പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് ജയറാമിന്റേത്. അച്ഛനും അമ്മയ്ക്കും പിന്നാലെയായാണ് മകനായ കാളിദാസും സിനിമയിലെത്തിയത്. ബാലതാരമായി അരങ്ങേയി കാളിദാസ് പിന്നീട് നായകനായി തിരിച്ചെത്തുകയായിരുന്നു. മലയാളത്തിലും തമിഴിലുമായി സജീവമാണ് കാളിദാസ്.
സഹോദരിയായ മാളവിക എന്നാണ് സിനിമയിലെത്തുന്നതെന്നായിരുന്നു എല്ലാവരും ചോദിച്ചിരുന്നതും ആകാംഷയോടെ കാത്തിരുന്നതും. മികച്ച അവസരം വന്നാൽ അത് സംഭവിച്ചേക്കുമെന്നായിരുന്നു താരകുടുംബം പറഞ്ഞത്. കാത്തിരിപ്പിനൊടുവിലായി താനും ഈ മേഖലയിൽ അരങ്ങേറുന്നതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മാളവിക ജയറാം.
ALSO READ
എനിക്ക് എന്റെ പേരിഷ്ടമല്ല, അച്ഛനാണ് എനിക്ക് കട്ട സപ്പോർട്ട്; തുറന്നു പറഞ്ഞ് സാന്ത്വനത്തിലെ കണ്ണൻ
മ്യൂസിക് ആൽബത്തിലൂടെയായാണ് മാളവിക അരങ്ങേറുന്നത്. മായം സെയ്തായ് പൂവേ എന്ന വീഡിയോയിലാണ് താരപുത്രി അഭിനയിച്ചിട്ടുള്ളത്. മ്യൂസിക് വീഡിയോയുടെ പോസ്റ്റും ഇൻസ്റ്റഗ്രാമിൽ മാളവിക പോസ്റ്റ് ചെയ്തിരുന്നു. പ്രിയപ്പെട്ടവരെല്ലാം മാളവികയുടെ പുതിയ തുടക്കത്തിന് ആശംസ അറിയിച്ചെത്തിയിട്ടുണ്ട്. ജയറാമും സോഷ്യൽമീഡിയയിലൂടെയായി മകൾക്ക് ആശംസ അറിയിച്ചെത്തിയിരുന്നു. ഞങ്ങളുടെ ഇളയ മകളും എന്റർടൈൻമെന്റ് മേഖലയിൽ തുടക്കം കുറിക്കുകയാണ്, ചക്കുമ്മയെക്കുറിച്ച് അഭിമാനം എന്ന് പറഞ്ഞായിരുന്നു ജയറാം മ്യൂസിക് ആൽബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷെയർ ചെയ്തത്.
വൈകാതെ തന്നെ മകൾ സിനിമയിലേക്കെത്തുമെന്നായിരുന്നു ഇടയ്ക്ക് ജയറാം പറഞ്ഞത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ നായികാവേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മാളവികയെ ആയിരുന്നു. സിനിമയുടെ കഥയൊക്കെ കേട്ടുവെങ്കിലും താൻ നായികയായി അഭിനയിക്കാനായിട്ടില്ലെന്നായിരുന്നു മാളവിക പറഞ്ഞത്.
അതിന് ശേഷമായാണ് ചിത്രത്തിലേക്ക് കല്യാണി പ്രിയദർശനെത്തിയത്. ദുൽഖർ സൽമാൻ നായകനായെത്തിയ ചിത്രത്തിൽ സുരേഷ് ഗോപിയും ശോഭനയും പ്രധാന വേഷത്തിലെത്തിയിരുന്നു.
ALSO READ
തമിഴ് സിനിമയിൽ നിന്നും അവസരം ലഭിച്ചിരുന്നു. ജയം രവിയായിരുന്നു വിളിച്ചത്. അതും സ്വീകരിച്ചിരുന്നില്ല. ഇപ്പോൾ ഇഷ്ടം പോലെ കഥകൾ കേൾക്കുന്നുണ്ട്. വൈകാതെ തന്നെ അത് സംഭവിക്കുമെന്നുമായിരുന്നു മാളവിക പറഞ്ഞത്.
വിജയ് യുടെ കട്ട ഫാനായ മാളവിക മലയാളത്തിൽ ഉണ്ണി മുകുന്ദനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞിരുന്നു. തന്റെ ഉയരത്തിന് അനുയോജ്യനായ നായകനാണ് ഉണ്ണി എന്നായിരുന്നു താരപുത്രിയുടെ അഭിപ്രായം.