ദിലീപും കാവ്യ മാധവനും വലിയൊരു കാത്തിരിപ്പിലാണ്. മകള്‍ മീനാക്ഷിക്ക് കൂട്ടായി വരുന്ന കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പില്‍. കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്നും പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരുമെന്നും നടിയുടെ കുടുംബസുഹൃത്തുക്കള്‍ വെളിപ്പെടുത്തി.
‘മീനാക്ഷിക്കു കൂട്ടായി പുതിയൊരാള്‍ കൂടി കുടുംബത്തിലേക്ക് കടന്നു വരുന്നതിന്റെ ആഹ്ലാദത്തിലാണ് കുടുംബാംഗങ്ങളെല്ലാം. വിവാഹശേഷം പൂര്‍ണമായും അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെയും തീരുമാനം.
അതെ, കാവ്യ അമ്മയാകാന്‍ ഒരുങ്ങുന്നു. കാവ്യയും ദിലീപും വളരെ സന്തോഷത്തിലാണ്. പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് രണ്ടുപേരുടെയും കുടുംബാംഗങ്ങള്‍.’ കാവ്യാ മാധവന്റെ കുടുംബസുഹൃത്ത് പറഞ്ഞു. 2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നത്.
തന്നേക്കാള്‍ 18 വയസ്സിനോളം ഇളയ കുഞ്ഞാവയെ കാണാന്‍ ത്രില്ലടിച്ചിരിക്കുകയാണ് മീനാക്ഷിയെന്നാണ് ഇവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
അതേപോലെ കേസടക്കമുള്ള പ്രശ്‌നങ്ങള്‍ എല്ലാം മറന്ന് ദിലീപും ആഹ്ലാദത്തിലാണ്. കാവ്യയും അതീവ സന്തോഷവതിയാണെന്നാണ് കുടുംബസുഹൃത്തുക്കള്‍ വെളിപ്പെടുത്തല്‍