മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫെര്‍ എന്ന ചിത്രത്തെക്കുറിച്ചാണ് ഇപ്പോള്‍ സമൂഹ്യ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ടീസര്‍ ഇന്ന് പുറത്തുവന്നതോടെ ആരാധകര്‍ വലിയ ആവേശത്തിലാണ്.
മമ്മൂട്ടിയാണ് തന്റെ ഒഫീഷ്യല്‍ പേജിലൂടെ ടീസര്‍ പുറത്തുവിട്ടത്. ഇതോടെ പോസ്റ്റുകളായും വാട്ട്സ്‌ആപ്പ് സ്റ്റാറ്റസുകളായും ടീസര്‍ സാമൂഹ്യ മാധ്യമങ്ങളിലാകെ സ്ഥാനം പിടിച്ചു.
ഉപ്പോഴിതാ ടീസര്‍ കണ്ടശേഷം ചിത്രം കാണാന്‍ അക്ഷമനായി കാത്തിരിക്കുകയാണ് തന്‍ എന്ന് ബോളിവുഡ് സംവിധായകനും നിര്‍മ്മാത്താവുമായ കരണ്‍ ജോഹര്‍ വ്യക്തമാക്കിയിരിക്കുകയാണ്.
പ്രിഥ്വിരാജ് തന്റെ ട്വിറ്ററിലൂടെ പങ്കുവച്ച ടീസര്‍ റീട്വീറ്റ് ചെയ്തുകൊണ്ടാണ് കരണ്‍ ജോഹര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. നിരവധി സിനിമ താരങ്ങളാണ് ചിത്രത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ഒരുക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നതോടെ അക്ഷമരായി കാത്തിരികുകയാണ് സിനിമ പ്രേമികള്‍ അതേ അവേശം സിനിമാ താരങ്ങളും പങ്കുവക്കുന്നു.
ചിത്രത്തിന് മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രജിത് സുകുമാരനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വിവേക് ഒബ്രോയി, ടൊവിനോ തോമസ് മഞ്ജു വാര്യര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത മാര്‍ച്ചില്‍ വമ്ബന്‍ റിലീസായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.