മേക്കപ്പ് ഇടുന്ന സമയത്ത് എല്ലാം സംശയത്തോടെ ആയിരുന്നു എന്നെ നോക്കിയത്, മൂന്ന് ദിവസത്തോളമാണ് കാവ്യ എന്നോട് മിണ്ടാതെ നടന്നത്: ദിലീപിന്റെ വാക്കുകൾ

3740

മലയാളികൾക്ക് ഏറെ ഇഷ്യമുള്ള നടിയാണ് കാവ്യ മാധവൻ. ഒരു കാലത്ത് മലയാള സിനിമയുടെ മുഖശ്രീ ആയിരുന്നു താരം. 1991ൽ ”പൂക്കാലം വരവായി” എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലെത്തിയ താരമാണ് കാവ്യ. നിരവധി സിനിമകളിൽ ബാലതാരമായി തിളങ്ങിയിട്ടുള്ള കാവ്യ മാധവൻ, ലാൽ ജോസ് സംവിധാനം ചെയ്ത ”ചന്ദ്രനുദിക്കുന്ന ദിക്കിൽ” എന്ന ചിത്രത്തിലൂടെ ആണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്.

ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് കാവ്യ മാധവൻ നായികയായി മലയാള സിനിമയിലേക്ക് ചുവടുവെയ്ക്കുന്നത്. മലയാള സിനിമയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള കാവ്യാമാധവനോട് നമ്മുക്ക് പരിചയമുള്ള കുട്ടിയോടുള്ള അടുപ്പമായിരുന്നു പ്രേക്ഷകർക്ക്. ”പെരുമഴക്കാലം”, ”ഗദ്ദാമ” എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം രണ്ടു തവണ കരസ്ഥമാക്കിയിട്ടുണ്ട് താരം.

Advertisements

ALSO READ

നിങ്ങൾക്കായി ഞാൻ ഒരു പതിറ്റാണ്ടിലേറെയായി കാത്തിരിക്കുന്നു; കുടുംബത്തിൽ പുതിയ അതിഥി എത്തിയ സന്തോഷത്തിൽ നടി മംമ്ത മോഹൻദാസ്

സിനിമയിലെ ഭാഗ്യജോഡികൾ ആയിരുന്നു ദിലീപും കാവ്യയും. ”ചന്ദ്രനുദിക്കുന്ന ദിക്കിൽ”, ”ദോസ്ത്”, ”തെങ്കാശിപ്പട്ടണം”, ”ഡാർലിംഗ് ഡാർലിംഗ്”, ”മീശ മാധവൻ”, ”കൊച്ചി രാജാവ്”, ”തിളക്കം” തുടങ്ങി ഇവർ ഒന്നിച്ച ചിത്രങ്ങൾ എല്ലാം സൂപ്പർഹിറ്റ് ആയിരുന്നു. പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ജോഡികൾ യഥാർത്ഥ ജീവിതത്തിലും പിന്നീട് ഒന്നിക്കുകയായിരുന്നു. ഇവരുടെ വിവാഹം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. വിവാദങ്ങൾക്ക് എല്ലാം വിരാമമിട്ടുകൊണ്ട് സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് ഇരുവരും. ഇവർക്ക് ഒരു മകളുണ്ട്, മഹാലക്ഷ്മി. ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമകളിൽ നിന്നും ബ്രെയ്ക്ക് എടുത്തിരിയ്ക്കുകയാണ് കാവ്യ മാധവൻ.

ഇപ്പോഴിതാ ”തെങ്കാശിപട്ടണം” എന്ന ചിത്രത്തിലെ ലൊക്കേഷനിൽ വച്ച് ഉണ്ടായ രസകരമായ സംഭവം ഒരു അഭിമുഖത്തിൽ ദിലീപ് പങ്കുവെച്ചതാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിയ്ക്കപ്പെടുന്നത്. ലൊക്കേഷനിൽ ഒരു ദിവസം ഉച്ചയ്ക്ക് അസാധാരണമായി ദിലീപ് പെരുമാറുകയായിരുന്നു. തികഞ്ഞ ഒരു മദ്യപാനിയെ പോലെയായിരുന്നു ദിലീപ് പെരുമാറിയത്. സംവിധായകൻ റാഫി ദിലീപിനോട് റൂമിൽ നിന്നുള്ള മദ്യപാനം ഒക്കെ കഴിഞ്ഞോ എന്ന് ചോദിച്ചതും, ദിലീപേട്ടൻ കുടിക്കുമോ എന്നായിരുന്നു കാവ്യയുടെ ചോദ്യം.

ALSO READ

മലയാളത്തിന്റെ അഭിനയ സാമ്രാട്ട് വിടവാങ്ങിയിട്ട് 9 വർഷം ; തിലകൻ എന്ന സുരേന്ദ്രനാഥ തിലകന്റെ അഭിനയ ജീവിതം ഇങ്ങനെ

ഷൂട്ടിംഗിന് വേണ്ടി മേക്കപ്പ് ഇടുന്ന സമയത്ത് എല്ലാം സംശയത്തോടെ ആയിരുന്നു കാവ്യ ദിലീപിനെ നോക്കിയത്. കാവ്യയോട് ദേഷ്യപ്പെടുകയും ചെയ്തിരുന്നു ദിലീപ്. ഇതോടെ കാവ്യയ്ക്ക് വലിയ ദേഷ്യം ആയിരുന്നു. കുടിച്ചിട്ടില്ല അത് വെറും അഭിനയം ആയിരുന്നു എന്ന് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടും അത് വിശ്വസിക്കാൻ കാവ്യ കൂട്ടാക്കിയില്ല. അങ്ങനെ മൂന്ന് ദിവസത്തോളം കാവ്യ ദിലീപിനോട് മിണ്ടാതെ നടന്നതും ദിലീപ് ചിരിച്ചുകൊണ്ട് അഭിമുഖത്തിൽ പറയുന്നുണ്ട്.

 

Advertisement