നിരവധി സിനിമകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും സുപരിചിതയായ കവിതാ നായര്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരിലൊരാളാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ കവിത വിശേഷങ്ങള്‍ എല്ലാം അതിലൂട പങ്കുവെയ്ക്കാറുമുണ്ട്.
ഇപ്പോള്‍ സീരിയലിലേക്കും ചേക്കേറിയിരിക്കുകയാണ് താരം. അനുരാഗഗാനം പോലെ എന്ന സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. കവിതയ്ക്കൊപ്പം നവാഗതനായ പ്രിന്‍സാണ് നായകനായി എത്തുന്നത്. 35കാരിയായ സുമി എന്ന കഥാപാത്രത്തെയാണ് കവിത അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും കരിയറിനെ പറ്റിയും തുറന്നുസംസാരിക്കുകയാണ് കവിത നായര്‍. ഒത്തിരി കഥാപാത്രങ്ങള്‍ ഈ മൂന്നുവര്‍ഷത്തെ ഇടവേളക്കിടയില്‍ തന്നെ തേടിയെത്തിയെന്നും എന്നാല്‍ ആത്മസംതൃപ്തി നല്‍കുന്ന ഒരു കഥാപാത്രത്തിനായി താന്‍ കാത്തിരിക്കുകയായിരുന്നുവെന്നും താരം പറയുന്നു.
വിവാഹം കഴിഞ്ഞതോടെയാണ് താന്‍ സ്വന്തം വരുമാനത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. തനിക്ക് തന്റെ ആവശ്യത്തിനായി ആരോടും ഫിനാഷ്യല്‍ സപ്പോര്‍ട്ട് തേടാന്‍ ഇഷ്ടമായിരുന്നില്ലെന്നും കോവിഡ് കാലത്ത് ഡിപ്രഷനിലേക്ക് പോയിരുന്നുവെന്നും താരം പറയുന്നു.
താനൊരു അഹങ്കാരിയാണെന്നൊക്കെ പലരും പറയുന്നുണ്ട്. എന്നാല്‍ തനിക്ക് ആരുടെയും സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അടുത്തിടെ തനിക്ക് കണ്ണിന് ഒരു ഇന്‍ഫെക്ഷന്‍ ഉണ്ടായിരുന്നുവെന്നും അത് ട്രീറ്റ്‌മെന്റ് ചെയ്യാന്‍ വൈകിയതോടെ ഒരു സര്‍ജറി വേണ്ടി വന്നുവെന്നും കവിത പറയുന്നു.
തന്റെ ഭര്‍ത്താവ് തനിക്ക് എല്ലാ കാര്യത്തിലും സപ്പോര്‍ട്ട് നല്‍കുന്ന ഒരാളാണ്. ഇടക്കാലത്ത് തനിക്ക് ബെല്‍സ് പാള്‍സി ഉണ്ടായി എന്നും ഷോക്ക് ട്രീറ്റ്‌മെന്റും ഫിസിയോയും വേണ്ടി വന്നുവെന്നും അതിനെയെല്ലാം താന്‍ ഓവര്‍ കം ചെയ്തത് നല്ല പാര്‍ട്ടണര്‍ ഉള്ളതുകൊണ്ടാണെന്നും താരം പറയുന്നു.