ഇക്കഴിഞ്ഞ ദിവസമാണ് നടി കാർത്തിക നായരുടേയും രോഹിത് മേനോന്റേയും ിവവാഹം നടന്നത്. വലിയ ആഘോഷമായി ബ്രഹ്മാണ്ഡ വിവാഹം തന്നെയായിരുന്നു കാർത്തികയുടേത്. മുൻകാല നടിയായ രാധയുടേയും പ്രശസ്ത ബിസിനസുകാരനായ രാജശേഖരൻ നായരുടേയും മകളാണ് കാർത്തിക.
അതുകൊണ്ട് തന്നെ താരസമ്പന്നമായ ചടങ്ങിൽ ആർഭാടങ്ങൾക്ക് ാെരു കുറവും ഉണ്ടായിരുന്നില്ല. കോടികൾ പൊടിച്ച് നടത്തിയ വിവാഹത്തിൽ കാർത്തിക അണിഞ്ഞ വസ്ത്രങ്ങളും ആഭരണങ്ങളും വിലയേറിയതായിരുന്നു.
കാർത്തികയുടെ വരൻ രോഹിത് മേനോൻ ആണ്. കാസർകോട് സ്വദേശികളായ രവീന്ദ്രൻ മേനോന്റെയും ശർമ്മിളയുടെയും മകനാണ് രോഹിത്. തിരുവനന്തപുരം കവടിയാർ ഉദയപാലസ് കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നത്.
സിനിമാ മേഖലയിലെ മാത്രമല്ല, രാഷ്ട്രീയ മേഖലയിലെയും പ്രമുഖർ അണിനിരന്ന വിവാഹ റിസപ്ഷൻ സോഷ്യൽമീഡിയയിലും വൈറലാവുകയാണ്. അംബിക, മേനക സുരേഷ്, പാർവതി ജയറാം, പൂർണിമ ജയറാം, സുഹാസിനി മണിരത്നം, ചിരഞ്ജീവി, ജാക്കി ഷിറോഫ് തുടങ്ങിയ പ്രമുഖർ വിവാഹത്തിനെത്തി.
ഒക്ടോബറിൽ ആണ് കാർത്തിക വിവാഹിതയാകാൻ പോകുന്ന വിവരം അറിയിച്ചത്. പിന്നാലെ വിവാഹനിഷ്ചയ ചിത്രങ്ങളും താരം പങ്കിട്ടു. കയ്യിൽ മോതിരവുമായുള്ള ഫോട്ടോ സഹിതം ആയിരുന്നു താരം വിവാഹവാർത്ത അറിയിച്ചത്. പിന്നാലെ നവംബർ പതിനാറിന് രോഹിത്തിനെ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്റ്റെത്തിയതോടെ ആരാണ് കാർത്തികയുടെ പ്രതിശ്രുത വരനെന്ന് തേടുകയായിരുന്നു സോഷ്യൽമീഡിയ.
‘നിന്നെ കണ്ട് മുട്ടിയത് ഒരു വിധിയായിരുന്നു, നീയുമായി പ്രണയത്തിലായത് കേവലം മായാജാലമായിരുന്നു. നമ്മുടെ കൗണ്ട്ഡൗൺ ആരംഭിക്കുന്നു”, എന്നായിരുന്നു അന്ന് കാർത്തിക കുറിച്ചത്.
മലയാളത്തിൽ ചുരുക്കം ചില സിനിമകൾ മാത്രമേ കാർത്തിക ചെയ്തിട്ടുള്ളൂ. മകരമഞ്ഞ്, കമ്മത്ത് ആന്റ് കമ്മത്ത് തുടങ്ങിയ സിനിമകളിലെല്ലാം കാർത്തിക ഭിനയിച്ചിട്ടുണ്ട്. പുറംമ്പോക്ക് എങ്കിറ പൊതുവുടമൈ എന്ന തമിഴ് ചിത്രത്തിലാണ് താരം ഏറ്റവുമൊടുവിൽ അഭിനയിച്ചത്.
സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് കാർത്തികയിപ്പോൾ. എങ്കിലും സോഷ്യൽമീഡിയയിൽ സജീവമാണ് താരം.