വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് കവിയൂർ പൊന്നമ്മ. നായികയായും സഹനടിയായും അമ്മയായും മുത്തശ്ശിയയാും എല്ലാം ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളുടെ കാലം മുതലേ മലയാളകളെ വിസ്മയിപ്പിച്ച നടി കൂടിയാണ് കവിയൂർ പൊന്നമ്മ.
മലയാള സിനിമയുടെ സ്വന്തം അമ്മയെന്നും കവിയൂർ പൊന്നമ്മയെ വിശേഷിപ്പിക്കാറുണ്ട്. 1962ൽ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലാണ് കവിയൂർ പൊന്നമ്മ ആദ്യമായി അഭിനയിക്കുന്നത്. 1964ൽ ഇറങ്ങിയ കുടുംബിനി എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെയാണ് പ്രശസ്തയാകുന്നത്.
സിനിമയും ജീവിതവുമായി ഏറെ ബന്ധപ്പെടുത്തിക്കാണുന്ന മലയാളിക്ക് എന്നും അമ്മയുടെ മുഖവും മനസ്സും നൽകി ഊട്ടിയുറക്കിയത് കവിയൂർ പൊന്നമ്മയാണ്. നിരവധി താരങ്ങൾക്ക് സിനിമയിലുടെ അമ്മയായ കവിയൂർ പൊന്നമ്മ തന്റെ സിനിമ ജീവിതത്തിന് പുറമെ അധികം സന്തോഷവും സമാധാനവും ഒന്നും അധികം അനുഭവിച്ചിട്ടുമില്ല.
നിർമ്മാതാവായ മണിസ്വാമിയായിരുന്നു കവിയൂർ പൊന്നമ്മയുടെ ഭർത്താവ്. ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകളെക്കുറിച്ച് മുൻപ് കവിയൂർ പൊന്നമ്മ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ മകളെക്കുറിച്ചുള്ള നടിയുടെ വാക്കുകൾ വീണ്ടും വൈറലാകുകയാണ്.
ജെബി ജംഗ്ഷനിൽ പങ്കെടുക്കവെയാണ് മകളും അമ്മയും തമ്മിലെ അസ്വാരസ്യം പുറത്തെത്തിയത്. ബിന്ദു മണിസ്വാമിയെന്നാണ്് കവിയൂർ പൊന്നമ്മയുടെ ഏകമകളുടെ പേര്. അമേരിക്കയിൽ രണ്ടുമക്കൾക്കും, ഭർത്താവിനും ഒപ്പം സെറ്റിൽഡാണ് ബിന്ദു. വിദേശത്തും സ്വദേശത്തുമായി കഴിഞ്ഞിരുന്ന പൊന്നമ്മ ഇപ്പോൾ ഒറ്റയ്ക്കാണ് താമസം.
ജെബി ജംഗ്ഷനിൽ വെച്ച് മകൾ ഭർത്താവിന്റെ ഫാമിലിയെപോലെയാണ് ഇരിക്കുന്നതെന്നും പൊന്നമ്മ പറയുന്നുണ്ട്. അമേരിക്കയിൽ ആണ് മകൾ. എന്റെ രണ്ടാമത്തെ നാത്തൂന്റെ മകൻ ആണ് വിവാഹം കഴിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു. അതേസമയം, അമ്മയെ കുറിച്ചുള്ള മകളുടെ പരാതി ബ്രിട്ടാസ് ആണ് ആദ്യം പറയുന്നത്.
‘അമ്മ എന്നെ നോക്കിയിട്ടില്ല’- എന്നാണ് മകൾ ബിന്ദു പറഞ്ഞത്, ഇതിനെകുറിച്ചെന്താണ് പൊന്നമ്മ ചേച്ചിക്ക് പറയാൻ ഉള്ളതെന്നും ബ്രിട്ടാസ് ചോദിക്കുമ്പോൾ, കഷ്ടം എന്നാണ് പൊന്നമ്മ പറയുന്നത്. താൻ മകളെ ഉള്ള സമയം ഒരുപാട് നോക്കിയിട്ടുണ്ട്. പിന്നെ ഭക്ഷണം കഴിക്കണമെങ്കിൽ ഞാൻ ജോലി ചെയ്യണമായിരുന്നു എന്നും പൊന്നമ്മ പ്രതികരിച്ചു.
മകൾ കുഞ്ഞായിരുന്നപ്പോൾ മനസിലാക്കണം എന്നില്ല. പക്ഷെ മുതിർന്നപ്പോഴും ഭയങ്കര ശാഠ്യം ആയിരുന്നു. ഉള്ള സമയം ഉള്ളതുപോലെ വാരിക്കോരി കൊടുത്തിട്ടും ഉണ്ടെന്നും എന്നിട്ടും ആ ശാഠ്യം ഇപ്പോഴും ഉണ്ടെന്നും പൊന്നമ്മ പറയുന്നു.
മകൾക്ക് ആ പരിഭവം മാറൂല്ല. അതിൽ ദുഃഖം ഒന്നുമില്ല. നോക്കിയിട്ടില്ല, ഇടക്ക് നോക്കാൻ ആയില്ല എന്നതൊക്കെ ഒരു സത്യം ആണല്ലോ. പറയാൻ പാടില്ലാത്തതാണ്, എങ്കിലും പറയാം എട്ടുമാസം വരെ പാല് കൊടുത്തിട്ടൊള്ളൂവെന്നും പൊന്നമ്മ വെളിപ്പെടുത്തി.