ആയിരം കോടി ബജറ്റിൽ വിഎ ശ്രീകുമാർ മേനോൻ മലയാളത്തിന്റെ താരരാജാവ്
മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യാനിരുന്ന രണ്ടാമൂഴം നടക്കുമോ ഇല്ലയോ എന്ന സംശയം നിലനിക്കുന്ന സമയമാണിപ്പോൾ.
മലയാളത്തിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രത്തിന്റെ ഭാവി തിരക്കഥ തിരിച്ചു കിട്ടാനായി എം.ടി വാസുദേവൻ നായർ കോടതിയിൽ പോയതോടെ കുഴഞ്ഞു മറിയുകയായിരുന്നു. ഇതിനിടെ മമ്മൂട്ടിയെ നായകനാക്കി എം.ടി – ഹരിഹരൻ ടീം രണ്ടാമൂഴം ഒരുക്കും എന്നും വാർത്തകൾ വന്നിരുന്നു.
രണ്ടാമൂഴം കൈവിട്ട പോയാൽ പോലും മോഹൻലാലിന് ലഭിക്കാൻ പോകുന്നത് മറ്റൊരു ഇതിഹാസ കഥാപാത്രത്തിന്റെ വേഷമാണ്, കർണ്ണൻ. മമ്മൂട്ടിയിൽ നിന്ന് പ്രിത്വിരാജിലേക്കും ശേഷം വിക്രമിലേക്കും വഴിമാറിയ സൂര്യ പുത്രന്റെ വേഷത്തിൽ മോഹൻലാലിനെ കാണാൻ കഴിയും എന്ന വാർത്തകൾ ഇപ്പോൾ പുറത്തു വരുന്നത്.
ഒരുപാട് ബിഗ്ബജറ്റ് ചിത്രങ്ങളാണ് മോഹൻലാലിൻറെ കയ്യിലുള്ളത് ആ കൂട്ടത്തിലേക്ക് കർണ്ണനും എത്തുന്നു എന്നാണ് സൂചനകൾ. പ്രിത്വിരാജിനെ നായകനാക്കി ആർ.എസ് വിമൽ കർണൻ ഒരുക്കാൻ ഒരുങ്ങിയെകിലും ബജറ്റ് ഒരു മലയാള സിനിമക്ക് താങ്ങാവുന്നതിലും അപ്പുറമായതിനാൽ അത് നടക്കാതെ പോകുകയായിരിക്കുന്നു. മമ്മൂട്ടിയെ നായകനാക്കി പി.ശ്രീകുമാറിന്റെ രചനയിൽ മധുപാൽ സംവിധാനം ചെയ്യുന്ന കർണന്റെ കാര്യവും ഇപ്പോൾ ത്രിശങ്കുവിലാണ് എന്നറിയുന്നു.
മമ്മൂട്ടിയേക്കാൾ മുൻപ് കർണ്ണന്റെ തിരക്കഥ കേട്ടതും കർണ്ണനാകാൻ താല്പര്യം പ്രകടിപിച്ചതും മോഹൻലാൽ ആണെന്ന് പി. ശ്രീകുമാർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതോടെ ചിത്രം മോഹൻലാലിലേക്ക് വീണ്ടും എത്തുമോ എന്ന സംശയത്തിലാണ് ആരാധകർ.
മമ്മൂട്ടി ഒരുപാട് ചിത്രങ്ങൾ കമ്മിറ്റ് ചെയ്തിട്ടുണ്ട് എന്നതും, അതെല്ലാം ഷൂട്ട് ചെയ്ത തീരാൻ ഒരുപാട് സമയമെടുക്കും എന്നതും ഇതിന് കാരണമായി പറയപ്പെടുന്നു. രണ്ടാമൂഴം കയ്യിൽ നിന്ന് വഴുതി പോയതിന് പകരം കർണ്ണൻ എന്ന ചിത്രം അഭിനയിക്കാൻ മോഹൻലാൽ താല്പര്യം പ്രകടിപ്പിച്ചാൽ ഒരു പക്ഷെ കാര്യങ്ങൾ മാറി മാറിയും. മലയാളത്തിന് പുറമെ അന്യഭാഷാ ബോക്‌സോഫീസിൽ മോഹൻലാലിനുള്ള മുൻതൂക്കവും മറ്റൊരു കാരണമാണ്. എന്നാൽ മമ്മൂട്ടി ഏത് സമയത്തും ഈ സിനിമക്കായി ഡേറ്റ് തരാം എന്ന് പറഞ്ഞിട്ടുണ്ടെന്നും പി. ശ്രീകുമാർ പറയുന്നു.