മലയാളികള്‍ക്ക് അമ്മ വേഷങ്ങളില്‍ കൂടി പ്രിയങ്കരിയായി മാറിയ നടിയാണ് കവിയൂര്‍ പൊന്നമ്മ. നിരവധി ചിത്രങ്ങളില്‍ വേഷമിട്ട കവിയൂര്‍ പൊന്നമ്മ മോഹന്‍ലാല്‍, മമ്മൂട്ടി, പ്രേം നസീര്‍ എന്നിവരുടെയും അമ്മയായി വേഷമിട്ടിട്ടുണ്ട്. ചെറുതും വലുതുമായ വേഷം ചെയ്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടി കൂടിയാണ് കവിയൂര്‍ പൊന്നമ്മ.
മോഹന്‍ലാലിന്റെ അമ്മ വേഷങ്ങളിലായിരുന്നു കവിയൂര്‍ പൊന്നമ്മ മോളിവുഡില്‍ കൂടുതല്‍ തിളങ്ങിയത്. 1950 60 കാലഘട്ടത്തില്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി തുടര്‍ന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരുന്നു. പ്രേംനസീറിന്റെ അമ്മ വേഷങ്ങളില്‍ അടക്കം കവിയൂര്‍ പൊന്നമ്മ മലയാളത്തില്‍ അഭിനയിച്ചിരുന്നു.
മലയാളത്തില്‍ എറ്റവുമൊടുവിലായി മമ്മൂട്ടിയുടെ മാമാങ്കം എന്ന ചരിത്ര സിനിമയിലായിരുന്നു കവിയൂര്‍ പൊന്നമ്മ അഭിനയിച്ചത്. ഇപ്പോഴിതാ താരത്തിന്റെ ഒരു തുറന്നുപറച്ചിലാണ് വൈറലാവുന്നത്. മരണത്തെ കുറിച്ചുള്ള ചിന്തകളും, നിത്യേന ഉള്ള പ്രാര്‍ത്ഥനയെ കുറിച്ചും, മാളയെ കുറിച്ചുള്ള ഓര്‍മ്മകളെ കുറിച്ചുമാണ് പൊന്നമ്മ പറയുന്നത്.
താന്‍ രാവിലെ എഴുന്നേറ്റാല്‍ ആദ്യം പോയി കാണുന്നത് ഭഗവാന്‍ കൃഷ്ണനെയാണ്. കുറച്ചുകാലം കൂടെ ഈ ഭൂമിയില്‍ ജീവിക്കാന്‍ അനുവദിക്കണേ എന്ന് പ്രാര്‍ത്ഥിക്കുമെന്നും രാവിലെ താന്‍ വെള്ളം മാത്രമാണ് കുടിക്കുന്നതെന്നും ചായ കഴിഞ്ഞാല്‍ മുറുക്കുന്ന്ത് പതിവാണെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു.
Also Read:ധനുഷ് പറഞ്ഞതുകൊണ്ടാണ് നയന്‍താരയെ കാണാന്‍ വിഘ്‌നേശ് പോയത്; ആ കഥ അറിയുമോ ?
തനിക്ക് സീരിയല്‍ കാണുന്ന പതിവില്ല. ഡിസ്‌കവറി ചാനലും സഫാരി ചാനലുമൊക്കെയാണ് കാണുന്നതെന്നും തനിക്ക് ഉറക്കം കുറവാണെന്നും തനിക്ക് ഒരു നായക്കുട്ടിയുണ്ടെന്നും അതിനെ കളിപ്പിക്കുന്നത് തനിക്ക് ഇഷ്ടമുള്ള കാര്യമാണെന്നും പൊന്നമ്മ പറയുന്നു.