കേരളത്തിലെ ആരാധകരെ മുഴുവൻ ഞെട്ടിച്ചുകൊണ്ടാണ് ദിലീപ് നടി മഞ്ജു വാര്യരുമായി പിരിഞ്ഞ ശേഷം നടി കാവ്യ മാധവനെ വിവാഹം ചെയ്തത്. അതിനും ഏറെ മുൻപ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഈ ഗോസിപ്പുകളെല്ലാം സത്യമാണെന്ന് അറിയിച്ചുകൊണ്ടുള്ളതായിരുന്നു ഇരുവരുടെയും വിവാഹം.
എല്ലാ വിവാദങ്ങൾക്കൊടുവിലും വിവാഹം കഴിഞ്ഞ് താരമ്പതിമാർ സന്തുഷ്ടരായി ജീവിക്കുകയാണിപ്പോൾ. 2016 ൽ വിവാഹിതരായ താരദമ്പതിമാർ ഈ വർഷം നവംബറിൽ ആറാം വിവാഹവാർഷികം ആഘോഷിക്കാനൊരുങ്ങുകയാണ്. കാവ്യയുമായിട്ടുള്ള ദിലീപിന്റെ വിവാഹം കഴിഞ്ഞതോടെ മകൾ മീനാക്ഷി പിതാവിനൊപ്പമായിരുന്നു.
കാവ്യയുടെയും ദിലീപിന്റെയും കൂടെയുള്ള യാത്രകളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നു. എന്നാലിപ്പോൾ കുറച്ചായി മീനാക്ഷിയെ കുറിച്ച് കാര്യമായിട്ടുള്ള വാർത്തകളൊന്നും വരാറില്ല. എന്തുപറ്റിയെന്ന് അന്വേഷിച്ച ആരാധകരിലേയ്ക്ക് പുതിയ ചിത്രമാണ് എത്തിയിരിക്കുന്നത്.
രണ്ടാനമ്മയാണെങ്കിലും മീനാക്ഷിയുമായി ഏറെ സൗഹൃദത്തിലാണ് കാവ്യ മാധവൻ. ഇരുവരും ഒരുമിച്ചുള്ള യാത്രകളും പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോഴുള്ള ചിത്രങ്ങളുമൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്. നിലവിൽ മെഡിസിന് പഠിക്കുന്ന മീനാക്ഷിയെ അധികം പുറത്ത് കാണാറില്ല. ഇതോടെ സ്ഥിരം വരാറുള്ളത് പോലെ ഗോസിപ്പുകളും വന്ന് തുടങ്ങി. കാവ്യയുമായി പിണങ്ങിയോന്നും ഇരുവരും സ്വരചേർച്ചയിൽ അല്ലെന്നുമൊക്കെയാണ് പ്രചരണം.
കഴിഞ്ഞ ദിവസം കാവ്യയുടെ പുതിയൊരു ഫോട്ടോ വൈറലായതിന് പിന്നാലെയാണ് മീനാക്ഷിയെ ചോദിച്ച് കൊണ്ടുള്ള പോസ്റ്റുകളും വന്ന് തുടങ്ങിയത്. പുത്തൻ മേക്കോവറിൽ നിൽക്കുന്ന കാവ്യയാണ് ചിത്രത്തിലുണ്ടായിരുന്നത്. ചിലർ നടി സിനിമയിലേക്ക് തിരിച്ച് വരികയാണെന്നും പറഞ്ഞു. എന്നാൽ അക്കാര്യങ്ങളിലൊന്നും വ്യക്തയില്ലെന്ന് മാത്രമല്ല മീനാക്ഷിയുമായി യാതൊരു പ്രശ്നവുമില്ലെന്നും പറയുകയാണ് ആരാധകർ.
കണ്ണാടിയിൽ നോക്കി കാവ്യ പൊട്ട് തൊടുന്നതാണ് ചിത്രത്തിലുള്ളത്. എന്നാൽ കാവ്യ നിൽക്കുന്നതിന്റെ താഴെ ഇരുന്ന് കൊണ്ട് ചുണ്ടിൽ ലിപ്സ്റ്റിക് ഇടുകയാണ് മീനാക്ഷി. കാവ്യയുടെ കൈ കാരണം മീനൂട്ടിയുടെ മുഖം വ്യക്തമല്ലെങ്കിലും അത് മീനാക്ഷിയാണെന്ന് ആരാധകർ ഉറപ്പിച്ച് പറയുന്നുണ്ട്. എന്തായാലും ഗോസിപ്പുകൾ കത്തിക്കയറുന്നതിനിടെയാണ് വായടപ്പിക്കുന്ന താരത്തിൽ പുതിയ ചിത്രം എത്തിയിരിക്കുന്നത്.
മീനാക്ഷിയും സഹോദരി മഹാലക്ഷ്മി എന്ന മാമാട്ടിയുമായി വളരെ സ്നേഹത്തിലാണ്. ഇരുവരും തമ്മിലുള്ള ഐഖ്യത്തെ കുറിച്ച് മുൻപൊരിക്കൽ താരങ്ങൾ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 2018 ലാണ് കാവ്യ-ദിലീപ് ദമ്പതിമാർക്ക് ഒരു പെൺകുഞ്ഞ് ജനിക്കുന്നത്. മകളുടെ വരവോട് കൂടി പൂർണമായും കുടുംബിനിയാവാനാണ് കാവ്യ തീരുമാനിച്ചത്. ഡോക്ടറാവാൻ ആഗ്രഹമുള്ള മകളെ കുറിച്ച് ദിലീപും പറഞ്ഞിരുന്നു. പ്ലസ്ടു വിദ്യാഭ്യാസത്തിന് ശേഷമാണ് മീനാക്ഷി മെഡിസിൻ കോഴ്‌സിന് ചേർന്നിരിക്കുന്നത്.