സിനിമാ അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍ നായികയായി മാറിയ നടിയാണ് കാവ്യ മാധവന്‍. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികായി അഭിനയിച്ചിട്ടുള്ള കാവ്യയ്ക്ക് ആരാധകരും ഏറെയാണ്.
വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ് നടി. തന്റെ ആദ്യ നായകന്‍ കൂടിയായ നടന്‍ ദിലീപിനെ ആണ് കാവ്യ മാധവന്‍ വിവാഹം കഴിച്ചിരിക്കുന്നത്. മഹാലക്ഷ്മി എന്ന ഒരു മകളും ദിലീപ് കാവ്യ ദമ്പതികള്‍ക്ക് ഉണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു കാവ്യ മാധവന്‍ ഇന്‍സ്റ്റ ഗ്രാമില്‍ പുതിയ അക്കൗണ്ട് എടുത്തത്. കാവ്യയുടെ ഈ തിരിച്ചുവരവ് ആരാധകരില്‍ സന്തോഷം ഉണ്ടാക്കി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ഫോളോവേഴ്‌സും കാവ്യയ്ക്ക് ലഭിച്ചു . അതേസമയം തന്റെ ബിസിനസിനെ ലക്ഷ്യം വെച്ചുകൊണ്ടാണ് കാവ്യ അക്കൗണ്ട് എടുത്തതെന്ന് സൂചനയുണ്ട്. കാവ്യയെ നിരവധി പേര്‍ ഫോളോ ചെയ്‌തെങ്കിലും നടി തിരിച്ചു ഫോളോ ചെയ്തത് തന്റെ ബിസിനസ് സംരംഭം ലക്ഷ്യയെയാണ്.
ഞാനൊരു അമ്മയാണ്, നടിയാണ്, നര്‍ത്തകിയാണ് ഒപ്പം ലക്ഷ്യയുടെ സിഇഒയും എന്ന ഇന്‍ട്രോ ആണ് കാവ്യ ബയോയില്‍ നല്‍കിയിരിക്കുന്നത്. നാത്തൂനും കാവ്യക്ക് പൂര്‍ണ്ണ പിന്തുണയുമായി എത്തിയിട്ടുണ്ട്. മുന്‍പ് കാവ്യ ഷൂട്ടിങ് തിരക്കുകളില്‍ ആയിരുന്നപ്പോള്‍ കാവ്യയുടെ സഹോദരന്‍ ആയിരുന്നു ലക്ഷ്യയുടെ മേല്‍നോട്ടം.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികള്‍ ആണ് നടന്‍ ദിലീപും ഭാര്യയും മുന്‍ നായിക നടിയായ കാവ്യാ മധവനും. നിരവധി സിനിമകളില്‍ ജോഡികളായി അഭിനയിച്ചിട്ടുള്ള ഇവര്‍ ഇവരുടെ രണ്ടു പേരുടേയും ജീവിതത്തിന്റെ ഒരു പ്രത്യേകഘട്ടത്തില്‍ ഇനി ഒന്നിച്ച് ജീവിക്കാം എന്ന് തീരുമാനിക്കുക ആയിരുന്നു. രണ്ടു പേരുടേയും രണ്ടാം വിവാഹം ആയിരുന്നു. അതേ സമയം ഏറ്റവും കൂടുതല്‍ വിവാദങ്ങളില്‍ ഇടം പിടിച്ച താര ദമ്പതികളും ഇവര്‍ തന്നെയാണ്.