ഞാനൊരു ഹിന്ദിക്കാരിയാണെന്നായിരുന്നു വിചാരിച്ചത്, മലയാളിയാണെന്ന് അറിഞ്ഞപ്പോള്‍ മമ്മൂക്ക ശരിക്കും ഞെട്ടി, അനുഭവം തുറന്നുപറഞ്ഞ് കാതറിന്‍ മരിയ

211

മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ കണ്ണൂര്‍ സ്‌ക്വാഡ് പ്രേക്ഷകരുടെ മികച്ച പ്രതികണം നേടി തിയ്യേറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. പോലീസുകാരുടെ കഥ പറയുന്ന ചിത്രം തികച്ച വ്യത്യസ്തമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

Advertisements

ചിത്രത്തില്‍ ഒരു പെണ്‍കുട്ടി മമ്മൂട്ടിയെ ചാടിയടിക്കുന്ന ഒരു സീനുണ്ട്. കാതറിന്‍ മരിയ എന്ന പെണ്‍കുട്ടിയാണ് ഈ സീന്‍ മികച്ച രീതിയില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ മമ്മൂട്ടിയുമൊത്തുള്ള ആ രംഗത്തെ കുറിച്ച് സംസാരിക്കുകയാണ് ഒരു അഭിമുഖത്തില്‍ കാതറിന്‍.

Also Read: ഉദ്ഘാടന വേദികളില്‍ സ്വന്തം ശരീരം മാര്‍ക്കറ്റ് ചെയ്ത് നടിമാര്‍ പരിചയപ്പെടുത്തുന്നത് വളരെ മോശം ട്രെന്‍ഡ്, തുറന്നടിച്ച് ഫറ ഷിബ്ല, ഹണി റോസിനെയാണോ ഉദ്ദേശിച്ചതെന്ന് സോഷ്യല്‍മീഡിയ

താനൊരു ഹിന്ദിക്കാരിയാണെന്നായിരുന്നു മമ്മൂക്ക കരുതിയിരുന്നത്. സിനിമയിലെ ചിത്രീകരണത്തിനിടെ അദ്ദേഹം തന്നോട് മലയാളത്തിലായിരുന്നില്ല സംസാരിച്ചതെന്നും അപ്പോള്‍ താന്‍ മലയാളിയാണെന്ന് അദ്ദേഹത്തോട് പറഞ്ഞുവെന്നും കാതറിന്‍ പറയുന്നു.

അദ്ദേഹം അതുകേട്ടപ്പോള്‍ ശരിക്കും സര്‍പ്രൈസ്ഡായി. കാരണം ആ സെറ്റ് മുഴുവന്‍ ഹിന്ദിക്കാരാണെന്നായിരുന്നു മമ്മൂക്ക കരുതിയിരുന്നതെന്നും താന്‍ മലയാളിയാണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം തന്നോട് ഒത്തിരി നേരം സംസാരിച്ചുവെന്നും മമ്മൂട്ടി പറയുന്നു.

Also Read: ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് വേറെ രീതിയില്‍, കുട്ടികള്‍ വേണ്ടെന്ന ശ്രീയുടെ തീരുമാനം മാറ്റിയത് ഞാന്‍, തുറന്നുപറഞ്ഞ് ശ്വേത മേനോന്‍

തന്റെ ഫൈറ്റിനെ കുറിച്ചൊക്കെ കമന്റ്‌സ് പറഞ്ഞു. വീടെവിടെയാണെന്ന് ചോദിച്ചുവെന്നും തൃശ്ശൂര്‍ക്കാരിയാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് സന്തോഷമായെന്നും ആക്ടിങ് പഠിച്ചിട്ടുണ്ടോയെന്ന് ചോദിച്ചുവെന്നും നമ്മുടെ നാട്ടില്‍ ഇത്രയും നല്ല ഫൈറ്റേഴ്‌സ് ഉണ്ടായിട്ടാണോ ചെന്നൈയില്‍ നിന്നും ആള്‍ക്കാരെ വിളിക്കുന്നതെന്നും അദ്ദേഹം ചോദിച്ചുവെന്നും കാതറിന്‍ പറഞ്ഞു.

Advertisement