‘ഒന്നാകാനുള്ള ദിനത്തിനായി കാത്തിരിപ്പ്’, ഒടുവിൽ പ്രതിശ്രുത വരന്റെ മുഖം വെളിപ്പെടുത്തി കാർത്തിക; രോഹിത് മേനോനെ തേടി സോഷ്യൽമീഡിയ

84

മലയാളത്തിൽ ചുരുക്കം ചില സിനിമകൾ മാത്രമേ കാർത്തിക ചെയ്തിട്ടുള്ളൂ. മകരമഞ്ഞ്, കമ്മത്ത് ആന്റ് കമ്മത്ത് തുടങ്ങിയ സിനിമകളിലെല്ലാം കാർത്തിക ഭിനയിച്ചിട്ടുണ്ട്. പുറംമ്പോക്ക് എങ്കിറ പൊതുവുടമൈ എന്ന തമിഴ് ചിത്രത്തിലാണ് താരം ഏറ്റവുമൊടുവിൽ അഭിനയിച്ചത്.

സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് കാർത്തികയിപ്പോൾ. ഇപ്പോഴിതാ താരത്തിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളുടെ ചിത്രമാണ് സോഷ്യൽമീഡിയയിൽ ഒന്നടങ്കം പ്രചരിക്കുന്നത്. കാർത്തികയുടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളാണിവ.

Advertisements

ഒരു മാസം മുൻപ് കാർത്തിക തന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ വരനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങളൊന്നും പറഞ്ഞിരുന്നില്ല. വരന്റെ മുഖവും താരം വെളിപ്പെടുത്തിയിരുന്നില്ല.

ALSO READ- ‘ഞങ്ങളുടെ കുടുംബം വലുതാവുകയാണ്’ എന്ന് ലക്ഷ്മി; ചേച്ചിയാവാൻ പോവുന്നതിന്റെ സന്തോഷത്തിൽ മകൾ; പുത്തൻചിത്രങ്ങൾ വൈറൽ

എന്നാൽ ഇപ്പോഴിതാ താരം ആരാധകരുടെ കാത്തിരിപ്പിന് ഒടുവിൽ പ്രതിശ്രുത വരനെ പരസ്യപ്പെടുത്തിയിരിക്കുകയാണ്. വിവാഹത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് താരം ചിത്രം പുറത്തുവിട്ടത്. വിവാഹനിശ്ചയ ദിനത്തിലെ ചിത്രം ഉൾപ്പടെയാണ് കാർത്തികയുടെ പുതിയ ഇൻസ്റ്റ് പോസ്റ്റ്.

സിനിമകളിൽ നിന്നും ബ്രേക്ക് എടുത്ത താരം അകന്ന് സോഷ്യൽമീഡിയയിൽ സജീവമാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് വിശേഷങ്ങൾ എല്ലാം പങ്കുവയ്ക്കാറുള്ളത്. അങ്ങനെയാണ് വിവാഹ നിശ്ചയത്തെ കുറിച്ചും വെളിപ്പെടുത്തിയത്.

അമ്മ രാധ നായർ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റിലും മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു എന്നല്ലാതെ, ആരാണ് മരുമകൻ ആയി വരുന്ന ആളെന്ന് പറഞ്ഞിരുന്നില്ല. വരന്റെ മുഖവും എല്ലാം ചിത്രങ്ങളിൽ നിന്നും മറച്ചിരുന്നു.

ഇതിനിടെ, വിവാഹത്തിന് വേണ്ടി കാത്തിരിയ്ക്കുകയാണെന്നുള്ള വിവാഹം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയും കാർത്തിക നിരന്തരം പങ്കുവയ്ക്കുന്നുമുണ്ടായിരുന്നു.

ALSO READ-ഷൂട്ട് കഴിഞ്ഞാല്‍ ഒരു മരത്തിന്റെ ചുവട്ടില്‍ ഒറ്റയ്ക്ക് മാറിയിരിക്കും, ആരെയും കുറ്റം പറയില്ല, ലൊക്കേഷനിലെ ഫുഡ് ഒന്നും കഴിക്കില്ല; ലെനയെ കുറിച്ച് ശാന്തിവിള ദിനേശ്

ആരാധകർക്കും വരന്റെ മുഖം കാണാനായി ആകാംക്ഷയിലായിരുന്നു. ആരാണ് ആ രാജകുമാരൻ എന്നറിയാനുള്ള ആകാംക്ഷയ്ക്ക് ഒടുവിൽ ഉത്തരമായിരിക്കുകയാണ്.

രോഹിത് മേനോൻ എന്ന വ്യക്തിയെയാണ് വിവാഹം ചെയ്യാൻ പോകുന്നത് എന്ന വിവരം കാർത്തിക ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുകയാണ്. മുഖം കാണുന്ന ഏതാനും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്, എങ്കിലും എന്നാൽ രോഹിത് ആരാണെന്നോ, എന്തു ചെയ്യുന്നു എന്നോ തുടങ്ങിയ പേഴ്‌സണൽ വിവരങ്ങളൊന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.

രോഹിത്തിന്റെ ഇൻസ്റ്റഗ്രാം പേജ് കാർത്തിക കൊളാബ് ചെയ്തിട്ടുണ്ടെങ്കിലും ആ അക്കൗണ്ട് പ്രൈവറ്റാണ്. ”നിന്നെ കണ്ടുമുട്ടുക എന്നത് എന്റെ ജീവിതലക്ഷ്യമായിരുന്നു, നിന്നിൽ വീഴുക എന്നത് ഒരു മായാജാലമായിരുന്നു. ഇനി നമ്മൾ എന്നെന്നും നമ്മൾ ഒന്നിച്ചുള്ള ദിവസങ്ങൾക്കു വേണ്ടി നാളെണ്ണി കാത്തിരിക്കാൻ തുടങ്ങി”- എന്ന് കാർത്തിക ചിത്രം പങ്കിട്ടുകൊണ്ട് കുറിച്ചു.

Advertisement