ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് നടന്ന മാളവിക ജയറാമിന്റെ വിവാഹത്തിന് നിരവധി താരങ്ങള്‍ പങ്കെടുത്തത്. ദിലീപും കുടുംബവും വിവാഹം ചടങ്ങിന് എത്തി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
സാരിയില്‍ അതീവസുന്ദരിയായാണ് കാവ്യ എത്തിയത്. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയും ചെയ്തു നടി. സുഖമാണോ എന്ന് ചോദിച്ചപ്പോള്‍ സുഖമാണെന്നും കുറെ ആയല്ലോ കണ്ടിട്ട് എന്ന ചോദ്യത്തിന് ഇവിടെയൊക്കെ ഉണ്ട് എന്നായിരുന്നു കാവ്യയുടെ മറുപടി. പുതിയ പടത്തില്‍ വരുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നും ചിരിച്ചുകൊണ്ട് കാവ്യ പറഞ്ഞു.
എന്നാല്‍ കാവ്യ സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആരാധകര്‍ ഒരുപാട് ആഗ്രഹിക്കുന്നു. ഒരുകാലത്ത് മലയാള സിനിമയിലെ ശാലിന സുന്ദരി ആയിരുന്നു കാവ്യ. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് മാറിനിന്ന താരം ഈ അടുത്താണ് സോഷ്യല്‍ മീഡിയയില്‍ പോലും സജീവമായത്.
നടിയുടെ തിരിച്ചുവരവ് ആരാധകര്‍ ഒത്തിരി ആഗ്രഹിക്കുന്നു. പൊതുവേദികളില്‍ എല്ലാം കാവ്യ എത്താറുണ്ട്. സ്വന്തമായി ബിസിനസും കാവ്യയ്ക്കുണ്ട്.