മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി ഒരു സിനിമയുടെ കഥയില്‍ ആവേശം കയറിയാല്‍ അതിനുവേണ്ടി എത്ര കഷ്ടപ്പെടാനും തയ്യാറുള്ള താരമാണ്.
ആ കഥാപാത്രത്തിലേക്ക് സ്വയം ഇറങ്ങിച്ചെല്ലും. അതിന്‍റെ ചെറിയ വിശദാംശങ്ങള്‍ പോലും മനസിലാക്കും. അതിനായി തിരക്കഥാകൃത്തിനെയും സംവിധായകനെയും ചോദ്യങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിക്കും.
പിന്നീട് മമ്മൂട്ടിയുടെ പ്രകടനം കാണുമ്ബോള്‍ ഏവരും അത്ഭുതപ്പെടും. എങ്ങനെയാണ് ഈ മനുഷ്യന് ഈ കഥാപാത്രത്തെ ഇത്രയും ഉള്‍ക്കൊണ്ട് അഭിനയിക്കാന്‍ കഴിയുന്നത്!
എങ്ങനെയാണ് ചന്തുവിന്‍റെ ഗാംഭീര്യം ഇങ്ങനെ ആര്‍ജ്ജിക്കാനാവുന്നത്? എങ്ങനെയാണ് മാടയായി എളിമ കാട്ടുന്നത്?
എങ്ങനെയാണ് ബഷീറായി മതിലിനപ്പുറത്തെ സ്വരത്തിനായി പ്രേമപൂര്‍വ്വം കാതോര്‍ത്തുനില്‍ക്കുന്നത്!
ഒരു സിനിമയ്ക്കായി 200 ശതമാനം കഠിനാധ്വാനം ചെയ്യാനുള്ള മനസാണ് മമ്മൂട്ടിയെ ഇന്നും മെഗാസ്റ്റാറായി നിലനിര്‍ത്തുന്നത്.
മമ്മൂട്ടിയുടെ ഇനി വരുന്ന വലിയ ചിത്രം ‘മാമാങ്കം’ ആണ്. അതില്‍ ചാവേറായാണ് മമ്മൂട്ടി അഭിനയിക്കുന്നത്.
ഇത്തവണ മമ്മൂട്ടി വളരെ കൃത്യമായാണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. അതായത് ഒരു സിനിമയുടെ തുടര്‍ച്ച പോലെ കാലഘട്ടത്തിന്‍റെയും കഥയുടെയും സ്വാഭാവിക മാറ്റത്തിലൂടെ മമ്മൂട്ടി കടന്നുപോകും.
മാമാങ്കം എന്ന ചരിത്ര സിനിമ കഴിഞ്ഞാലുടന്‍ ‘കര്‍ണന്‍’ എന്ന മഹാഭാരത കഥ. അതിനുശേഷം ‘രണ്ടാമൂഴം’ !
കര്‍ണനായും ഭീമനായും അഭിനയിക്കാനുള്ള ഭാഗ്യമാണ് മമ്മൂട്ടിയെ തേടിയെത്തുന്നത്. കര്‍ണന്‍ മധുപാലും രണ്ടാമൂഴം ഹരിഹരനും ഒരുക്കുമെന്നാണ് സൂചനകള്‍.
ഉണ്ടയാണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്, ഹനീഫ് അദേനിയുടെ അമീര്‍ സുല്‍ത്താന്‍, പൃഥിരാജും മമ്മൂട്ടിയും ഒന്നിക്കുന്ന അയ്യപ്പന്‍ തുടങ്ങി ഒരു ഡസനോളം ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.