നവ വധുവിനെ പോലെ അണിഞ്ഞൊരുങ്ങി കാത്തിരിക്കുകയായിരുന്നു ഞാന്‍! ഭര്‍ത്താവിന് വേണ്ടി കര്‍വാചൗത് ഉപവാസമെടുത്ത് ശരണ്യ; സന്തോഷം പങ്കുവെച്ച് താരം

231

കുടുംബ വിളക്കിലെ വേദിക എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് പെട്ടന്ന് മനസ്സിലാകും എന്നാല്‍ യഥാര്‍ത്ഥ പേരായ ശരണ്യ ആനന്ദ് എല്ലാവര്‍ക്കും അത്ര പരിചിതമല്ല. ആദ്യ ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കി, മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത വേദികയെ എല്ലാവരും വെറുത്തിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഭര്‍ത്താവും കുടുംബവും കഴിഞ്ഞിട്ട് മാത്രമേ മറ്റ് എന്തും ഉള്ളൂ എന്ന് ചിന്തിക്കുന്ന ആളാണ് ശരണ്യ.

ഈ അടുത്ത കാലത്താണ് ശരണ്യ തന്റെ ഭര്‍ത്താവിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. നെഗറ്റീവ് റോളില്‍ തിളങ്ങുന്ന ശരണ്യയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിയുന്നത് താരത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ്. അടുത്ത കാലത്തായാണ് ശരണ്യ സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ക്ക് പ്രിയപ്പട്ടതാണ്.

Advertisements

കുടുംബവിളക്ക് എന്ന സീരിയലിലെ വേദികയായി തിളങ്ങുന്ന ശരണ്യ സീരിയലിലെ പോലെ വില്ലത്തിയല്ല. ഭര്‍ത്താവിനെ ജീവന് തുല്യം സ്‌നേഹിക്കുന്ന ആളാണ് താനെന്ന് തെളിയിക്കുകയാണ് ഇപ്പോള്‍ ശരണ്യ. പകല്‍ മുഴുവന്‍ ഭക്ഷണം കഴിക്കാതെ ഭര്‍ത്താവിന് വേണ്ടി വ്രതം നോറ്റ്, കര്‍വാചൗത ആഘോഷിച്ചതിനെ കുറിച്ചാണ് താരം പുതുതായി പങ്കുവെച്ചിരിക്കുന്നത്.

ALSO READ- ബിജെപി കോർ കമ്മിറ്റിയിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തി കേന്ദ്ര നേതത്വം, ശോഭാ സുരേന്ദ്രനെ തഴഞ്ഞു, അനുകൂലിച്ച് കെ സുരേന്ദ്രനും

തന്റെ ആദ്യത്തെ കര്‍വാചൗത് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ശരണ്യ പങ്കുവെച്ചിരിക്കുന്നത്. ഭര്‍ത്താവിന്റെ ആയുര്‍ ആരോഗ്യ സൗഖ്യത്തിന് വേണ്ടി നോര്‍ത്ത് ഇന്ത്യയില്‍ വ്യാപകമായി ആചരിക്കപ്പെടുന്ന ചടങ്ങാണ് കര്‍വാചൗത്. ഈ ആചാരം സിനിമകളിലൂടെ മലയാളികള്‍ക്കും സുപരിചിതമാണ്.

അതേസമയം, ഗുജറാത്ത് സെറ്റില്‍ഡ് മലയാളികളായ ശരണ്യയുടെ ഭര്‍തൃവീട്ടുകാര്‍ ഈ ആഘോഷത്തിന്റെ ഭാഗമാകുന്നത് പതിവാണ്. ‘എന്റെ ആദ്യത്തെ കര്‍വാചൗത്. ഇതൊരു മനോഹരമായ അനുഭവമായിരുന്നു. എന്റെ ജീവന് വേണ്ടിയുള്ള ഉപവാസം സന്തോഷവും പ്രണയവും അല്പം നാണവും ഒക്കെ നിറഞ്ഞ ഒരു വികാര നിര്‍ഭരമായ അനുഭവമായിരുന്നു. ഒരു നവ വധുവിനെ പോലെ അണിഞ്ഞൊരുങ്ങി കാത്തിരിയ്ക്കുകയായിരുന്നു ഞാന്‍. എന്റെ കര്‍വാചൗത് മനോഹരമാക്കിയ സരി നായര്‍ ചേച്ചിയ്ക്ക് നന്ദി.’

ALSO READ- എന്റെ നാട്ടിൽ ദിലീപിനും കുടുബത്തിനും വേണ്ടി കെടാവിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്ന ഒരമ്മയുണ്ട്, വെളിപ്പെടുത്തലുമായി ആസ്‌ട്രോളജർ ഹരി പത്തനാപുരം, അതിശയത്തിൽ ആരാധകർ

‘അച്ഛന്റെയും അമ്മയുടെയും എല്ലാം അനുഗ്രഹം വാങ്ങി കര്‍വാചൗത്ത് മനോഹരമാക്കി. ജാതിയ-മതവും ഭേദമൊന്നും നോക്കാതെ എല്ലാവരും ഒരിക്കല്‍ എങ്കിലും ജീവിതത്തില്‍ കര്‍വാചൗത് വ്രതം എടുക്കണം. അതൊരു മനോഹര അനുഭവമാണ്. ആചാരപരമായ പ്രാര്‍ത്ഥനകള്‍ക്കും കുടുംബത്തിനൊപ്പമുള്ള ഡിന്നറിനും ശേഷം ഈ ദിവസം ഒടുങ്ങിയിരിക്കുന്നു’- എന്നാണ് താരം കുറിച്ചിരിക്കുന്നത്.

ഭര്‍ത്താവ് മനീഷിന്റെ ആഗ്രഹ പ്രകാരം ഗുരുവായൂര്‍ അമ്പല നടയില്‍ വച്ചാണ് 2020 നവംബറില്‍ ശരണ്യയുടെയും മനീഷിന്റെയും വിവാഹം. ഗുജറാത്ത് സെറ്റില്‍ഡ് ബിസിനസുകാരനാണ് മനീഷ്.

Advertisement