ബാലതാരമായി എത്തി പിന്നീട് മലയാള സിനിമയിലെ മിന്നും താരമായി മാറിയ നടിയാണ് കാവ്യാ മാധവന്. ബാലതാരത്തില്‍ നിന്നും നായികയായി ഉയര്‍ന്ന താരം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ ആയിരുന്നു മലയാളത്തിന് സമ്മാനിച്ചത്.
എന്നാല്‍ താരത്തിന്റെ സ്വാകര്യ ജീവിതം വിവാദങ്ങള്‍ നിറഞ്ഞത് ആയിരുന്നു. ആദ്യം പ്രവാസി ബിസിനസ്സുകാരനുമായി വിവാഹിതയായി നടി അധികം വൈകാതെ ആ ബന്ധം വേണ്ടെന്ന് വെച്ചിരുന്നു. പിന്നീട് തന്റെ കൂടെ ഏറ്റവും കൂടുതല്‍ നായകനായി അഭിനയിച്ചിട്ടുള്ള മലയാളത്തിന്റെ ജനപ്രിയ നടന് ദിലീപിനെ താരം വിവാഹം കഴിക്കുകയായിരുന്നു.
അതേ സമയം ദിലീപും തന്റെ ആദ്യ ഭാര്യ നടി മഞ്ജു വാര്യരെ ഒഴിവാക്കിയാണ് കാവ്യാ മാധവനെ വിവാഹം കഴിച്ചത്. മഞ്ജു വാര്യരുമായുള്ള ബന്ധം പിരിയുന്നതിന് മുമ്പ് തന്നെ ദിലീപിന് കാവ്യയുമാി അടുപ്പമുണ്ടെന്ന തരത്തില്‍ ഉള്ള ഗേസിപ്പുകള് ധാരാളം വന്നിരുന്നു.
Also Read; അയാളെ എനിക്ക് ചുംബിക്കേണ്ടി വന്നു, ഡേറ്റിങ്ങ് എന്താണെന്ന് മനസ്സിലായത് അപ്പോൾ: നടി അതിഥി റാവു
ഇതിനിടെ ദിലീപ് മഞ്ജു വിവാഹ മോചനം നടന്ന സമയത്ത് കാവ്യ മാധവനും ധാരാളം ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. ദിലീപ് മഞ്ജു വാര്യര്‍ വിവാഹ മോചനത്തില്‍ തനിക്ക് പങ്കുണ്ട് എന്ന ആരോപണങ്ങള്‍ക്ക് അന്ന് വ്യക്തമായ മറുപടിയും കാവ്യ മാധവന് നല്‍കിയിരുന്നു.
മഞ്ജുവിനെ കുറിച്ച് മുമ്പ് കാവ്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുന്നത്. തങ്ങളുടെ രണ്ടാളുടെയും ജന്മദിനം ഒരേ മാസമാണെന്നും അതിനാല്‍ ജന്മദിനം പരസ്പരം രണ്ടാളും മറക്കില്ലെന്നും എപ്പോഴും വിഷ് ചെയ്യാറുണ്ടെന്നും കാവ്യ പറയുന്നു.
തങ്ങള്‍ക്കിടയില്‍ ഒരിക്കലും തെറ്റിദ്ധാരണ ഉണ്ടായിട്ടില്ലെന്നും അങ്ങനെയുണ്ടെങ്കില്‍ അത് മഞ്ജുച്ചേച്ചിയുടെ സംസാരത്തില്‍ നിന്നു തന്നെ മനസ്സിലാവുമായിരുന്നുവെന്നും കാവ്യ പറയുന്നു. സ്വന്തം ചേച്ചിയെ പോലെയാണ് താന്‍ മഞ്ജുച്ചേച്ചിയെ കണ്ടതെന്നും ബഹുമാനവും ആരാധനയുമാണെന്നും അഭിമുഖത്തില്‍ കാവ്യ പറയുന്നു.
സിനിമയേക്കാള്‍ ചേച്ചി കുടുംബത്തെ സ്നേഹിച്ചു. സിനിമയില്‍ അഭിനയിക്കാതിരുന്നത് ചേച്ചിക്ക് നഷ്ടമായി തോന്നിയിട്ടില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും കാവ്യ പറയുന്നു.