എപ്പോഴും വഴക്കായിരുന്നു, ഒരാളോട് എങ്ങനെ സംസാരിക്കണമെന്നോ പെരുമാറണമെന്നോ അറിയില്ല, ഒരിക്കല്‍ വസ്ത്രങ്ങള്‍ അഴിച്ച് മുഖത്തെറിഞ്ഞിട്ടുണ്ട്,ശോഭനയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കവിയൂര്‍ പൊന്നമ്മ

697

വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് കവിയൂര്‍ പൊന്നമ്മ. നായികയായും സഹനടിയായും അമ്മയായും മുത്തശ്ശിയയാും എല്ലാം ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളുടെ കാലം മുതലേ മലയാളകളെ വിസ്മയിപ്പിച്ച നടി കൂടിയാണ് കവിയൂര്‍ പൊന്നമ്മ.

സിനിമയും ജീവിതവുമായി ഏറെ ബന്ധപ്പെടുത്തിക്കാണുന്ന മലയാളിക്ക് എന്നും അമ്മയുടെ മുഖവും മനസ്സും നല്‍കി ഊട്ടിയുറക്കിയത് കവിയൂര്‍ പൊന്നമ്മയാണ്. നിരവധി താരങ്ങള്‍ക്ക് സിനിമയിലുടെ അമ്മയായ കവിയൂര്‍ പൊന്നമ്മ തന്റെ സിനിമ ജീവിതത്തിന് പുറമെ അധികം സന്തോഷവും സമാധാനവും ഒന്നും അധികം അനുഭവിച്ചിട്ടുമില്ല.

Advertisements

ഇതുവരെ വന്നിട്ടുള്ള കവിയൂര്‍ പൊന്നമ്മയുടെ എല്ലാ അമ്മ വേഷങ്ങളും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മോഹന്‍ലാല്‍-കവിയൂര്‍ പൊന്നമ്മ അമ്മ-മകന്‍ ജോഡിക്ക് അത്രയേറെ ആരാധകരുണ്ട്. ഇവര്‍ ശരിക്കും അമ്മയും മകനും തന്നെയാണോയെന്ന് സംശയിച്ചവര്‍ പോലുണ്ട്.

Also Read: ആരാധകരെ ആകാംഷയിലാക്കി ഖലീഫ, പോക്കിരിരാജയ്ക്ക് ശേഷം വമ്പന്‍ ഹിറ്റടിക്കാന്‍ വൈശാഖും പൃഥ്വിരാജും ഒരുങ്ങുന്നു

മലയാള സിനിമയുടെ സ്വന്തം അമ്മയെന്നും കവിയൂര്‍ പൊന്നമ്മയെ വിശേഷിപ്പിക്കാറുണ്ട്. 1962ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലാണ് കവിയൂര്‍ പൊന്നമ്മ ആദ്യമായി അഭിനയിക്കുന്നത്. 1964ല്‍ ഇറങ്ങിയ കുടുംബിനി എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെയാണ് പ്രശസ്തയാകുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ശോഭന. ഒരുകാലത്ത് സിനിമയില്‍ സജീവമായിരുന്ന ശോഭന ഇന്ന് സിനിമയില്‍ അത്രത്തോളം സജീവമല്ലെങ്കിലും ആരാധകരില്‍ കുറവൊന്നും സംഭവിച്ചിട്ടില്ല. ഇപ്പോഴിതാ കവിയൂര്‍ പൊന്നമ്മ നടി ശോഭനയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

വളരെ ചെറിയപ്രായത്തിലാണ് ശോഭന സിനിമയിലേക്ക് വരുന്നതെന്നും ബാലചന്ദ്രമേനോന്റെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ശോഭനയ്ക്ക് പത്തോ പതിനാലോ വയസ്സായിരിക്കുമെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു. വലിയ സിനിമ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് ശോഭന വന്നത്.

Also Read: മെഹന്തി ഡേ, വിവാഹവിശേഷങ്ങളുമായി സീരിയല്‍ താരം അഖിന, ഞെട്ടി ആരാധകര്‍, പിന്നാലെ ആശംസാപ്രവാഹം

എന്നാല്‍ സിനിമയില്‍ എത്തിയ സമയത്ത് ആരോട് എങ്ങനെ പെരുമാറണമെന്നോ എങ്ങനെ സംസാരിക്കണമെന്നോ ഒന്നും ശോഭനയ്ക്ക് അറിയില്ലായിരുന്നു. വലിയ വലിയ ആര്‍ട്ടിസ്റ്റുകളോടൊക്കെ ഭവ്യതയോടെയാണ് പെരുമാറേണ്ടതെന്നൊന്നും ശോഭനയ്ക്ക അറിയില്ലായിരുന്നുവെന്ന് നടി പറയുന്നു.

ഒരിക്കല്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിനിടെ ശോഭനയ്ക്ക് ഇടാന്‍ കോസ്റ്റിയൂമര്‍ വസ്ത്രങ്ങള്‍ കൊണ്ടുവന്നുവെന്നും എന്നാല്‍ അത് ധരിച്ചതിന് പിന്നാലെ ക്ഷുഭിതയായ ശോഭന വസ്ത്രങ്ങള്‍ അഴിച്ചെടുത്ത് കോസ്റ്റിയൂമറിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞുവെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു. എല്ലാവരോടും നന്നായി പെരുമാറണം എന്ന് ശോഭനയെ താന്‍ അന്ന് പഠിച്ചുകൊടുത്തുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

Advertisement