മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം എന്ന സീരിയല്‍. അന്യഭാഷാ നടീനടന്മാര്‍ അണിനിരക്കുന്ന ഈ പരമ്പരയില്‍ നിരവധി സീനിയര്‍ താരങ്ങളും അഭിനയിക്കാന്‍ എത്തുന്നുണ്ട്. മൗനരാഗത്തില്‍ എത്തുന്ന സുപരിചിതരായ താരങ്ങള്‍ക്ക് ഒപ്പം പ്രേക്ഷകര്‍ നെഞ്ചേറ്റിയ ഒരു കഥാപാത്രം ആണ് ബൈജു.
മാനസിക വളര്‍ച്ച കുറഞ്ഞ ബൈജു എന്ന കഥാപാത്രമായെത്തുന്നത് കോഴിക്കോട് സ്വദേശിയായ കാര്‍ത്തിക് പ്രസാദാണ്. കോഴിക്കോട് കുതിരവട്ടം ഗോവിന്ദപുരം സ്വദേശിയായ കാര്‍ത്തിക് ഇരുപത് വര്‍ഷത്തോളമായി സിനിമ സീരിയല്‍ മേഖലയില്‍ സജീവം ആണ്.
അരിപ്പോ തിരിപ്പോ, പൂവിതളല്ലെ ഫാസില തുടങ്ങിയ ആല്‍ബങ്ങളിലെല്ലാം ചെറിയ വേഷങ്ങള്‍ ചെയ്ത് കൊണ്ടാണ് കാര്‍ത്തിക് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. 2006 ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഉണ്ണിയാര്‍ച്ചയിലെ ഉണ്ണിനമ്പൂതിരി എന്ന കഥാപാത്രത്തിലൂടെയാണ് ആളുകള്‍ കാര്‍ത്തിക്കിനെ അറിയുന്നത്. അത് ചെറിയ രീതിയില്‍ ക്ലിക്കായതോടെ അത്തരം കഥാപാത്രങ്ങളായിരുന്നു അധികവും കാര്‍ത്തിക്കിനെ തേടിയെത്തിയത്. സ്വാമി അയ്യപ്പന്‍, ശ്രീ ഗുരുവായൂരപ്പന്‍ തുടങ്ങിയ പരമ്പബരകളിലും താരം അഭിനയിച്ചിട്ടുണ്ട്.
ഒരു ടൂത്ത്പേസ്റ്റിന്റെ പരസ്യത്തിനു വേണ്ടിയുള്ള ഫോട്ടോയാണ് ആദ്യ പരീക്ഷണം എന്നാണ് കാര്‍ത്തിക്ക് പറയുന്നത്. ചാന്‍സ് ചോദിച്ച് താന്‍ കാണാത്ത സംവിധായകരോ സിനിമാ പ്രവര്‍ത്തകരോ ഇല്ലെന്നും കാര്‍ത്തിക്ക് പറയുന്നു.മൗനരാഗത്തില്‍ വെറും മൂന്ന് ദിവസത്തേക്ക് അഭിനയിക്കാന്‍ പോയ കാര്‍ത്തിക്കിന്റെ ബൈജുവെന്ന കഥാപാത്രം ക്ലിക്കായതോടെ എല്ലാവരും കാര്‍ത്തിക്കിനെ ഏറ്റെടുക്കുകയായിരുന്നു.
ഇപ്പോഴിതാ യഥാര്‍ത്ഥ ജീവിതത്തതില്‍ തനിക്ക് ബൈജുവുമായി സ്വഭാവത്തിന് ഒരു സാമ്യവും ഇല്ലെന്നു പറയുകയാണ് കാര്‍ത്തിക്. പലരും തന്നെ വിളിക്കുന്നത് ബൈജു എന്നാണ് എന്നും താരം പറയുന്നുണ്ട്.
ബൈജുവിന്റെ ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയത് കിരണ്‍ ആണെന്നും എന്നാല്‍ എന്നാല്‍ വസ്ത്രധാരണത്തില്‍ ഇതുവരെ മാറ്റങ്ങളൊന്നും വരുത്തിയില്ലെന്നും താരം പറയുന്നുണ്ട്.
ഇപ്പോഴത്തെ ബൈജുവിന്റെ രൂപത്തില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന് ഡയറക്ടറോട് പറയണമെന്നുണ്ടെന്നും കാര്‍ത്തിക് വെളിപ്പെടുത്തുന്നു. അതിന് കാരണം തനിക്ക് പതിനെട്ട് വയസ്സുള്ളൊരു മകളുണ്ടെന്നും സീരിയലിലെ തന്റെ വേഷം കണ്ട് മകള്‍ എപ്പോഴും തന്നോട് ചോദിക്കുന്നത് അച്ഛന് ഹീറോ റോള്‍ ചെയ്തൂടെ എന്നാണെന്നുമാണ് എന്ന് താരം പറയുന്നു.
കൂട്ടുകാരികളില്‍ പലരും അച്ഛന്റെ റോള്‍ കണ്ട് ചിരിച്ചെന്നാണ് മകള്‍ പറയുന്നതെന്ന് കാര്‍ത്തിക് വെളിപ്പെടുത്തുന്നു. ഭിനയത്തിന് പുറമെ മാതൃഭൂമിയിലും ജോലി ചെയ്യുന്നുണ്ട് കാര്‍ത്തിക്ക്. ശ്രീരഞ്ജിനിയാണ് കാര്‍ത്തിക്കിന്റെ ഭാര്യ. രണ്ട് കുട്ടികളുണ്ട്.