ഇയാളെയൊക്കെ ആരാണ് വിളിച്ചത്, വലിഞ്ഞ് കയറി വന്നിരിയ്ക്കുന്നു; കേൾക്കാത്ത പോലെ വേദന കടിച്ചമർത്തി അവിടെ നിന്ന് ഇറങ്ങി: വിക്ക് കാരണം കാർത്തിക് നേരിട്ടത്

88

മൗനരാഗം എന്ന സീരിയലിൽ കല്യാണിയും കിരണും കഴിഞ്ഞാൽ പ്രേക്ഷകർക്ക് പ്രിയം കോഴിക്കോടൻ ഭാഷയിൽ സംസാരിക്കുന്ന ബൈജു എന്ന കഥാപാത്രത്തെയാണ്. അഭിനയ മികവു കൊണ്ട് ഒരുപാട് ആരാധകരെ ബൈജു എന്ന കഥാപാത്രം സ്വന്തമാക്കി. ഈ കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചത് നടൻ കാർത്തിക് പ്രസാദ് ആണ്.

ബൈജു എന്ന കഥാപാത്രത്തിന് ജനപ്രീതി നേടികൊടുത്തത് ശബ്ദം എന്ന് എടുത്ത് പറയാം. ആ ശബ്ദം നൽകിയതിന് പിന്നിൽ വേദന നിറയുന്ന ഒരു കഥ കൂടിയുണ്ട്. ആ കഥയാണ് ഇപ്പോൾ താരം ആരാധകരുമായി പങ്കുവെയ്ക്കുന്നത്. എല്ലാ വേദനകൾക്കും അടിസ്ഥാനം കുട്ടിക്കാലം മുതൽക്കേ നേരിടുന്ന വിക്ക് തന്നെയാണ്. ആ വിഷമഘട്ടമാണ് കാർത്തിക് പ്രസാദ് വെളിപ്പെടുത്തുന്നത്.

Advertisements

കീരിയും പാമ്പുമായി ശിവാഞ്ജലി; പ്രണയമുഹൂർത്തം കാത്തിരിക്കുന്ന ആരാധകർക്ക് വീക്കെന്റ് പ്രൊമോ സമ്മാനിച്ചത് യുദ്ധത്തിന്റെ പെരുമ്പറ മുഴക്കം, വീഡിയോ

വിക്ക് എനിക്ക് ജന്മനാ ഉള്ളതാണ്. പണ്ടൊക്കെ നന്നായി വിക്കി വിക്കിയാണ് സംസാരിച്ചിരുന്നത്. പ, മ എന്നീ അക്ഷരങ്ങളൊന്നും വരില്ലായിരുന്നു. പേര് ചോദിച്ചാലും സമയം ചോദിച്ചാലും ഒന്നും പറയാൻ പറ്റുമായിരുന്നില്ലെന്ന് കാർത്തിക് പറയുന്നു. ഈ കാലത്തിൽ നിന്നാണ് ഡബ്ബിംഗിലേയ്ക്ക് കാർത്തിക് എത്തിയത്. ഈ അതിജീവനം ഇപ്പോൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

കാർത്തിക് പ്രസാദിന്റെ അതിജീവനം ഇങ്ങനെ:

എന്നോട് എന്റെ പല അടുത്ത സുഹൃത്തുക്കളൊക്കെ പറഞ്ഞിട്ടുണ്ട്, അഭിനയിക്കാൻ ഒക്കെ നീ പോയിക്കോ. പക്ഷെ ഒരിക്കലും നിനക്ക് നിന്റെ സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യാൻ പറ്റില്ല എന്ന്. വിക്ക് കാരണം ജീവിതത്തിൽ പല ഇടത്ത് നിന്നും മാറ്റി നിർത്തപ്പെട്ട അനുഭവവും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. വിക്ക് എനിക്ക് ജന്മനാ ഉള്ളതാണ്. പണ്ടൊക്കെ നന്നായി വിക്കി വിക്കിയാണ് സംസാരിച്ചിരുന്നത്. പ, മ എന്നീ അക്ഷരങ്ങളൊന്നും വരില്ലായിരുന്നു. പേര് ചോദിച്ചാലും സമയം ചോദിച്ചാലും ഒന്നും പറയാൻ പറ്റുമായിരുന്നില്ല. ഇപ്പോ വലിയ വ്യത്യാസം ഉണ്ട്. അത്രയധികം വിക്കാറില്ല.

