സ്‌റ്റൈലിഷായി കാര്‍ത്തി, ഹോട്ടായ് രാകുല്‍ പ്രീത്; ആക്ഷനും പ്രണയവുമായി ദേവിന്റെ കിടുക്കന്‍ ട്രെയിലര്‍ എത്തി

66

തീരന്‍ അധികാരം ഒന്‍ട്ര്, കടൈക്കുട്ടി സിംഗം എന്നീ ചിത്രങ്ങള്‍ക്കു ശേഷം കാര്‍ത്തി നായകവേഷത്തിലെത്തുന്ന ദേവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

Advertisements

രജത് രവിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ എന്റര്‍ടെയ്‌നറായാണ് ഒരുങ്ങുന്നത്. മനോഹരമായ പ്രണയവും സിനിമയുടെ ഭാഗമാണ്. പുറത്തിറങ്ങി മിനിറ്റുകള്‍ മാത്രം പിന്നിടുമ്പോള്‍ രണ്ട് ലക്ഷത്തിന് മേല്‍ ആള്‍ക്കാരാണ് ട്രെയിലര്‍ കണ്ടിരിക്കുന്നത്.

ചിത്രത്തിലെ പുറത്തിറങ്ങിയ ‘ഒരു നൂറു മുറൈ’ എന്ന ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഹാരിസ് ജയരാജ് ആണ് സംഗീതം നല്‍കിയിരിക്കുന്ന ഗാനം സത്യ പ്രകാശും ശക്തിശ്രീ ഗോപാലനും ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്.

മനോഹരമായ പ്രണയഗാനമായാണ് ‘ഒരു നൂറുമുറൈ.’ ഗാനത്തിന്റെ ലിറിക് വിഡിയോയാണ് എത്തിയത്. താമരൈയുടെതാണു വരികള്‍.

ചിത്രത്തില്‍ കാര്‍ത്തിക്ക് നായികയായി എത്തുന്നത് രാകുല്‍ പ്രീതാണ്. പ്രകാശ് രാജ്, രമ്യ കൃഷ്ണന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ഈ ചിത്രത്തിന്റെ ഷൂട്ടിങിനിടെ കാര്‍ത്തിയും സംഘവും മണാലിയില്‍ കുടുങ്ങിയത് വലിയ വാര്‍ത്തയായിരുന്നു.

Advertisement