കഥാപാത്രം എന്തായിരുന്നു എന്ന് അറിയാതെയാണ് ഞാൻ ആ സിനിമയിൽ അഭിനയിച്ചത് ; വൈറലായി ജോമോളുടെ പഴയ അഭിമുഖം

162

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായിരുന്നു നടി ജോമോൾ. ബാലതാരമായി സിനിമയിൽ എത്തി പിന്നീട് മലയാള സിനിമയുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു. 1989 ൽ പുറത്തിറങ്ങിയ ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിലൂടെയാണ് ജോമോൾ സിനിമയിൽ എത്തുന്നത്.

ബാലതാരമായി എത്തിയ ജോമോളെ തേടി പിന്നീട് നായിക കഥാപാത്രങ്ങളും എത്തി. ജയറാം ചിത്രമായ സ്നേഹത്തിലൂടെയാണ് ജോമോൾ നായികയാവുന്നത്. പഞ്ചാബി ഹൗസ്, നിറം എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങൾ നടിയെ തേടി എത്തിയിരുന്നു.

Advertisements

ALSO READ

എന്തൊക്കെയോ കാണിക്കുന്നു ; കാമുകനൊപ്പമുള്ള ഡാൻസ് വീഡിയോയുമായും ദിയ കൃഷ്ണ

സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ജോമോൾ വിവാഹിതയാവുന്നത്. പിന്നീട് അഭിനയത്തിന് ഒരു ഇടവേള കൊടുക്കുകയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരം സിനിമയിൽ നിന്ന് മാറുകയായിരുന്നു എന്ന് പിന്നീട് ജെബി ജംഗ്ഷന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞിട്ടുണ്ട്. സിനിമയിൽ നിന്ന് മാറി നിന്നപ്പോഴും ജോമോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. ചെറുപ്പത്തിൽ തന്നെ മികച്ച കഥാപാത്രങ്ങളായിരുന്നു നടി അവതരിപ്പിച്ചത്.

ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്ന ജോമോൾ ചിത്രമാണ് എന്ന് സ്വന്തം ജാനകിക്കുട്ടി. എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ ആണ് ചിത്രം സംവിധാനം ചെയ്തത്. സിനിമ ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു. ഇന്നും ഈ ചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ജോമോളുടെ ഒരു പഴയ അഭിമുഖമാണ്. ജാനകികുട്ടി എന്തായിരുന്നു എന്ന് അറിയാതെയാണ് സിനിമയിൽ അഭിനയിച്ചതെന്നാണ് ജോമോൾ പറയുന്നത്. കോളേജിൽ പഠിക്കുന്ന സമയത്തായിരുന്നു ഇ ചിത്രത്തിൽ അഭിനയിച്ചത്.

ജോമോളുടെ വാക്കുകൾ ഇങ്ങനെ,

കുറെ നാളുകൾക്ക് ശേഷം ഹരിഹരൻ സാറിന്റെ ഓഫീസിൽ നിന്ന് കോൾ വന്നു. ഒരു ഓഡീഷൻ നടക്കുന്നുണ്ട്. നിങ്ങൾ കാണാൻ വരുമോ എന്ന് ചോദിച്ചു. കോളേജ് കഴിഞ്ഞതിന് ശേഷമാണ് ഞാനും അച്ഛനും ഹരിഹരൻ സാറിനെ കാണാൻ പോയത്. എന്നാൽ സിനിമയെ കുറിച്ച് കൂടുതലായി ഒന്നും പറഞ്ഞില്ല.

പോകൻ നേരം അപ്പോൾ നമ്മൾ ചെയ്യുകയല്ലേ എന്ന് ചോദിച്ചു. എന്താ സാർ എന്ന് ഞാനും. അപ്പോൾ പടം ചെയ്യുകയല്ലേ എന്ന് വീണ്ടും സാർ ചോദിച്ചു. കോളേജ് പോകണം എന്ന് പറഞ്ഞപ്പോൾ, ക്ലാസ് കഴിഞ്ഞ് വന്നാൽ മതിയെന്നാണ് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ആ സിനിമ ചെയ്യുന്നതെന്ന് ജോമോൾ പറയുന്നുണ്ട്.

ALSO READ

ഇത്രയും അഹങ്കാരി ആകരുത്, സെക്യുരിറ്റിയെ കൊണ്ട് അങ്ങനെ ചെയ്യിച്ച രശ്മിക മന്ദാനയ്ക്ക് എതിരെ രൂക്ഷ വിമർശനം

വടക്കൻ വീരഗാഥയിലുള്ള അതേ ആളുകൾ തന്നെയാണ് ഈ സിനിമയിലും ഉണ്ടായിരുന്നത്. അന്നും ഞാൻ അറിയുന്നില്ല ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട് ഓഡീഷൻ നടത്തി എന്നുള്ളത്. അപ്പോഴൊന്നും ആ സിനിമയുടെ വില തനിക്ക് അറിയില്ലായിരുന്നു.

സിനിമ പുറത്ത് ഇറങ്ങിയതിന് ശേഷമാണ് എത്ര ഓഡീഷൻ കഴിഞ്ഞാണ് സിനിമ ഇവിടെ വന്നതെന്ന് ഞാൻ അറിയുന്നത്. അപ്പോഴാണ് അതിന്റെ വില മനസ്സിലായത്. വളരെ എൻജോയ് ചെയ്ത സെറ്റായിരുന്ന അത്. പുതുമുഖങ്ങളായിരുന്നു സിനിമയിൽ അഭിനയിച്ചത്. ഞങ്ങൾ തന്നെയായിരുന്നു ഡബ്ബ് ചെയ്തതെന്നും ജോമോൾ പറയുന്നുണ്ട്.

 

 

 

Advertisement