സീരിയലിലും സിനിമയിലും ഒക്കെ അഭിനയിച്ചിട്ടുള്ള നടിയാണ് കവിത നായര്‍. ഇതിനിടെ അവതാരികയായിട്ടും കവിത എത്തിയിരുന്നു. ഇപ്പോള്‍ അനുരാഗ ഗാനം എന്ന പരമ്പരയിലാണ് ഈ നടി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിലെ സുമിത എന്ന താരത്തിന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോള്‍ നടി നല്‍കിയ അഭിമുഖമാണ് വൈറലാകുന്നത്.
വിവാഹത്തിനുശേഷമാണ് വരുമാനത്തെ കുറിച്ച് കൂടുതല്‍ ചിന്തിച്ചു തുടങ്ങിയത് എന്ന് നടി പറയുന്നു. ഇതിന് പിന്നാലെ ലോങ്ങ് റണ്ണിങ് പ്രോജക്ടുകളും ഏറ്റെടുക്കാന്‍ തുടങ്ങി. തന്റെ ആവശ്യത്തിനായി ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ട് മറ്റുള്ളവരില്‍ നിന്ന് നേടുന്നത് തനിക്ക് ഇഷ്ടമായിരുന്നു. അത് കാരണം ഒരിക്കലും ടെന്‍ഷന്‍ ഉണ്ടായിട്ടില്ല , എന്നാല്‍ കോവിഡിന്റെ സമയത്ത് ഡിപ്രഷന്‍ സ്റ്റേജിലേക്ക് ഞാന്‍ എത്തിയിരുന്നു എന്ന് കവിത പറഞ്ഞു. അതേസമയം കവിത നായര്‍ ഹോട്ട് എന്നൊക്കെ ആളുകള്‍ സെര്‍ച്ച് ചെയ്തു നോക്കാറുണ്ട് എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു കേട്ടിട്ടുണ്ട്.
വാടകയ്ക്ക് ഒരു ഹൃദയം എന്ന പത്മരാജന്‍ സാറിന്റെ നോവല്‍ ടെലിവിഷന്‍ ആവിഷ്‌കാരമായി വന്നു. അതില്‍ ജയഭാരതി ചെയ്ത കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്. എന്റെ കഥാപാത്രത്തിന്റെ ക്ലിപ്പുകള്‍ ഒക്കെ യൂട്യൂബില്‍ വന്നിരുന്നു. അതില്‍ അമ്മ കുഞ്ഞിന് പാല് കൊടുക്കുന്ന ഒരു സീന്‍ ഉണ്ട്. ആ ചിത്രത്തെ വെച്ച് ക്ലിക്ക് ബൈറ്റുകള്‍ കിട്ടാനാണ് പിന്നീട് പലരും ശ്രമിച്ചത്. അത് കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി.
എനിക്ക് ആരുടെയും സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല , അഹങ്കാരി എന്ന പേരൊക്കെ അങ്ങനെ വന്നതായിരിക്കാം കവിത പറഞ്ഞു. അതേസമയം അഭിമുഖത്തില്‍ തനിക്കുവന്ന ചില ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് നടി തുറന്ന് സംസാരിച്ചു. ആ സമയത്ത് തന്നെ സപ്പോര്‍ട്ട് ചെയ്ത് ഭര്‍ത്താവും കൂടെ ഉണ്ടായിരുന്നു എന്ന് നടി പറഞ്ഞു.
സൂര്യ ടിവിയിലെ പൊന്‍പുലരി എന്ന ടിവി ഷോയിലൂടെ അവതാരകയായി തന്റെ കരിയര്‍ ആരംഭിച്ച താരം, മലയാളത്തിലെ ഏറ്റവും മികച്ച ടെലിവിഷന്‍ അവതാരകരില്‍ ഒരാളായി സ്വയം സ്ഥാപിച്ചുകൊണ്ട് നിരവധി ജനപ്രിയ ഷോകളും അവാര്‍ഡ് നൈറ്റുകളും അവതാരികയായി. അതിനിടയില്‍, കവിത കുറച്ച് ടിവി സീരിയലുകള്‍ ചെയ്തു, അതില്‍ വടക്കക്കൊരു ഹൃദയം , അയലത്തെ സുന്ദരി , തോന്ന്യാക്ഷരങ്ങള്‍ എന്നിവയെല്ലാം കെകെ രാജീവ് സംവിധാനം ചെയ്തു .