മഴവിൽ മനോരമയിലെ ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന ഷോയിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ആളാണ് കാർത്തിക് സൂര്യ. അതിന് മുമ്പ് യൂട്യൂബ് വ്‌ളോഗിങ്ങിലൂടെയാണ് താരം അറിയപ്പെട്ടിരുന്നത്. കാർത്തിക്കിന്റെ അവതരണം വളരെ വ്യത്യസ്തമാണ്.
തന്റെ നിത്യജീവിതത്തിലെ എല്ലാ ദിവസവും എങ്ങനെയാണെന്ന് പലപ്പോഴായി പല വ്‌ളോഗിലൂടെ താരം കാണിച്ച് തന്നിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പെണ്ണുകാണ്ണൽ വിശേഷങ്ങളാണ് താരം വ്‌ളോഗിലൂടെ പങ്ക് വെച്ചിരിക്കുന്നത്.
Also Read
സങ്കട കടലിലാണ്, മുന്നോട്ട് തന്നെയാണ് നീന്തുന്നത്; വികാര നിർഭര കുറിപ്പുമായി മാല പാർവ്വതി
കഴിഞ്ഞ ദിവസമാണ് കാർത്തിക്കിന്റെ വീട്ടിലേക്ക് പെണ്ണ് വീട്ടുക്കാർ എത്തിയത്. ചെറുക്കന്റെ വീടും പരിസരവും കാണാൻ വരുന്ന ചടങ്ങായിരുന്നു നടന്നത്. അതിരാവിലെ എണീറ്റ് മീൻ വാങ്ങാൻ പോകുന്നത് മുതലുള്ള സകല കാര്യവും വ്‌ളോഗിൽ താരം കാണിച്ച് തരുന്നുണ്ട്.
പെണ്ണുകാണാൻ പോയ ദിവസം കാർത്തിക് എത്രമാത്രം ടെൻഷൻ അടിച്ചോ, അതേപോലെ തന്നെ പെണ്ണു വീട്ടുക്കാർ വന്ന ദിവസവും താരം ടെൻഷനടിക്കുന്നുണ്ട്. പക്ഷെ എന്തിനാണ് താൻ ടെൻഷനാകുന്നത് എന്ന് അറിയില്ലെന്നാണ് കാർത്തിക പറയുന്നത്.
അതേസമയം കാർത്തിക് വിവാഹം കഴിക്കാൻ പോകുന്ന കുട്ടിയെക്കുറിച്ചുള്ള കാര്യങ്ങൾ എല്ലാം തന്നെ സസ്‌പെൻസായി നിലനിർത്തിയിരിക്കുകയാണ്. പെൺകുട്ടി ടെലിവിഷൻ രംഗത്തുള്ള ആളാണ് എന്ന് തന്നെയാണ് കാർത്തിക്കിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.