ഒരുപാട് പേർ നമ്മൾ അംഗീകരിക്കുമ്പോഴും, ചിലരെങ്കിലും അവഗണിക്കും. അത് വല്ലാത്ത വേദനയാണ്. സീരിയലിന്റെ തുടക്കകാലത്ത് ഒരു അനുഭവം ഉണ്ടായി. ഞാൻ ചെയ്യുന്ന സീരിയലിന്റെ അസിസ്റ്റന്റ് ഡയരക്ടർ വിളിച്ചിട്ട് ഒരു സിനിമയുടെ പൂജയ്ക്ക് പോയതായിരുന്നു. ചടങ്ങുകൾ നടക്കുമ്പോൾ എല്ലാം ഞാൻ അവിടെയുണ്ട്. ഫോട്ടോ എടുക്കാൻ നേരം അദ്ദേഹം വിളിച്ചിട്ട് ഞാൻ പോയി നിന്നു. അപ്പോൾ പിന്നിൽ നിന്ന്, ‘ഇയാളെയൊക്കെ ആരാണ് വിളിച്ചത്, വലിഞ്ഞ് കയറി വന്നിരിയ്ക്കുന്നു, നിനക്കിതിന്റെ ആവശ്യമുണ്ടോ’ എന്നൊക്കെ ചോദിയ്ക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു. പെട്ടന്ന് ഞാൻ വല്ലാതെയായി. പതിയെ പിന്നോട്ട് വന്ന് അവിടെ നിന്ന് അറിയാത്ത ഭാവം ഇറങ്ങി പോരുകയായിരുന്നു.

അങ്ങനെയുള്ള അനുഭവങ്ങൾ ജീവിതത്തിൽ ഒരുപാട് ഉണ്ടായിട്ടുണ്ട്. എന്നാൽ ആ ആൾക്കാർ തന്നെ പിന്നീട് കാണുമ്പോൾ വലിയ സ്നേഹ പ്രകടനം നടത്തും. ഹാ സീരിയൽ കാണാറുണ്ട് കേട്ടോ, കൊള്ളാം എന്നൊക്കെ പറയും. ഇപ്പോൾ ഉള്ള മൗനരാഗം സീരിയലിൽ എന്റെ പോസ്റ്റ് പ്രൊഡക്ഷൻ ടീം എന്നെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്യാറുണ്ട്. വിക്കുള്ള ഒരു സാധനം വന്നാൽ അവര് എനിക്ക് വേണ്ടി കാത്ത് നിൽക്കും. വളരെ നല്ല സഹകരണമാണ്.

ആ വെളിപ്പെടുത്തലിന് ശേഷം ഒരുപാട് അനുഭവിച്ചു; ആളുകൾ വെറുത്തു, സുഹൃത്തുക്കൾ അകന്ന് പോയി, പലരും മാറി നിന്ന് അവൻ മറ്റേതാണെന്ന് പോലും പറഞ്ഞു; വേദനയോടെ അശ്വിൻ

മൗനരാഗത്തിലെ ബൈജുവിന് എങ്ങിനെയാണ് ഡബ്ബ് ചെയ്യാനുള്ള അവസരം ലഭിച്ചത് എന്നും കാർത്തിക് പ്രസാദ് വെളിപ്പെടുത്തി. സീരിയലിന്റെ കഥ എനിക്ക് വായിക്കാൻ തന്നപ്പോൾ എനിക്ക് തോന്നി, കഥാപാത്രത്തിന് കുറച്ച് അധികം നൽകേണ്ടതുണ്ട് എന്ന്. ഈ വേഷത്തിന് ഞാനൊരു കോഴിക്കോടൻ സ്ലാങ് നൽകിക്കോട്ടെ എന്ന് ചോദിച്ചു, ശ്രമിച്ചു നോക്കിക്കോളാൻ ഡയരക്ടർ സർ പറഞ്ഞു. അങ്ങനെ ചെയ്തപ്പോൾ അവർക്ക് ഇഷ്ടമായി. പിന്നെ ഡബ്ബ് ചെയ്യാൻ എനിക്ക് മാത്രമല്ലേ പറ്റൂ.

Advertisement