എന്റെ ‘പൊന്ന് അമ്മയ്ക്ക്’ എല്ലാ സന്തോഷവും ആരോഗ്യവും നൽകി സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ; കവിയൂർ പൊന്നമ്മയെ കണ്ട സന്തോഷം പങ്കിട്ട് ഷാജി കൈലാസ്

107

മലയാളികൾക്ക് അമ്മ വേഷങ്ങളിൽ കൂടി പ്രിയങ്കരിയായി മാറിയ നടിയാണ് കവിയൂർ പൊന്നമ്മ. നിരവധി ചിത്രങ്ങളിൽ വേഷമിട്ട കവിയൂർ പൊന്നമ്മ മോഹൻലാൽ, മമ്മൂട്ടി, പ്രേം നസീർ എന്നിവരുടെയും അമ്മയായി വേഷമിട്ടിട്ടുണ്ട്. ചെറുതും വലുതുമായ വേഷം ചെയ്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടി കൂടിയാണ് കവിയൂർ പൊന്നമ്മ.

മോഹൻലാലിന്റെ അമ്മ വേഷങ്ങളിലായിരുന്നു കവിയൂർ പൊന്നമ്മ മോളിവുഡിൽ കൂടുതൽ തിളങ്ങിയത്. 1950 60 കാലഘട്ടത്തിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി തുടർന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരുന്നു. പ്രേംനസീറിന്റെ അമ്മ വേഷങ്ങളിൽ അടക്കം കവിയൂർ പൊന്നമ്മ മലയാളത്തിൽ അഭിനയിച്ചിരുന്നു. ഇപ്പോൾ സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന താരം വിശ്രമ ജീവിതം നയിക്കുകയാണ്.

Advertisements

അഞ്ച് പതിറ്റാണ്ടോളം സിനിമയിൽ സജീവമായിരുന്നു. അടുത്തിടെ കവിയൂർ പൊന്നമ്മ നോക്കാൻ ആളില്ലാതെ കഷ്ടപ്പെടുകയാണെന്ന് അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യം നിഷേധിച്ച് പൊന്നമ്മ തന്നെ രംഗത്തെത്തി.

ALSO READ- ‘അവസരം തരാമെന്ന് പറഞ്ഞിട്ടും തന്നില്ല, വിളിച്ചാൽ കോളും എടുക്കില്ല’; വാക്ക് നൽകി ഗോപി സുന്ദർ പറ്റിച്ചെന്ന് ഇമ്രാൻ; കമന്റ് ബോക്‌സിൽ ആറാടി പ്രേക്ഷകർ

താൻ ഏറെ നാളുകളായി തന്റെ ഇളയ സഹോദരനും കുടുംബത്തിനും ഒപ്പമാണ് കഴിയുന്നതെന്നും അവരാണ് തന്നെ നോക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. മറ്റ് പ്രചാരണങ്ങളേയും അവർ തള്ളിക്കളഞ്ഞിരുന്നു.

ഇപ്പോഴിതാ ശാരീരിക അവശതകൾ കാരണം വിശ്രമത്തിലായ കവിയൂർ പൊന്നമ്മയെ കാണാനായി എത്തിയിരിക്കുകയാണ് സംവിധായകനായ ഷാജി കൈലാസും ഭാര്യയും നടിയുമായ ആനിയും.

ALSO READ- ‘ഹണി ചേച്ചിക്ക് ഒരു വെല്ലുവിളിയല്ല ഞാൻ; ബിനീഷ് ബാസ്റ്റിന്റെ വിവാഹമാണ്, പക്ഷെ പെൺകുട്ടി ഞാനല്ല’; തുറന്ന് പറഞ്ഞ് അനു മോൾ

എന്റെ പൊന്ന്’ എന്നാണ് ഷാജി കൈലാസ് പൊന്നമ്മയെ സന്ദർശിച്ച സന്തോഷം പങ്കിട്ട് കുറിച്ചത്. ‘എന്റെ പ്രിയപ്പെട്ട പൊന്നു അമ്മയ്‌ക്കൊപ്പം വിലപ്പെട്ട സമയം ചെലവഴിച്ചതിൽ അതിയായ സന്തോഷമുണ്ട്.’

‘കൃപയും അനുഗ്രഹവുമുള്ള നിമിഷങ്ങൾ. സർവ്വശക്തൻ എന്റെ പൊന്ന് അമ്മയ്ക്ക് എല്ലാ സന്തോഷവും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ’, എന്നാണ് ഷാജി കൈലാസ് കുറിച്ചിരിക്കുന്നത്. ഒപ്പം ചിത്രവും പങ്കിട്ടിട്ടുണ്ട്.

Advertisement