ഇരുന്നാല്‍ മാതൃഭൂമി വരെ കാണുമല്ലോ, ഇത്ര പ്രായം ആയില്ലേ, ഇനിയെങ്കിലും മാന്യമായി വസ്ത്രം ധരിക്കൂ: കസ്തൂരിക്ക് എതിരെ് സോഷ്യല്‍ മീഡിയ

36

മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് കസ്തൂരി. നടിയെന്നതിലുപരി മോഡല്‍, അവതാരക, സാമൂഹ്യപ്രവര്‍ത്തക എന്നീ നിലകളിലും നടി തിളങ്ങുന്നു. വിവാദപരമായ വിഷയങ്ങളില്‍ തന്റേതായ നിലപാടുകള്‍ തുറന്നുപറയാനും താരത്തിനു മടിയില്ല.

Advertisements

ഇപ്പോഴിതാ നടിയുടെ വസ്ത്രധാരണത്തെച്ചൊല്ലിയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. പറയാനുള്ളത് എന്തായാലും ആരോടായാലും ഉറച്ച ശബ്ദത്തില്‍ പറയാന്‍ ധൈര്യമുള്ള നടിയാണ് കസ്തൂരി. നിലപാടുകള്‍ കൊണ്ട് പ്രശസ്തയായ താരത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്ന് കേള്‍ക്കേണ്ടി വന്നിട്ടുള്ള തെറിവിളിയും ചെറുതല്ല.

ടോപ് ലെസ് ഫോട്ടോ ഷൂട്ട് മുതല്‍ കഴിഞ്ഞ ദിവസം ഉണ്ടായ സെല്‍ഫി വിവാദം വരെ കസ്തൂരിയുടെ സൈബര്‍ ആക്രമണത്തിന് കാരണമായി. ഇപ്പോള്‍ വസ്ത്രധാരണത്തിന്റെ പേരില്‍ വിമര്‍ശനം ഏല്‍ക്കുകയാണ് താരം. കാര്‍ത്തിയുടെ പുതിയ ചിത്രം ജൂലൈ കാട്രിലിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ ഗ്ലാമര്‍ ലുക്കില്‍ എത്തിയതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.

പ്രായം എടുത്ത പറഞ്ഞുകൊണ്ടാണ് അധിക്ഷേപം. 44 വയസായില്ലേ മാന്യമായ വേഷം ധരിച്ചൂടെയെന്നാണ് ചിലര്‍ പറയുന്നത്. ഓഡിയോ ലോഞ്ചിന് ശേഷം താരം തമിഴ് മാധ്യമത്തിന് അഭിമുഖം നല്‍കിയിരുന്നു.

തമിഴ് സിനിമയിലെ മാറ്റങ്ങളെക്കുറിച്ചും പുരുഷാധിപത്യത്തെക്കുറിച്ചും സിനിമാ രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം വിശദമായാണ് താരം സംസാരിക്കുന്നത്. എന്നാല്‍ അവരുടെ വാക്കുകള്‍ അല്ല ധരിച്ച വേഷമാണ് കൂടുതല്‍ പേരും ചര്‍ച്ചയാക്കിയിരിക്കുന്നത്.

ആദ്യം മാന്യമായ വസത്രം ധരിക്കൂ. പിന്നെ നമുക്ക് തമിഴ് സിനിമയെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചുമെല്ലാം സംസാരിക്കാമെന്നാണ് ചിലര്‍ പറയുന്നത്. പാന്റിടാന്‍ മറന്നതാണോ എന്നു ചോദിക്കുന്നവരും നിരവധിയാണ്. എന്നാല്‍ വിമര്‍നങ്ങള്‍ മാത്രമല്ല കസ്തൂരിയെ പിന്തുണച്ചും കമന്റുകള്‍ വരുന്നുണ്ട്.

എന്ത് വസ്ത്രം ധരിക്കണം എന്നത് സ്ത്രീകളുടെ അവകാശമാണെന്നാണ് ഒരു വിഭാഗം പറയുന്നത്. ചടങ്ങിനിടെ കാര്‍ത്തിയുടെ അച്ഛന്‍ ശിവകുമാറിനെ സെല്‍ഫിയുടെ പേരില്‍ കസ്തൂരി പരിഹസിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് വസ്ത്രങ്ങളും ചര്‍ച്ചയാകുന്നത്.

Advertisement