എനിക്കൊരിക്കലും അവരുടെ അമ്മയുടെ സ്ഥാനത്തു നില്‍ക്കാനാവില്ല’; സെയ്ഫിന്റെ ആദ്യ ഭാര്യയിലെ മക്കളെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കി കരീന

35

സെയ്ഫ് അലി ഖാന്റെ ആദ്യ വിവാഹത്തിലെ മക്കളുടെ അമ്മയുടെ സ്ഥാനത്ത് നില്‍ക്കാന്‍ തനിക്ക് കഴിയില്ലെന്ന് വ്യക്തമാക്കി നടി കരീന കപൂര്‍. സാറയ്ക്കും ഇബ്രാഹിമിനും താന്‍ എപ്പോഴും ഒരു സുഹൃത്തായിരിക്കുമെന്നും അമ്മയാവാന്‍ കഴിയില്ലെന്നുമാണ് താരം വ്യക്തമാക്കിയത്.

നടി അമൃത സിങ്ങുമായുള്ള സെയ്ഫിന്റെ ആദ്യ വിവാഹത്തിലുണ്ടായ മക്കളാണ് സാറയും ഇബ്രാഹിമും. സിനിമയിലേക്ക് അരങ്ങേറാന്‍ ഒരുങ്ങുന്ന സാറ അലി ഖാന്‍ കോഫി വിത്ത് കരണില്‍ രണ്ടാനമ്മ കരീനയെക്കുറിച്ചുള്ള സൗഹൃദത്തെക്കുറിച്ച് മനസു തുറന്നിരുന്നു. അതിന് പിന്നാലെയാണ് സെയ്ഫിന്റെ മക്കളുമായുള്ള ബന്ധത്തെക്കുറിച്ച് കരീന തുറന്നു പറഞ്ഞത്.

Advertisements

‘ഞാനിത് എപ്പോഴും സെയ്ഫിനോടും സാറയോടും ഇബ്രാഹിമിനോടും പറയാറുണ്ട്, എനിക്ക് അവരുടെ സുഹൃത്താകാനേ കഴിയൂ അമ്മയാകാന്‍ കഴിയില്ല എന്ന്. കാരണം അവരെ അതിശയകരമായ രീതിയില്‍ വളര്‍ത്തിക്കൊണ്ടുവന്ന ഒരു അമ്മ അവര്‍ക്കുണ്ട്. എനിക്കവരുടെ സുഹൃത്താകാന്‍ മാത്രമേ കഴിയൂ. ഞാനവരെ ഒരുപാട് സ്‌നേഹിക്കുന്നു. അവര്‍ക്ക് എന്നെയോ എന്റെ ഉപദേശമോ വേണമെങ്കില്‍ ഞാന്‍ അവിടെ ഉണ്ടാകും. ജീവിതത്തിന്റെ ഏത് ഘട്ടത്തിലും.’ കരീന പറഞ്ഞു.

ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരിക്കണമെന്നാണ് കരീന പറഞ്ഞു തന്നിട്ടുള്ളതെന്നാണ് സാറ പറഞ്ഞത്. കരീന എന്റെ രണ്ടാനമ്മയാണെന്ന് അച്ഛനും പറഞ്ഞു തന്നിട്ടുണ്ട്. പക്ഷേ അവരെ ഞാനെങ്ങാനും ചെറിയമ്മ എന്നു വിളിച്ചാല്‍ കരീന തകര്‍ന്നു പോകും. കരീനയ്ക്കത് ഇഷ്ടമല്ല.

ഒന്നിച്ച് ഉണ്ടായിരുന്നതിനേക്കാള്‍ സന്തുഷ്ടരാണ് ഇന്ന് എന്റെ അച്ഛനുംഅമ്മയും. സെയ്ഫ് സന്തുഷ്ടനാണ്, അമ്മ സന്തുഷ്ടയാണ്, കരീനയും സന്തുഷ്ടയാണ്, ഞങ്ങള്‍ എല്ലാവരും സന്തുഷ്ടരാണ്. അമ്മയാണ് അച്ഛന്റെയും കരീനയുടേയും വിവാഹത്തിനായി എന്നെ ഒരുക്കിയത്. അച്ഛന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട സമയത്ത് അദ്ദേഹത്തിന്റെ കൂടെ തന്നെ നില്‍ക്കണമെന്നാണ് അമ്മ പറഞ്ഞു തന്നത്’ സാറ പറഞ്ഞു.

Advertisement