന്നു ഇത് ചുമന്ന് പോയത്. ഇത് മാധവന്‍ ചേട്ടനാണല്ലോ ചുമന്നതെന്ന സങ്കടത്തിലായിരുന്നു താനെന്നും സുരാജ് പറയുന്നു.
അതേസമം, പിറ്റേന്നാണ് രസകരമായ സംഭവം. രാവിലെ സുരേഷ് കൃഷ്ണ എഴുന്നേറ്റപ്പോള്‍ ഡംബല്‍ കാണുന്നില്ല. സുരാജേ നീ അത് എവിടെ കൊണ്ടുപോയെന്നായിരുന്നു ചോദ്യം. കാവ്യ എടുത്തോണ്ട് പോവുന്നത് കണ്ടുവെന്നാണ് താന്‍ പറഞ്ഞത്. ഇതോടെ എനിക്ക് രാവിലെ ഇത് വേണമെന്ന് അറിയില്ലേ എന്നായിരുന്നു സുരേഷ് കൃഷ്ണയുടെ ചോദ്യം. എന്റെ സുരാജേട്ടാ, ഇത് വേണ്ടിയിരുന്നില്ലെന്ന് പിന്നീട് കാവ്യയും പറഞ്ഞുവെന്നും സുരാജ് വെളിപ്പെടുത്തി.
കാവ്യയും സമാനമായ അനുഭവങ്ങള്‍ മുന്‍പും പങ്കുവെച്ചിരുന്നു. ദിലീപും പലപ്പോഴും തന്നെ പറ്റിച്ചിട്ടുണ്ടെന്നും, അവരുടെ കഥകളൊക്കെ വിശ്വസിച്ച് പ്രതികരിച്ചിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു. യഥാര്‍ത്ഥ കാര്യം പറയുന്നത് പോലെയാണ് അവര്‍ കാര്യങ്ങളെല്ലാം പറയാറുള്ളത്. ആദ്യമൊക്കെ അത് കേട്ട് വിശ്വസിക്കാറുണ്ടായിരുന്നുവെന്നും പിന്നെ മാറി എന്നുമാണ് കാവ്യയുടെ വാക്കുകള്‍.