ഇന്ന് സോഷ്യല്‍മീഡിയയിലെ താരമാണ് കാര്‍ത്തിക് ശങ്കര്‍. ലോക്ക് ഡൗണ്‍ കാലത്ത് യൂട്യൂബ് സീരീസുകളിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഒത്തിരി സീരീസുകളില്‍ കാര്‍ത്തിക് ഇതിനോടകം അഭിനയിച്ചു.
കാര്‍ത്തിക്കിന്റെ അമ്മയും ഇന്ന് മലയാളികള്‍ക്ക് സുപരിചിതയാണ്. ഉപ്പും മുളകും എന്ന പ്രേക്ഷപ്രിയ സീരിയലില്‍ കമലാദേവി ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും കലാജീവിതത്തെ കുറിച്ചും സംസാരിക്കുകയാണ് കമലാദേവി.
താന്‍ കാര്‍ത്തിക്കിന്റെ കൂടെ സ്‌ക്രീനില്‍ എത്തും മുമ്പേ അഭിനയ ലോകത്ത് എത്തിയിരുന്നു. ഒരുപാട് വേഷങ്ങളൊന്നും ചെയ്തിരുന്നില്ല. എന്നാല്‍ വിവാഹം കഴിഞ്ഞ് മകനായതോടെ അഭിനയം നിര്‍ത്തിയെന്നും കുടുംബജീവിതത്തില്‍ ശ്രദ്ധ കൊടുത്തുവെന്നും മകന്‍ ഭയങ്കര വികൃതിയായിരുന്നുവെന്നും കമലാദേവി പറയുന്നു.
അച്ചന്‍ ഒരു ഫോട്ടോഗ്രാഫറും നാടകങ്ങള്‍ ചെയ്തിരുന്നുവെന്നും വല്യച്ഛന്‍ കൊച്ചിന്‍ ഹനീഫയുടെ ഒപ്പം അസിസ്റ്റന്റ് ഡയറക്ടറും ആയിരുന്നുവെന്നും താന്‍ വല്യച്ഛനുമായി നല്ല കൂട്ടായിരുന്നുവെന്നും എല്ലാം അദ്ദേഹത്തോടായിരുന്നു പറഞ്ഞിരുന്നതെന്നും കാര്‍ത്തിക് പറയുന്നു.
വല്യച്ഛന്റെ പാത പിന്തുടര്‍ന്ന് കല്യാണം കഴിക്കാതെ ബ്രഹ്‌മചാരി ലൈനില്‍ പോയാലോ എന്ന് ആലോചിക്കുന്നുണ്ട്് എന്നും കാര്‍ത്തിക് പറഞ്ഞു. അതേസമയം, മോട്ടിവേഷണല്‍ വീഡിയോസായി ചെയ്യുന്നതെല്ലാം തന്റെ അനുഭവങ്ങളാണെന്നും കാര്‍ത്തിക് പറയുന്നു.