കരിക്ക് വെബ് സീരിയസുകൾ സോഷ്യൽമീഡിയയിൽ സൃഷ്ടിച്ച ഓളം ചെറുതായിരുന്നില്ല. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന ടീമിനെ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. വെബ് സീരീസുക്കിടയിലെ രാജാവ് എന്നാണ് കരിക്ക് ടീം അറിയപ്പെടുന്നത് തന്നെ. കാരണം കരിക്കിന്റെ ഓരോ എപ്പിസോഡുകളും അക്ഷമയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
കരിക്കിലൂടെ എത്തി മലയാള സിനിമാ താരങ്ങളേക്കാൾ കൂടുതൽ ആരാധകരെ സമ്പാദിക്കാനും ടീമിലെ അഭിനേതാക്കൾക്ക് സാധിച്ചുവെന്നത് അഭിനന്ദനം അർഹിക്കുന്ന ഒന്ന് കൂടിയാണ്. നടി അമേയ മാത്യു അടക്കമുള്ളവർ ഇത്തരത്തിലൂടെയാണ് സിനിമാ ലോകത്തിലേയ്ക്ക് തന്നെ എത്തിയതും. അതുപോലെ കരിക്കിലൂടെ ശ്രദ്ധനേടിയ മറ്റൊരു നടിയാണ് ശ്രുതി ലക്ഷ്മി.
നിഷ്‌കളങ്കമായ ലുക്കും അഭിനയവും പ്രേക്ഷകർക്കും പ്രിയമാണ്. താരത്തിന്റെ പ്രകടനത്തിന് കൈയ്യടികൾക്ക് പുറമെ, നിരവധി ആരാധകരെയും സമ്പാദിച്ചിരുന്നു. കരിക്കിന്റെ പ്ലസ് ടു ക്ലാസ് റൂം, റോക്ക് പേപ്പർ സീസർസ് തുടങ്ങിയ മിനി സീരീസിൽ കൂടി ആയിരുന്നു ജനങ്ങളുടെ ശ്രദ്ധ ശ്രുതി ആകർഷിച്ചിരുന്നത്. ജൂൺ, അന്താക്ഷരി, ഫ്രീഡം ഫൈറ്റർ, ജനമൈത്രി, തുടങ്ങിയ സിനിമകളിലും താരം എത്തിയിരുന്നു.
ഏറ്റവും അടുത്ത ബിഹൈൻഡ് വുഡ്‌സിലെ ഗേൾസ് എന്ന വെബ് സീരിസിലും ശ്രുതി കേന്ദ്രകഥാപാത്രത്തിലെത്തുന്നുണ്ടെന്നാണ് വിവരം. ഏറ്റവും ഒടുവിലായി എത്തിയത് പാൽതു ജാൻവർ എന്ന ചിത്രത്തിൽ നായിക കഥാപാത്രത്തിലാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിനുണ്ട്. മികച്ചൊരു നർത്തകി കൂടിയാണ് ശ്രുതി. ഇപ്പോൾ താരത്തിന്റെ ജീവിതത്തിലെ പുതിയ സന്തോഷമാണ് ഏറെ ചർച്ചയാകുന്നത്.
താരം ഇപ്പോൾ വിവാഹിതയായിരിക്കുകയാണ്. നടിയുടേത് പ്രണയവിവാഹം തന്നെയായിരുന്നു. പാൽതു ജാൻവർ സിനിമയുടെ സംവിധായകനായ സംഗീത് രാജനാണ് നടിയുടെ വരൻ. വളരെ ലളിതമായ വിവാഹമായിരുന്നു താരത്തിന്റേത്. ശ്രുതി തന്നെയാണ് വിവാഹം കഴിഞ്ഞ വിവരം ആരാധകരുമായി സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്.
ശ്രുതി വിവാഹിതയായ വിശേഷമാണ് ഇപ്പോൾ പുറത്തു വരുന്നത് ശ്രുതി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഈ വിശേഷം പങ്കുവച്ചിരിക്കുന്നത്. വളരെ ലളിതമായ വിവാഹമായിരുന്നു താരത്തിന്റെ. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ വെച്ച് ലളിതമായിട്ടാണ് വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ സംബന്ധിച്ചത്.
സംഗീതിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു പാൽതു ജാൻവർ. ചിത്രത്തിലെ നായികയായിരുന്നു ശ്രുതി. ഓണചിത്രമായാണ് പാൽതു ജാൻവർ തീയ്യേറ്ററുകളിൽ എത്തിയത്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. അമൽ നീരദും മിഥുൻ മാനുവൽ തോമസിനൊപ്പം പ്രവർത്തിച്ച പരിചയമാണ് സംഗീതിന് സംവിധാന രംഗത്ത് ഉള്ളത്.