ഏഴായിരം രൂപ ചെലവിട്ട് സ്വന്തമായി കേക്ക് ഉണ്ടാക്കി; മനസറിഞ്ഞ് ഒരു ഡയമണ്ട് മൂക്കുത്തിയും വാങ്ങി; മഞ്ജു പിള്ളയ്ക്ക് കാർത്തിക് സൂര്യ നൽകിയ സർപ്രൈസ് ഇങ്ങനെ

854

മഴവിൽ മനോരമയിലെ ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന ഷോയിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ആളാണ് കാർത്തിക് സൂര്യ. അതിന് മുമ്പ് യൂട്യൂബ് വ്ളോഗിങ്ങിലൂടെയാണ് താരം അറിയപ്പെട്ടിരുന്നത്. കാർത്തിക്കിന്റെ അവതരണം വളരെ വ്യത്യസ്തമാണ്.

തന്റെ നിത്യജീവിതത്തിലെ എല്ലാ ദിവസവും എങ്ങനെയാണെന്ന് പലപ്പോഴായി പല വ്ളോഗിലൂടെ താരം കാണിച്ച് തന്നിട്ടുണ്ട്. ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന ഷോയുടെ ആങ്കറായി കാർത്തിക് സൂര്യയെത്തുമ്പോൾ വിധികർത്താക്കളിലൊരാളായി മഞ്ജു പിള്ളയും എത്തുന്നുണ്ട്.

Advertisements

ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിതാ കാർത്തിക് സൂര്യ മഞ്ജു പിള്ളയ്ക്ക് നൽകിയ പിറന്നാൾ സമ്മാനം ആണ് വൈറലാവുന്നത്.ഇക്കഴിഞ്ഞ് 10 ന് ആയിരുന്നു മഞ്ജു പിള്ളയുടെ ജന്മദിനം. മഞ്ജുവിന് ആശംസകളുമായി മകൾ ദയ സുജിത് അടക്കം എല്ലാവരും സോഷ്യൽ മീഡിയയിൽ എത്തി. അതേസമയം, കാർത്തിക് സൂര്യ പങ്കുവച്ച പിറന്നാൾ ആശംസ പോസ്റ്റിന് താഴെ മഞ്ജു പിള്ള സർപ്രൈസിന് നന്ദി കാർത്തി, നീ എനിക്ക് വേണ്ടി എടുത്ത ഏഫേർട്ടിന് എത്ര നന്ദി പറഞ്ഞാലും തീരില്ല എന്ന് പ്രതികരിച്ചിരുന്നു. എന്താണ് ആ സർപ്രൈസ് എന്നാണ് കാർത്തിക് സൂര്യ തന്റെ പുതിയ വ്ളോഗിലൂടെ ഇപ്പോൾ വെളിപ്പെടുത്തുന്നത്.

ALSO READ- പ്രേമ വിവാഹത്തിന് എതിരല്ല, പക്ഷെ നാട്ടിൽ പെണ്ണുകിട്ടാത്തത് കൊണ്ട് നോക്കി, നോക്കി പൂനെയെിൽ എത്തിയതാണ്; ഭാര്യയുടെ സ്ഥലം പൂനെയാണെന്ന് പിഷാരടി

താരത്തിന്റെ വീഡിയോ ആരംഭിക്കുന്നത് മഞ്ജു പിള്ളയുടെ പിറന്നാളിന് ഒരു കിടിലൻ സർപ്രൈസ് കൊടുത്ത വീഡിയോ എന്ന് പറഞ്ഞാണ്.സ്വന്തമായി ഉണ്ടാക്കിയ കേക്കുമായി പാതിരാത്രി പന്ത്രണ്ട് മണിക്ക് മഞ്ജുവിന്റെ വീട്ടിൽ പോയി സർപ്രൈസ് കൊടുക്കുകയായിരുന്നെന്ന് താരം വിശദീകരിക്കുന്നു. കേക്ക് ഉണ്ടാക്കാനുള്ള സാധനങ്ങൾ എല്ലാം വാങ്ങാൻ പോകുന്നതടക്കം എല്ലാം വ്ളോഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേക്കിന് വേണ്ട സാധനങ്ങൾ എല്ലാം വാങ്ങുമ്പോഴേക്കും ഏഴായിരം രൂപയോളം ബില്ല് വന്നിരുന്നു. കേക്ക് ഉണ്ടാക്കാൻ തുടങ്ങുമ്പോൾ ഇലട്രിക് ബീറ്ററിന്റെ അപകാത മനസ്സിലാക്കി അതും വാങ്ങിയെന്നും കാർത്തിക് സൂര്യ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, കേക്കിന് വേണ്ട സാധനങ്ങൾ വാങ്ങാൻ പോയപ്പോൾ തന്നെ മറ്റൊരു സർപ്രൈസ് സാധനം കൂടെ കാർത്തിക് സൂര്യ മഞ്ജു പിള്ളയ്ക്ക് വേണ്ടി വാങ്ങി. ചേച്ചിയ്ക്ക് മൂക്കുത്തി ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് ഒരു മൂക്കുത്തി സമ്മാനമായി കൊടുക്കാം എന്നായിരുന്നു പ്ലാൻ. നല്ല ഭംഗിയുള്ള ഒരു ഡയമണ്ട് മൂക്കുത്തിയാണ് കാർത്തിക് മഞ്ജുവിന് വേണ്ടി വാങ്ങിയത്. വീഡിയോയിൽ അത് വളരെ ഇഷ്ടപ്പെട്ടു എന്ന് മഞ്ജു തന്നെ പറയുന്നുമുണ്ട്.

അതേസമയം കേക്ക് ഉണ്ടാക്കി കഴിഞ്ഞപ്പോഴേക്കും രാത്രി 11.45 ആയി. അതുമായി നേരിട്ട് പോയി മഞ്ജുവിന്റെ വീടിന്റെ ഡോറിന് മുട്ടുകയായിരുന്നു. കേക്കും സർപ്രൈസും സമ്മാനവും എല്ലാം കണ്ടപ്പോൾ മഞ്ജു പിള്ളയും ഹാപ്പിയായി. കേക്ക് കാർത്തിക് സ്വന്തമായി ഉണ്ടാക്കിയതാണ് എന്ന് പറഞ്ഞപ്പോൾ മഞ്ജു ആദ്യം വിശ്വസിച്ചില്ല. താൻ വളരെ സർപ്രൈസ്ഡ് ആണ് എന്നും മഞ്ജു പറയുന്നുണ്ട്.

Advertisement