ക്യാമറ ഓഫായിട്ട് നീ വിളിക്കൂ, ബാക്കി അപ്പോള്‍ പറയാം; രാത്രിയില്‍ റോഡില്‍ പെട്ടുപോയെന്ന് പറഞ്ഞ് ഭര്‍ത്താവിനെ വിളിച്ച ഭുവനേശ്വരിയോട് ഭാര്യ കാവേരി

573

സോഷ്യല്‍മീഡിയയില്‍ ഏറെ െൈവറലായ വിവാഹമായിരുന്നു നടന്‍ ജിത്തു വേണുഗോപാലിന്റെയും കാവേരിയുടെയും. എല്ലാ സെലിബ്രിറ്റി വിവാഹം പോലെയും ഇതും സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു.

അതേസമയം, വിവാഹദിനത്തിലെ വീഡിയോയും ഫോട്ടോകളും പുറത്തുവന്നതോടെ ജിത്തുവും കാവേരിയും മാത്രമല്ല, ഇവരുടെ സുഹൃത്ത് ഭുവനേശ്വരി കൂടിയാണ് പ്രശസ്തയായത്. കാല്‍പാദം വരെ മുടിയുള്ള സുന്ദരിയായ ഭുവനേശ്വരി ദേവി വിവാഹത്തിനെത്തിയതോടെ സെലിബ്രിറ്റിയായി മാറുകയായിരുന്നു.

Advertisements

അതേസമയം, ഇപ്പോള്‍ പെട്ടന്ന് ഒരു സോഷ്യല്‍ മീഡിയ സ്റ്റാര്‍ ആക്കിയ ജിത്തുവിനെ തന്നെ വിളിച്ച് ഭുവനേശ്വരി പ്രാങ്ക് ചെയ്തിരിക്കുകയാണ് ഭുവനേശ്വരി. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്.

ALSO READ- പല്ലക്കിലേറി രാജകുമാരിയെ പോലെ വിവാഹവേദിയിലെത്തി ഹന്‍സിക; അണിഞ്ഞത് കോടിയുടെ വജ്രാഭരണങ്ങളു, ലക്ഷങ്ങള്‍ പൊടിച്ച ലെഹങ്കയും; വൈറലായി ചിത്രങ്ങള്‍

ജിത്തുവിന്റെ അടുത്ത സുഹൃത്തായ ഭുവനേശ്വരി ഒരു പ്ലസ് സൈസ് മോഡല്‍ കൂടിയാണ്. ജിത്തുവിന്റെ വിവാഹത്തിന് എത്തിയപ്പോള്‍ ആണ് കാല്‍പാദം വരെ മുടിയുള്ള പെണ്‍കുട്ടി എന്ന വിശേഷണത്തോടെ ഭുവനേശ്വരിയുടെ വീഡിയോ വൈറലായത്.

ഇതിനിടെ വീഡിയോ വൈറലായതോടെ ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് ഭുവനേശ്വരി ജിത്തുവിനെ വിളിച്ച് പ്രാങ്ക് കൊടുത്തത്. രാത്രി നേരത്താണ് ഫോണ്‍ വിളിക്കുന്നത് എന്ന് വീഡിയോയില്‍ സൂചിപ്പിയ്ക്കുന്നുണ്ട്. മൂന്ന് റിങിനിടെ ജിത്തു ഫോണെടുക്കുന്നുണ്ട്.

ALSO READ-‘കൊറേ കുശുമ്പും, പുച്ഛവും, തേപ്പും എല്ലാമാണ് എന്നെ കുറിച്ചും എന്റെ സിനിമയെ കുറിച്ചും കേള്‍ക്കുന്നത്’, നെഗറ്റീവ് റിവ്യൂസ് എഴുതുന്നവര്‍ക്ക് പ്രത്യേക നന്ദിയെന്ന് അല്‍ഫോണ്‍സ് പുത്രന്‍

ഇതോടെ, ‘വീഡിയോ വൈറലായപ്പോള്‍ അഭിമുഖത്തിന് വിളിച്ചതാണ്, അവിടേയ്ക്ക് വരുന്ന വഴി ഒരു കാട്ടുമുക്കില്‍ പെട്ടിരിയ്ക്കുകയാണ് ഹെല്‍പ് ചെയ്യണം’- എന്നാണ് ഭുവനേശ്വരി ജിത്തുവിനോട് പറയുന്നത്. കാര്യം എല്ലാം തിരക്കിയ ശേഷം, സഹായത്തിനുള്ള ആളെ വിളിക്കാനായി, ഞാനിപ്പോള്‍ വിളിക്കാം എന്ന് പറഞ്ഞ് ജിത്തു കോള്‍ കട്ട് ചെയ്തു. ഇതോടെ തിരികെ വിളിച്ചാണ് ഭുവനേശ്വിരി ഇത് പ്രാങ്ക് കോളാണെന്ന് പറയുന്നത്.

ഇക്കാര്യം കേട്ടപ്പോള്‍ പൊട്ടി ചിരിക്കുകയായിരുന്നു ജിത്തു. ഈ സമയത്ത് ജിത്തുവിന്റെ ഭാര്യ കാവേരിയും അടുത്തുണ്ടായിരുന്നു, ‘ക്യാമറ ഓഫായിട്ട് നീ വിളിക്കൂ, ബാക്കി അപ്പോള്‍ പറയാം’ എന്ന് പറഞ്ഞ് കാവേരി കോള്‍ അവസാനിപ്പിക്കുന്നത്.

Advertisement