മലയാളികലുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി സിനിമകളില്‍ ജോഡികളായി അഭിനയിച്ചിട്ടുള്ള ഇവര്‍ പിന്നീട് ജീവിതത്തിലും ഒന്നിക്കുക ആയിരുന്നു. രണ്ടാം വിവാഹം ആയിരുന്നു ഇരുവരുടേതും.
ദിലീപുമായുള്ള വിവാഹ ശേഷം കാവ്യമാധവന്‍ പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. എന്നാലും ചില പാതുവേദികളിലൂം ചില ചടങ്ങകളിലും ഒക്കം കാവ്യ ദിലീപിന് ഒപ്പം പ്രത്യക്ഷപ്പെടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ കാവ്യ അത്ര സജീവമല്ലെങ്കിലും കാവ്യയുടെ ഫാന്‍സ് പേജുകളിലൂടെയും ഗ്രൂപ്പുകളിലൂടേയും ഇവരുടെ എല്ലാ വിശേഷങ്ങളും പുറത്തുവരാറുണ്ട്
ദിലീപിനും കാവ്യ മാധവനും ഒരു മകള്‍ ആണ് ഉള്ളത് മഹാലക്ഷ്മി. ദിലീപിന്റെ ആദ്യ ബന്ധത്തിലെ മകള്‍ മീനാക്ഷിയും ഇവരുടെ ഒപ്പമാണ്. മഹാലക്ഷ്മിയുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം വളരെ വേഗം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന നടന്‍ ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കുടുംബസമേതം എത്തിയിരുന്നു ദിലീപ്. വിവാഹ ചടങ്ങുകളിലെല്ലാം സജീവമായ കാവ്യയുടെയും മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയുമെല്ലാം വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
Also Read:മലയാളത്തില്‍ ഏറ്റവും സ്വാധീനിച്ചത് ആ മോഹന്‍ലാല്‍ ചിത്രം, മനസ്സുതുറന്ന് ഫഹദ് ഫാസില്‍
ഇപ്പോഴിതാ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ നടന്‍ സുരേഷ് ഗോപിയെ കണ്ട സന്തോഷം പങ്കുവെച്ചിരിക്കുകയാണ് കാവ്യ മാധവന്‍. മഹാലക്ഷ്മി ആദ്യമായി സുരേഷ് ഗോപിയെ കണ്ട സന്തോഷമാണ് കാവ്യ പങ്കുവെച്ചിരിക്കുന്നത്.
സുരേഷേട്ടനും മാമാട്ടിയും ആദ്യമായി കണ്ടപ്പോള്‍ അത് അങ്ങനെ തന്നെ ക്ലിക്ക് ചെയ്യാന്‍ സാധിച്ചു, തനിക്കേറ്റവും പ്രിയപ്പെട്ടവര്‍ , അവള്‍ക്കേറ്റവും പ്രിയപ്പെട്ടവരായി മാറുന്നതിനേക്കാള്‍ വലിയ സന്തോഷമില്ല എന്ന ക്യാപ്ഷനോടെയായിരുന്നു കാവ്യയുടെ പോസ്റ്റ്.