സൂപ്പര്‍താരം സൂര്യയുടയും കാര്‍ത്തിയുടെയും പിതാവായ ശിവകുമാര്‍ മാസങ്ങള്‍ക്ക് മുന്‍പ് സെല്‍ഫിയെടുക്കാന്‍ എത്തിയ ഒരു യുവാവിന്റെ ഫോണ്‍ തട്ടിതെറിപ്പിച്ചിരുന്നു.
ഇത് വലിയ വിവാദമാവുകയും അദ്ദേഹം മാപ്പ് പറയുകയും ചെയ്തിരുന്നു. പക്ഷേ പിന്നീടും അദ്ദേഹം പലയിത്തും ഇത് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ അതേ പാതയില്‍ പോവുകയാണ് അദ്ദേഹത്തിന്റെ ഇളയമകന്‍ കാര്‍ത്തി. തന്റെ അനുവാദമില്ലാതെ സെല്‍ഫി എടുക്കാനൊരുങ്ങിയ നടിയോട് ക്ഷുഭിതനായി പെരുമാറിയാണഅ അദ്ദേഹം അച്ഛന്റെ വഴി സ്വീകരിച്ചത്.
മലയാളിയായ സംയുക്ത മേനോന്‍ നായികയാകുന്ന ജുലൈ കാട്രില്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് ഇടക്കാണ് സംഭവം.
നടി കസ്തൂരി വേദിയില്‍ വെച്ച് ഞാന്‍ താങ്കളൊടൊപ്പം സെല്‍ഫി എടുക്കാന്‍ പോവുകയാണെന്നും താങ്കളുടെ അച്ഛന്‍ ഇവിടെ ഇല്ലാല്ലോ എന്നും പറഞ്ഞാണ് ഫോട്ടോയെടുക്കാന്‍ ശ്രമിച്ചത്. പക്ഷേ ഈ കളി അദ്ദേഹത്തിന് തീരെ ബോധിച്ചില്ല. പരസ്യമായി അദ്ദേഹം വേദിയില്‍ ഇത് പറയുകയും ചെയ്തു.
ഇത് ഒരു ആവശ്യമില്ലാത്ത കാര്യമാണ്. ഇന്ന് അനുവാദം കൂടാതെ സെല്‍ഫി എടുക്കുന്നത് ഒരു ട്രെന്‍ഡ് ആണ്. ആളുകളോട് ഒന്നു അനുവാദം ചോദിക്കാനുള്ള സാമാന്യ മര്യാദ പോലും പലരും കാണിക്കില്ല.
അതിനു പകരം നമ്മുടെ മുഖത്തിന് അടുത്തേക്ക് മൊബൈല്‍ കൊണ്ടുവരും, ഫ്‌ലാഷുകള്‍ ഉള്ള മൊബൈല്‍ ക്ലിക്കുകള്‍ മൈഗ്രൈന്‍ പോലുള്ള അസുഖങ്ങളെ ക്ഷണിച്ചു വരുത്തും, ഇത് ഞാന്‍ ഇപ്പോള്‍ പറഞ്ഞെന്നെ ഉള്ളു, ഇപ്പോള്‍ പറഞ്ഞില്ലെങ്കില്‍ എനിക്ക് പിന്നെ ഒരു അവസരം കിട്ടില്ല