മലയാള സിനിമയിലെ നായിക കഥാപാത്രം എന്ന് പറയുമ്പോള്‍ ആദ്യം തന്നെ പ്രേക്ഷകരുടെ മനസ്സിലേക്ക് വരുന്നത് നടി കാവ്യ മാധവന്റെ മുഖം ആയിരിക്കും. മലയാളികളുടെ ശാലീന സുന്ദരി കാവ്യാ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സിനിമയില്‍ ഇല്ലെങ്കില്‍ പോലും കാവ്യയുടെ പഴയ ചിത്രങ്ങള്‍ ഇപ്പോഴും ആരാധകര്‍ കാണാറുണ്ട്.
വലിയൊരു ഇടവേളക്കുശേഷം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ വരികയാണ് കാവ്യ. തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് കാവ്യ എത്താറുണ്ട്. ഇപ്പോഴിതാ നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് കാവ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ദൈവത്തിന്റെ വിഗ്രഹങ്ങള്‍ക്ക് അരികില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഫോട്ടോയാണ് നടി പോസ്റ്റ് ചെയ്തത്. വെള്ള നിറത്തിലുള്ള ചുരിദാര്‍ ധരിച്ചു കൊണ്ടാണ് പുതിയ ഫോട്ടോയില്‍ താരം എത്തിയത്. കാവ്യയെ മലയാളികള്‍ മറന്നിട്ടില്ല എന്നത് ഇതിന് താഴെ വരുന്ന കമന്റുകളില്‍ നിന്ന് വ്യക്തമാണ്.
അതേസമയം 2016 ല്‍ പുറത്തിറങ്ങിയ പിന്നേയും എന്ന ചിത്രമാണ് കാവ്യയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. അതേസമയം, അഭിനയിക്കുന്നതിനെ കുറിച്ച് കാവ്യ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്നും തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നുമായിരുന്നു കാവ്യയുടെ തിരിച്ച് വരവിനെ കുറിച്ച് ചോദിച്ചപ്പോള്‍ നേരത്തെ ദിലീപ് പ്രതികരിച്ചത്.
also read
സൂര്യയേയും കാര്‍ത്തിയേയും നായകന്മാരാക്കും, അയ്യപ്പനും കോശിയും റീമേക്ക് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് തുറന്നുപറഞ്ഞ് ലോകേഷ് കനകരാജ്
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികള്‍ ആണ് ദിലീപും കാവ്യാ മധവനും. നിരവധി സിനിമകളില്‍ ജോഡികളായി അഭിനയിച്ചിട്ടുള്ള ഇവര്‍ ഇവരുടെ രണ്ടു പേരുടേയും ജീവിതത്തിന്റെ ഒരു പ്രത്യേകഘട്ടത്തില്‍ ഇനി ഒന്നിച്ച് ജീവിക്കാം എന്ന് തീരുമാനിക്കുക ആയിരുന്നു.
രണ്ടു പേരുടേയും രണ്ടാം വിവാഹം ആയിരുന്നു. അതേ സമയം ഏറ്റവും കൂടുതല്‍ വിവാദങ്ങളില്‍ ഇടം പിടിച്ച താര ദമ്പതികളും ഇവര്‍ തന്നെയാണ്. വിവാഹത്തിന് മുന്‍പ് തന്നെ ഇവര്‍ പല തവണയായി വിവാഹിതരായി എന്ന് സൈബര്‍ ലോകം പ്രഖ്യാപിച്ചു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ തന്നെ വിവാഹ മോചിതര്‍ ആകുമെന്ന് വരെ പറഞ്ഞവരും ഉണ്ടായിരുന്നു. പക്ഷേ ഇരുവരും ഇപ്പോള്‍ രണ്ടു മക്കളുമായി സുഖമായി ജീവിക്കുകയാണ്.